കത്‌വ: ബംഗാളില്‍ നെഹ്‌റു പ്രതിമയ്ക്ക് മേല്‍ കരി ഓയില്‍ ഒഴിച്ചു. പശ്ചിമബംഗാളിലെ കത്‌വയിലാണ് സംഭവം. കരി ഓയില്‍ ഒഴിച്ചത് ആരാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. കത്‌വയിലെ ടെലഫോണ്‍ മൈതാനത്ത് സ്ഥാപിച്ച നെഹ്‌റു പ്രതിമയുടെ ദേഹത്താണ് കരി ഓയില്‍ ഒഴിച്ചത്. പൊലീസ് സംഭവസ്ഥലത്ത് എത്തിയപ്പോഴേക്കും ചിലര്‍ മഷി കഴുകിക്കളഞ്ഞിട്ടുണ്ടായിരുന്നു.
ത്രിപുര തെരഞ്ഞെടുപ്പിന് പിന്നാലെ വ്യാപകമായി ലെനിന്‍ പ്രതിമകള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ബലോണിയയില്‍ കോളേജ് സ്‌ക്വയറില്‍ അഞ്ചു വര്‍ഷം മുമ്പ് സ്ഥാപിച്ച ലെനിന്റെ പ്രതിമയും സബ്റൂം മോട്ടോര്‍ സ്റ്റാന്‍ഡിലുള്ള ലെനിന്റെ പ്രതിമയും തകര്‍ത്തിരുന്നു.
പ്രതിമ തകര്‍ക്കല്‍ സംഭവം വര്‍ഗ്ഗീയ ലഹളയല്ലെന്നും നശീകരണ പ്രവര്‍ത്തനമാണെന്നുമായിരുന്നു ത്രിപുര ഗവര്‍ണര്‍ തഥാഗത് റോയിയുടെ മറുപടി. അതേസമയം കമ്മ്യൂണിസത്തിനെതിരായ പ്രതിഷേധത്തിന്റെ അടയാളമാണ് പ്രതിമ തകര്‍ക്കലെന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ പ്രതിരണം.
ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തതുപോലെ തമിഴ്‌നാട്ടില്‍ പെരിയാര്‍ പ്രതിമകളും തകര്‍ക്കുമെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്.രാജ ഫേസ്ബുക്ക് പോസ്റ്റിട്ട് മണിക്കൂറുകള്‍ക്കകം തമിഴ്‌നാട്ടിലെ വെല്ലൂരില്‍ പെരിയാര്‍ (ഇ.വി.രാമസ്വാമി) പ്രതിമയ്ക്കു നേരെയും ആക്രമണം നടന്നിരുന്നത്.
തിരുപ്പത്തൂര്‍ കോര്‍പറേഷന്‍ ഓഫിസിലെ പെരിയാര്‍ പ്രതിമയുടെ മൂക്കും കണ്ണടയും തകര്‍ത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു രണ്ടുപേര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു.
Watch DoolNews Vedio