കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയ്ക്ക് പ്രചരണത്തിനിടെ വെടിയേറ്റു. മാല്‍ഡ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ഗോപാല്‍ ചന്ദ്രയ്ക്കാണ് വെടിയേറ്റത്.
ഞായറാഴ്ച രാത്രിയാണ് സംഭവം. കഴുത്തിന് വെടിയേറ്റ ഗോപാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ ബംഗാളില്‍ ബി.ജെ.പി-തൃണമൂല്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്.
എട്ട് ഘട്ടങ്ങളിലായി നടക്കുന്ന ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ഇനി മൂന്നു ഘട്ടം കൂടി അവസാനിക്കാനുണ്ട്.
ഏപ്രില്‍ 29 ന് അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്നത് മാല്‍ഡ അടക്കമുള്ള മണ്ഡലങ്ങളിലാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: West Bengal: BJP’s Malda candidate shot at while campaigning