ന്യൂദല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ എം.പിയുമായിരുന്ന ദിനേഷ് ത്രിവേദി ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ സാന്നിധ്യത്തിലായിരുന്നു ബിജെപി പ്രവേശം.
ഫെബ്രുവരിയില്‍ ത്രിവേദി രാജ്യസഭാംഗത്വം രാജിവച്ചിരുന്നു. തൃണമൂല്‍ ഇപ്പോള്‍ മമത ബാനര്‍ജിയുടെ കൈവശം അല്ലെന്നാരോപിച്ചായിരുന്നു രാജി.
ഇത് തനിക്ക് ലഭിച്ച സുവര്‍ണാവസരം ആണെന്നാണ് ബി.ജെ.പിയില്‍ ചേര്‍ന്നതിനെക്കുറിച്ച് തൃവേദി പ്രതികരിച്ചത്. കുറേനാളായി ഈ അവസരത്തിന് വേണ്ടി താന്‍ കാത്തിരിക്കുകയായിരുന്നെന്നും തന്റെ ആശയങ്ങളില്‍ നിന്ന് വ്യതി ചലിച്ചിട്ടില്ലെന്നും തൃവേദി പറഞ്ഞു.
രാഷ്ട്രീയം കുട്ടിക്കളിയല്ലെന്നും ഗൗരപൂര്‍ണമായ സമീപനം വേണമെന്നും മമതാ ബാനര്‍ജിക്ക് അതില്ലെന്നുമാണ് തൃവേദിയുടെ ആരോപണം.
തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കി നില്‍ക്കേയാണ് തൃവേദി ബി.ജെ.പിയിലേക്ക് പോയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: West Bengal assembly polls: Former TMC MP Dinesh Trivedi joins BJP