|

വേള്‍ഡ് കപ്പില്‍ മുത്തമിടുക എന്ന സ്വപ്നം ബാക്കിയാക്കി സ്നൈഡര്‍ ബൂട്ടഴിക്കുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഡച്ച് ഫുട്‌ബോളിന്റെ കണ്ട എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായ സ്നൈഡര്‍ തന്റെ രാജ്യാന്തര കരിയറിന് വിട പറഞ്ഞു. 15 വര്‍ഷം നീണ്ട ഹോളണ്ട് കരിയറിന് ശേഷമാണ് സ്നൈഡര്‍ ബൂട്ടഴിക്കുന്നത്. ഓറഞ്ചു പടയുടെ സുവര്‍ണ തലമുറയിലെ പ്രതിഭയായ സനൈഡര്‍ വെള്‍ഡ് കപ്പില്‍ മുത്തം ഇടുക എന്ന സ്വപ്നം ബാക്കി വെച്ചാണ് കളം വിടുന്നത്.

ക്ലബ്ബ് തലത്തില്‍ ഇപ്പോള്‍ ഖത്തറിലെ അല്‍ ഗറാഫ ക്ലബ്ബിന് വേണ്ടി കളിക്കുന്ന താരം 2003 ലാണ് ആദ്യമായി ഓറഞ്ച് കുപ്പായം അണിയുന്നത്. ഇന്റര്‍മിലാന്‍ ടീമുകള്‍ക്ക് വേണ്ടിയും ബൂട്ട് കെട്ടിയിട്ടുണ്ട്. ഹോളണ്ടിനെ 2010 ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച 33 കാരനായ സ്‌നൈഡര്‍ ഹോളണ്ടിനായി 133 മത്സരങ്ങള്‍ കളിച്ച താരം ടീമിനായി 31 ഗോളുകള്‍ നേടിയിട്ടുണ്ട്.

1984 ഇല്‍ ജനിച്ച സ്നൈഡര്‍ അയാക്സ് അക്കാദമി വഴിയാണ് ഫുട്‌ബോളിലേക്ക് എത്തുന്നത്. 2007 ഇല്‍ റയലിലേക്ക് മാറിയ താരം ക്ലബിനൊപ്പം ലാ ലിഗ കിരീടം നേടി. പിന്നീട് 2009 ഇല്‍ ഇന്ററിലേക്ക് മാറിയ താരം അവര്‍ക്കൊപ്പം സീരി എ, ചാംപ്യന്‍സ് ലീഗ്, ക്ലബ്ബ് ലോകകപ്പ്, കോപ്പ ഇറ്റാലിയ എന്നീ കിരീടങ്ങളും നേടി.

2010 ലോകകപ്പ് ഫൈനലില്‍ വരെ എത്തിയ ഡച്ച് ടീമിന്റെ നിര്‍ണായക ഘടകമായിരുന്നു സ്നൈഡര്‍. 2014 ലോകകപ്പ് സെമിയില്‍ എത്തിയ ടീമിലും അംഗമായിരുന്നു സ്നൈഡര്‍. റോബിന്‍ വാന്‍ പേഴ്സി, റോബന്‍ എന്നിവര്‍ക്കൊപ്പം ഡച് ഫുട്‌ബോളിന്റെ പ്രതാപ കാലത്ത് കളിച്ച താരം വിട വാങ്ങുമ്പോള്‍ അവര്‍ക്കത് തീരാ നഷ്ടമാകും. ലോകകപ്പ്, യൂറോ കപ്പ് യോഗ്യത നേടാനാവാതെ ഹോളണ്ട് യുവ നിര വിഷമിക്കുമ്പോള്‍ സ്നൈഡറുടെ അനുഭവ സമ്പത്ത് പുതിയ ദേശീയ ടീം പരിശീലകന്‍ കുമാനും നഷ്ടമാകും.