| Thursday, 9th January 2025, 7:13 pm

അവന്‍ അമേരിക്കയിലേക്ക് പോകണം, പെട്ടന്നൊന്നും ബൂട്ട് അഴിക്കാന്‍ അവന് സാധിക്കില്ല; സൂപ്പര്‍ താരങ്ങളെക്കുറിച്ച് വെസ് ബ്രൗണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്ബോള്‍ലോകത്തെ ഇതിഹാസ താരങ്ങളാണ് ലയണല്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും. ഇരുവരിലും ആരാണ് മികച്ച താരമെന്ന ആരാധകരുടെ തര്‍ക്കം അപ്പോഴും അറ്റംകാണാതെ പോകുകയാണ്. നിലവില്‍ 916 ഗോളുകളുമായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് റെക്കോഡ് നേട്ടവുമായി റോണോ സ്‌കോര്‍ നിലവാരത്തില്‍ മുന്നിലാണ്.

അതേസമയം മെസി 850 ഗോളുകളാണ് നേടിയതെങ്കിലും താരം ഇനി നേടാന്‍ ബാക്കിയായി ഒരു ട്രോഫിയുമില്ല. നിലവില്‍ എം.എല്‍.എസ് ലീഗില്‍ കളിക്കുന്ന മെസി ലീഗില്‍ തുടര്‍ന്നും കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ സൗദി പ്രോ ലീഗില്‍ അല്‍ നസറിന് വേണ്ടി കളിക്കുന്ന ക്രിസ്റ്റിയാനോ കോണ്‍ട്രാക്ട് അവസാനിക്കുന്നതോടെ എവിടേക്കാണ് ചേക്കേറുക എന്നത് വ്യക്തമാക്കിയിട്ടില്ല.

റൊണാള്‍ഡോ അമേരിക്കന്‍ ലീഗിലേക്ക് പോകണമെന്ന് പറയുകയാണ് മുന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം വെസ് ബ്രൗണ്‍. നിലവില്‍ മെസി അമേരിക്കയില്‍ കളിക്കുന്നതുകൊണ്ടും റോണോ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് കൊണ്ടും അമേരിക്ക തെരെഞ്ഞടുക്കുന്നത് റൊണാള്‍ഡോക്ക് മികച്ചതാകുമെന്ന് വെസ് പറഞ്ഞു. മാത്രമല്ല മെസിയും റൊണാള്‍ഡോയും തമ്മില്‍ ഏറ്റുമുട്ടുന്നത് കാണാന്‍ ആഗ്രഹമുണ്ടെന്നും മുന്‍ താരം പറഞ്ഞു.

‘ക്രിസ്റ്റ്യാനോ അമേരിക്കയിലേക്ക് പോകേണ്ടതുണ്ട്, പ്രത്യേകിച്ച് ലയണല്‍ മെസിയും അവിടെയുണ്ട്. റൊണാള്‍ഡോ കളിക്കുന്നത് കുറച്ച് തവണ ഞാന്‍ കണ്ടിട്ടുണ്ട്. അത് മികച്ച നിലവാരം പുലര്‍ത്തുന്നു, അവന്‍ ഗോളുകള്‍ നേടുകയും തന്റെ പ്രായത്തിന് അനുസരിച്ച് മികച്ച ഫിറ്റ്‌നസ് നിലനിര്‍ത്തുകയും ചെയ്യുന്നു, 40 വയസിലും അവന്‍ കുതിക്കുകയാണ്. അയാള്‍ കഴിയുന്നിടത്തോളം കാലം കളിക്കാന്‍ ആഗ്രഹിക്കുന്ന താരമാണ്. അവന്‍ അടുത്തതായി എവിടെ കളിക്കണമെന്ന് തിരഞ്ഞെടുക്കുക.

അവന്‍ പെട്ടെന്നൊന്നും തന്റെ ബൂട്ടുകള്‍ തൂക്കിയിടുകയില്ല, മാത്രമല്ല അവന്‍ റെക്കോഡുകള്‍ തകര്‍ക്കുകയും ചെയ്യും. അവന്‍ ഇപ്പോള്‍ കുറച്ച് സ്ഥലങ്ങളില്‍ പോയിട്ടുണ്ട്, അവന്‍ അമേരിക്കയെ പട്ടികയില്‍ ചേര്‍ക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മെസിയെക്കാള്‍ കൂടുതല്‍ ഗോളുകള്‍ അദ്ദേഹം സ്‌കോര്‍ ചെയ്യുന്നുണ്ട്, അവര്‍ വീണ്ടും ഏറ്റുമുട്ടുന്നത് കാണാന്‍ വളരെ നല്ലതായിരിക്കും,’ വെസ് ബ്രൗണ്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Wes Brown Talking About Cristiano Ronaldo

We use cookies to give you the best possible experience. Learn more