അതേസമയം മെസി 850 ഗോളുകളാണ് നേടിയതെങ്കിലും താരം ഇനി നേടാന്‍ ബാക്കിയായി ഒരു ട്രോഫിയുമില്ല. നിലവില്‍ എം.എല്‍.എസ് ലീഗില്‍ കളിക്കുന്ന മെസി ലീഗില്‍ തുടര്‍ന്നും കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ സൗദി പ്രോ ലീഗില്‍ അല്‍ നസറിന് വേണ്ടി കളിക്കുന്ന ക്രിസ്റ്റിയാനോ കോണ്‍ട്രാക്ട് അവസാനിക്കുന്നതോടെ എവിടേക്കാണ് ചേക്കേറുക എന്നത് വ്യക്തമാക്കിയിട്ടില്ല.
റൊണാള്‍ഡോ അമേരിക്കന്‍ ലീഗിലേക്ക് പോകണമെന്ന് പറയുകയാണ് മുന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം വെസ് ബ്രൗണ്‍. നിലവില്‍ മെസി അമേരിക്കയില്‍ കളിക്കുന്നതുകൊണ്ടും റോണോ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് കൊണ്ടും അമേരിക്ക തെരെഞ്ഞടുക്കുന്നത് റൊണാള്‍ഡോക്ക് മികച്ചതാകുമെന്ന് വെസ് പറഞ്ഞു. മാത്രമല്ല മെസിയും റൊണാള്‍ഡോയും തമ്മില്‍ ഏറ്റുമുട്ടുന്നത് കാണാന്‍ ആഗ്രഹമുണ്ടെന്നും മുന്‍ താരം പറഞ്ഞു.
‘ക്രിസ്റ്റ്യാനോ അമേരിക്കയിലേക്ക് പോകേണ്ടതുണ്ട്, പ്രത്യേകിച്ച് ലയണല്‍ മെസിയും അവിടെയുണ്ട്. റൊണാള്‍ഡോ കളിക്കുന്നത് കുറച്ച് തവണ ഞാന്‍ കണ്ടിട്ടുണ്ട്. അത് മികച്ച നിലവാരം പുലര്‍ത്തുന്നു, അവന്‍ ഗോളുകള്‍ നേടുകയും തന്റെ പ്രായത്തിന് അനുസരിച്ച് മികച്ച ഫിറ്റ്‌നസ് നിലനിര്‍ത്തുകയും ചെയ്യുന്നു, 40 വയസിലും അവന്‍ കുതിക്കുകയാണ്. അയാള്‍ കഴിയുന്നിടത്തോളം കാലം കളിക്കാന്‍ ആഗ്രഹിക്കുന്ന താരമാണ്. അവന്‍ അടുത്തതായി എവിടെ കളിക്കണമെന്ന് തിരഞ്ഞെടുക്കുക.