| Monday, 4th March 2019, 5:57 pm

നിങ്ങള്‍ പിഴുതെറിഞ്ഞത് തീവ്രവാദികളെയാണോ മരങ്ങളാണോ?: നവജ്യോതി സിംഗ് സിദ്ധു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബാലാക്കോട്ട് വ്യോമാക്രമണത്തില്‍ കേന്ദ്രത്തെ ശക്തമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് നവജ്യോതി സിംഗ് സിദ്ധു. ഇതൊരു തെരഞ്ഞെടുപ്പ് തന്ത്രമാണ് എന്നായിരുന്നു നവജ്യോതി സിംഗ് സിദ്ധുവിന്റെ വിമര്‍ശനം. ഒപ്പം നിങ്ങള്‍ തീവ്രവാദികളെയാണോ അതോ മരങ്ങളാണോ പിഴുതെറിഞ്ഞത് നവജ്യോതി സിംഗ് സിദ്ധു ചോദിച്ചു.

“300 തീവ്രവാദികള്‍ മരിച്ചു, ശരിയാണോ തെറ്റാണോ? ഇതിന്റെ യഥാര്‍ത്ഥ ഉദ്ദേശമെന്താണ്. ഇതൊരു തെരഞ്ഞെടുപ്പ് തന്ത്രമല്ലേ? സൈന്യത്തെ രാഷ്ട്ട്രീയവല്‍ക്കരിക്കുന്നത് നിര്‍ത്തൂ.” നവ് ജ്യോത് സിംഗ് സിദ്ധു ട്വിറ്ററില്‍ കുറിച്ചു.

ALSO READ: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് ഞാന്‍ അര്‍ഹനല്ല: ഇമ്രാന്‍ ഖാന്‍

വ്യോമാക്രമണം പാര്‍ട്ടിക്ക് കര്‍ണ്ണാടകയില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കാന്‍ കാരണമായേക്കാം എന്ന വി. എസ് യെദിയൂരപ്പ പ്രസ്ഥാവനെയും സിദ്ധു ഉദാഹരണമായി എടുത്തു.

ഇതിനോടൊപ്പം സിദ്ധു ട്വിറ്റ് ചെയ്ത വീഡിയോയില്‍ ഇന്ത്യന്‍ ജെറ്റ് വിമാനങ്ങള്‍ മരങ്ങള്‍ തിങ്ങി നില്‍ക്കുന്ന പ്രദേശങ്ങളില്‍ ബോംബ് വര്‍ഷിച്ചിട്ടുണ്ടെന്നും അത് പൈന്‍ മരങ്ങള്‍ നശിക്കാന്‍ കാരണമായെന്നുമുള്ള പാക്കിസ്ഥാന്റെ ആരോപണങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായിരുന്നു.

We use cookies to give you the best possible experience. Learn more