| Friday, 1st December 2017, 7:58 am

സോംനാഥ് ക്ഷേത്ര രജിസ്റ്ററില്‍ എന്റെ പേര് മാറ്റിയെഴുതിയത് ബി.ജെ.പിക്കാര്‍; ഞങ്ങള്‍ ഏതെങ്കിലും മതത്തിന്റെ ബ്രോക്കര്‍മാരല്ലെന്നും രാഹുല്‍ഗാന്ധി

എഡിറ്റര്‍

വഡോദര: ഗുജറാത്തിലെ സോംനാഥ് ക്ഷേത്ര സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. എന്റെ മതത്തിന്റെ സര്‍ട്ടിഫിക്ക് ആരുടെ മുന്‍പിലും കാണിക്കേണ്ട ആവശ്യം തനിക്കില്ലെന്ന് രാഹുല്‍ പറഞ്ഞു.

“എന്റെ മുത്തശ്ശിയും എന്റെ കുടുംബക്കാരും ശിവഭക്തരാണ്. എന്നാല്‍ ഞങ്ങള്‍ അത്തരം കാര്യങ്ങളൊന്നും സംസാരിക്കാറില്ല. കാരണം ഞങ്ങളുടെ മതവിശ്വാസം എന്നത് തികച്ചും സ്വകാര്യമായ ഒന്നുമാത്രമാണ്”-രാഹുല്‍ പറഞ്ഞു.


Dont Miss ദളിതര്‍ക്കെതിരായ ആക്രമണം; മുന്നില്‍ യു.പിയും ബീഹാറും; പീഡനക്കേസിലും വര്‍ധനവ് ; കണക്കുകള്‍ പുറത്ത് വിട്ട് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ


ഞങ്ങളുടെ വിശ്വാസം എന്ന് പറയുന്നത് ഞങ്ങളുടെ സ്വകാര്യ കാര്യം മാത്രമാണ്. ഇത്തരം വിവാദങ്ങളുടെ പേരില്‍ മതത്തിന്റെ സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിക്കാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ല. ഞങ്ങള്‍ ഒരു മതത്തിന്റേയും ബ്രോക്കര്‍മാരല്ല. മതം രാഷ്ട്രീയത്തിനായി ഉപയോഗിക്കാന്‍ താത്പര്യപ്പെടുന്നുമില്ല- രാഹുല്‍ പറഞ്ഞു.

സോംനാഥ് ക്ഷേത്രത്തില്‍ യഥാര്‍ത്ഥില്‍ സംഭവിച്ചത് എന്താണെന്ന് ഞാന്‍ പറയാം. ഞാന്‍ ക്ഷേത്രത്തിനുള്ളില്‍ എത്തിയപ്പോള്‍ ഒപ്പുവെച്ചത് സന്ദര്‍ശരുടെ ബുക്കിലാണ്. എന്നാല്‍ ബി.ജെ.പിയുടെ ചില ആള്‍ക്കാര്‍ എന്റേ പേര് രണ്ടാമത്തെ ബുക്കില്‍ എഴുതിച്ചേര്‍ക്കുകയായിരുന്നു.

രാഷ്ട്രീയമായ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും സര്‍ദാര്‍ വല്ലഭായ് പട്ടേലും ജവഹഹര്‍ലാല്‍ നെഹ്‌റുവും സുഹൃത്തുക്കളായിരുന്നെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

എന്നാല്‍ ഇരുവരും ശത്രുക്കളായിരുന്നു എന്ന് വരുത്തിത്തീര്‍ക്കാന്‍ ഇവിടെ ചിലര്‍ ശ്രമിക്കുകയാണ്. മാത്രമല്ല സര്‍ദാര്‍ പട്ടേല്‍ ആര്‍.എസ്.എസിന് എതിരായിരുന്നു എന്നതിന് തെളിവുകളുണ്ടെന്നും രാഹുല്‍ പറയുന്നു. സര്‍ദാര്‍ പട്ടേല്‍ ആര്‍.എസ്.എസ് അനുകൂലിയായിരുന്നെന്ന വ്യാജ പ്രചരണം ചിലര്‍ നടത്തുകയാണെന്നും രാഹുല്‍ ആരോപിച്ചു.

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഗുജറാത്തിലെ സോംനാഥ് ക്ഷേത്രത്തിലെത്തിയ രാഹുല്‍ സന്ദര്‍ശക രജിസ്റ്ററില്‍ മാത്രമാണ് ഒപ്പിട്ടതെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞിരുന്നു.

ഗുജറാത്തിലെ പ്രധാനപ്പെട്ട ക്ഷേത്രമായ സോംനാഥ് ക്ഷേത്രത്തില്‍ ഹിന്ദുക്കള്‍ക്ക് മാത്രമാണ് പ്രവേശനം. അഹിന്ദുക്കള്‍ ക്ഷേത്ര ഭാരവാഹികളുടെ പ്രത്യേക അനുവാദത്തോടെ മാത്രമേ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പാടുള്ളു.

എന്നാല്‍ രാഹുല്‍ ക്ഷേത്രത്തിലെ സന്ദര്‍ശക രജിസ്റ്ററില്‍ മാത്രമാണ് ഒപ്പിട്ടിട്ടുള്ളതെന്നും ക്ഷേത്രം ഭാരവാഹി പി.കെ ലാഹിരി പറഞ്ഞു. നിരവധി സുരക്ഷകാരണങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ടാണ് രജിസ്റ്റര്‍ സംവിധാനം എര്‍പ്പെടുത്തിയിരിക്കുന്നത്.

എഡിറ്റര്‍

Latest Stories

We use cookies to give you the best possible experience. Learn more