കൊല്ലം: കൊല്ലത്ത് വള്ളം മറിഞ്ഞ് യുവതി മരിച്ചു. മരിച്ചത് കൊല്ലം പുത്തൻതുരുത്ത് സ്വദേശി സന്ധ്യ. വള്ളത്തിൽ കുടിവെള്ളം ശേഖരിക്കാൻ പോയപ്പോഴായിരുന്നു മരണം. തുരുത്തിൽ ഏറെ ദിവസങ്ങളായി കുടിവെള്ള ക്ഷാമം രൂക്ഷമാണ്. തുടർന്ന് വെള്ളം ശേഖരിക്കാൻ വേണ്ടി അക്കരക്ക് പോയ സന്ധ്യ അപകടത്തിൽ പെടുകയായിരുന്നു.
ചവറയിൽ പൈപ്പിന്റെ അറ്റകുറ്റ പണി നടക്കുന്നതിനാൽ തുരുത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമാവുകയായിരുന്നു. വള്ളത്തിൽ സന്ധ്യയും മകനുമായിരുന്നു ഉണ്ടായിരുന്നത്. മകൻ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വെള്ളത്തിന്റെ ഒഴുക്ക് കൂടിയതിനാൽ വള്ളം മീൻപിടിത്ത ബോട്ടിൽ ചെന്ന് ഇടിക്കുകയായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു.
മീൻപിടിത്ത തൊഴിലാളികൾ സന്ധ്യയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വെള്ളത്തിൽ നിന്ന് സന്ധ്യയെ കരയിലെത്തിക്കുമ്പോഴേക്കും മരണം നടന്നിരുന്നു. കഴിഞ്ഞ എട്ട് ദിവസങ്ങളായി തുരുത്തിൽ ജലക്ഷാമം രൂക്ഷമാണ്. തുരുത്തിൽ പൈപ്പ് വെള്ളം മാത്രമാണ് കുടിവെള്ളത്തിനായുള്ള ഏക സ്രോതസ്.
updating…
Content Highlight: went to get drinking water; Woman dies after boat overturns in Kollam