[]ഷൂസുകളില്‍ വരെ രാജകീയത വേണമെന്ന് നിര്‍ബന്ധമുള്ളവരാണ് ഇന്നത്തെ യുവാക്കള്‍. ഇതില്‍ തന്നെ ഹീലുള്ളവയ്ക്കും ഹീലില്ലാത്തവയ്ക്കും ഡിമാന്റ് ഏറെ. []
റോയല്‍ ഷൂസുകള്‍ക്ക് പുറമെ റോയല്‍ ചെരുപ്പുകളും ഇന്ന് വിപണില്‍ സുലഭമാണ്. കാലുകള്‍ക്ക് കൂടുതല്‍ മാര്‍ദ്ദവം തോന്നിക്കുകയും കാലടികളില്‍ ശബ്ദം അധികം കേള്‍ക്കാതിരിക്കുമെന്നതുമാണ് ഇതിന്റെ ഒരു പ്രത്യേകത.
എന്നാല്‍ കാഴ്ചയില്‍ തന്നെ ഒരു രാജകീയ ലുക്ക് തോന്നും എന്നത് തന്നെയാണ് ഇതിനെ ആളുകള്‍ക്കിടയില്‍ ഇത്ര കണ്ട് ഹിറ്റാക്കുന്നതും. പാര്‍ട്ടി വെയറുകളായാണ് പൊതുവെ ആളുകള്‍ ഇവ ഉപയോഗിക്കാറ്.
ഇവയുടെ മിനുസമാര്‍ന്ന മുകള്‍ഭാഗം കണങ്കാല്‍വരെ ഉണ്ടാകും. ധരിക്കുന്ന വസ്ത്രത്തിനെല്ലാം ഒരുപോലെ യോജിക്കുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. പ്രത്യേകിച്ചും ഡെനിം സ്‌കര്‍ട്ടുകള്‍ക്ക്.
ഫാഷന്‍ ഡിസൈനര്‍മാര്‍ വ്യത്യസ്ത വേഷങ്ങള്‍ക്കിണങ്ങുന്ന തരത്തില്‍ നൂതന രൂപങ്ങളില്‍ ഇത്തരം ഷൂസുകള്‍ തയ്യാറാക്കുന്നുണ്ട്.
അടുത്ത കാലത്തെ ഏറ്റവും വലിയ ഫാഷനാണ് വെല്‍വെറ്റ് ഷൂസ്. കറുത്ത പാന്റ്, കറുത്ത സ്യൂട്ട് എന്നിവ അവയുമായി നന്നായി ഇണങ്ങി നില്‍ക്കും.
കടുംനിറത്തിലും സ്വര്‍ണനിറത്തിലുമുള്ള ഷൂസുകള്‍ക്കാണ് ഇന്ന് വിപണിയില്‍ ആരാധകരേറെ.