| Monday, 22nd July 2013, 4:15 pm

കാതിക്കുടം; വിഷക്കമ്പനിയുടെ എച്ചില്‍ തീനികള്‍ നടത്തിയ നരനായാട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കേരളത്തിലെ ജനകീയ സമരങ്ങള്‍ക്ക് നേരെ നടന്ന ഭരണകൂട ഭീകരതയില്‍ ഏറ്റവും ക്രൂരമായ മുഖമായിരുന്നു ഇന്നലെ കാതിക്കൂടത്ത് കേരളം കണ്ടത്. ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി ഒരു ജനത നടത്തുന്ന ഐതിഹാസിക പോരാട്ടത്തെ വിഷക്കമ്പനിയുടെ എച്ചില്‍ തീനികളായ പോലീസ് ഭീകരമായ മര്‍ദ്ദനമുറകളുപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു.


ഫെയ്‌സ് ടു ഫെയ്‌സ് : ബൈജു ജോണ്‍ / വി.എം അനില്‍ കുമാര്‍

[]അധികാരവും പണവും എങ്ങിനെയാണ് ജനങ്ങളുടെ നിലവിളികള്‍ക്കുമേലെ ഭീകരതയുടെ രൂപം പ്രാപിക്കുന്നതെന്ന് തെളിയിക്കുകയാണ് തൃശൂര്‍ ജില്ലയിലെ കാതിക്കുടത്തെ പോലീസ് നായാട്ട്.

കുടിനീരുപോലും നിഷേധിക്കപ്പെട്ട നിസാഹായരായ ഒരു ജനതയുടെ വിലാപങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാന്‍ കേരളത്തിലെ ജനകീയ പോലീസ് ഗുണ്ടാവേഷമണിയുമ്പോള്‍ കാതിക്കുടമെന്ന ഗ്രാമം പ്രതിഷേധങ്ങളുടെ തീജ്വാലയില്‍ പുതിയ പോര്‍മുഖങ്ങള്‍ തുറക്കുകയാണ്.

മുദ്രാവാക്ക്യത്തിന്റെ ഇടിമുഴക്കങ്ങള്‍ തീര്‍ത്ത സമരഭൂമിയെ യുദ്ധഭൂമിയാക്കി തേര്‍വാഴ്ച നടത്തിയവര്‍ കേരളത്തിന്റെ ജനകീയ സമരങ്ങള്‍ക്കുനേരെ വീണ്ടുമൊരിക്കല്‍ കൂടി ജനവിരുദ്ധയതുടെ അടയാളം ചാര്‍ത്തുന്നു.

ശുദ്ധവായുവും വെള്ളവും നിഷേധിക്കപ്പെട്ട ഒരുജനതയുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ ലാത്തിയും തോക്കും പരാജയപ്പെടുമെന്ന് തെളിയിക്കുകയാണ് കാതിക്കുടം. കാതിക്കുടത്തെ കനലെരിയുന്ന കണ്ണുകള്‍ ഉറക്കെ പ്രഖ്യാപിക്കുന്നതും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ പുതിയ ശബ്ദമാണ്.[]

കേരളത്തിലെ ജനകീയ സമരങ്ങള്‍ക്ക് നേരെ നടന്ന ഭരണകൂട ഭീകരതയില്‍ ഏറ്റവും ക്രൂരമായ മുഖമായിരുന്നു ഇന്നലെ കാതിക്കൂടത്ത് കേരളം കണ്ടത്. ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി ഒരു ജനത നടത്തുന്ന ഐതിഹാസിക പോരാട്ടത്തെ വിഷക്കമ്പനിയുടെ എച്ചില്‍ തീനികളായ പോലീസ് ഭീകരമായ മര്‍ദ്ദനമുറകളുപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു.

മുന്നരപതിറ്റാണ്ടായി കാതിക്കുടം ജനത ശുദ്ധവായുവിനും ശുദ്ധജലത്തിനും വേണ്ടി നടത്തുന്ന അന്തിമസമരത്തെ കേരളം കണ്ട ഏറ്റവും വലിയ പോലീസ് തേര്‍വാഴ്ച്ചയിലൂടെ നേരിടുകയായിരുന്നു. രാവിലെ മുതല്‍ കമ്പനിക്കുമുന്നില്‍ സമാധാനപരമായി നടന്ന സമരത്തിനുനേരെ ആയിരത്തിനടുത്ത് വരുന്ന പോലീസ് സേന നരനായാട്ട് നടത്തുകയായിരുന്നു.

ആസുത്രിതമായ ഗൂഢാലോചനക്ക് ശേഷമായിരുന്നു ഉന്നത പോലീസ് ഉദ്യാഗസ്ഥരുടെ അറിവോടെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറ് കണക്കിന് പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളിലാണ്.

ആസുത്രിതമായ ഗൂഢാലോചനക്ക് ശേഷമായിരുന്നു ഉന്നത പോലീസ് ഉദ്യാഗസ്ഥരുടെ അറിവോടെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറ് കണക്കിന് പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളിലാണ്.

സമരപന്തല്‍ പൂര്‍ണ്ണമായും പോലീസ് തല്ലിതകര്‍ത്തു. സമരത്തിന് പിന്തുണയുമായെത്തിയ വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു. കാതിക്കൂടത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പോലീസ് വീടുകള്‍ കയറിയിറങ്ങില്‍ മര്‍ദ്ദനമഴിച്ചുവിട്ടു. ജീവിക്കാവനുള്ള അവകാശത്തിനുവേണ്ടിയുള്ള ഒരു ജനതയുടെ നിലവിളികളെ ഭരണകൂട ഭീകരതയില്‍ മുക്കിക്കൊല്ലാനായിരുന്നു പോലീസ് നീക്കം.

കേരളത്തിലെ പരിസ്ഥിതി ജനകീയ സമരങ്ങള്‍ക്കു നേരെ ഈ അടുത്തകാലത്ത് നടന്ന ഏറ്റവുവലിയ പോലീസ് ഭീകരതയാണിത്.  എന്തിനായിരുന്നു പോലീസിന്റെ ഭീകരമായ അതിക്രമങ്ങളെന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ല.  രാവിലെ മുതല്‍ ആരംഭിച്ച സമരം ഉച്ചയോടെ കമ്പനിക്കുമുന്നില്‍ ഉപരോധമേര്‍പ്പെടുത്തിക്കൊണ്ട് ശക്കതിപെടുത്തുകയായിരുന്നു.

സമരത്തിനു മുന്നിലുണ്ടായിരുന്ന സ്ത്രികളെ വനിതാ പോലീസ് അറസ്റ്റ് ചെയ്ത് നീക്കാനാരംഭിച്ചു. സമാധാനപരമായി സമരം തുടരുന്നതിനിടെ സ്ഥലത്തുണ്ടായിരുന്ന വന്‍ മാധ്യമ സംഘം പിന്‍വാങ്ങുകയും ചെയ്തു. സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ മുഴുവന്‍ സ്ഥലത്തില്ല എന്ന് ഉറപ്പാക്കിയതിനു ശേഷമായിരുന്നു സമരക്കാര്‍ക്കുനേരെ പോലീസ് നടപടി തുടങ്ങിയത്.

പോലീസ് നടത്തുന്ന ഭീകരത മാധ്യങ്ങള്‍ റിപ്പേര്‍ട്ട് ചെയ്യരുതെന്ന ആസുത്രിമായ നീക്കമായിരുന്നു ഇതിനു് പിന്നില്‍. എന്നാല്‍ റിപ്പോര്‍ട്ടര്‍ ചാനലുള്‍പ്പെടെയുള്ള മാധ്യമങ്ങള്‍  കൃത്യമായ ഇടപെടല്‍ നടത്തിയത് കൊണ്ട് മാത്രമാണ് പോലീസ് ഭീകരത കേരളം അറിഞ്ഞത്.

കാതിക്കൂടത്ത് ഇനിയൊരിക്കലും സമരപന്തല്‍ ഉയരെരുതെന്ന  വാശിയിലായിരുന്നു പോലീസ് സമരക്കാരെ നേരിട്ടിരുന്നത്. സമരത്തെ തകര്‍ക്കാന്‍ നിരവധി തവണ പോലീസിനെ ഉപയോഗിച്ച നിറ്റ ജലാറ്റിന്‍ കുത്തക കമ്പനി ഇന്നലെ അവരുടെ തനിരൂപം കേരള പോലീസിലൂടെ സമരക്കാര്‍ക്ക് നേരെ വീണ്ടും പ്രയോഗിച്ചു.

പ്രതിമാസം കോടികള്‍ വരുമാനമുള്ള നിറ്റ ജലാറ്റിന്‍ കമ്പനി കഴിഞ്ഞ മുന്നരപതിറ്റാണ്ടായി അതിനെതിരെയുള്ള പ്രക്ഷോഭങ്ങളെ മുഴുവന്‍ തകര്‍ത്തത് രാഷ്ട്രീയക്കാരെയും പോലീസിനെയും ചില മാധ്യമങ്ങളെയും വിലയ്ക്കു വാങ്ങിയായിരുന്നു.

കാതിക്കുടത്തെ സമരത്തെ തകര്‍ക്കാന്‍ പോലീസ് സര്‍വസന്നാഹമൊരുക്കുമ്പോഴും ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി പോരാട്ടം തുടരുമെന്നു തന്നെയാണ് കാതിക്കുടം ജനത പ്രഖ്യാപിക്കുന്നത്. പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന കാതിക്കുടം സമരസമിതി കണ്‍വീനര്‍ വി.എം അനില്‍ക്കുമാറുമായി ബൈജു ജോണ്‍ നടത്തിയ അഭിമുഖം.


സമരം വരും ദിവസങ്ങളില്‍ ശക്തമായി തുടരുകതന്നെ ചെയ്യും. ജീവിക്കാനുള്ള അവകാശത്തെ മര്‍ദ്ദിച്ചൊതുക്കാമെന്ന് സര്‍ക്കാരും കമ്പനിയും കരുതുന്നുണ്ടെങ്കില്‍ അത് വ്യാമോഹം മാത്രമാണെന്ന് കാതിക്കുടം ജനത തെളിയിക്കുക തന്നെ ചെയ്യും.


കാതിക്കുടത്ത് അന്തിമ സമരം പ്രഖ്യാപിച്ച ജനങ്ങളെ ക്രൂരമായാണ് പോലീസ് നേരിട്ടിരിക്കുന്നത് ?  എന്താണ് കാതിക്കുടത്ത് ഇന്നലെ സംഭവിച്ചത്.

രാവിലെ മുതല്‍ തുടങ്ങിയ സമരം യാതൊരു പ്രകോപനങ്ങളുമുണ്ടാകാതെയാണ് തുടര്‍ന്നിരുന്നത്. ഇതിനിടയില്‍ സമരക്കാര്‍ക്കുനേരെ പോലീസ് യാതൊരു കാരണവുമില്ലാതെ ചീറിയടുക്കുകയായിരുന്നു. സ്ത്രികളുള്‍പ്പെടെയുള്ളവരെ തല്ലി ചതച്ചു.

സമരത്തിനു നേതൃത്വം നല്‍കുന്നവരെ തിരഞ്ഞുപിടിച്ചാണ് പോലീസ് മര്‍ദ്ദിച്ചത്. പോലീസ് ജീപ്പിലിട്ടും നിരവധി പേരെ ക്രൂരമായി മര്‍ദ്ദിച്ചു.[]

സമരക്കാരുടെ ഭാഗത്തുനിന്നു യാതൊരു പ്രകോപനവും അതുവരെ ഉണ്ടായിട്ടില്ല. ലാത്തിചാര്‍ജ്ജിനു നേതൃത്വം നല്‍കിയ പോലീസ് ഉദ്യോഗസ്ഥര്‍ മുഴുവനും മദ്യലഹരിയിലായിരുന്നു. കമ്പനിക്കുവേണ്ടി ചില പോലീസ് ഉദ്യോഗസ്ഥര്‍ ഗുണ്ടാപണി ചെയ്യുകയായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

സമരക്കാര്‍ക്കുനേരെ തിരിഞ്ഞ പോലീസ് സമീപത്തെ നിരവധി വീടുകളും തല്ലിത്തകര്‍ത്തത് ഇത് കൊണ്ടാണ്. കമ്പനിയുടെ ചിലവില്‍ മദ്യവും പണവും വാങ്ങി നടത്തിയ നരനയാട്ടാണ് ഇന്നലെ കാതിക്കുടത്ത് നടന്നത്.

ടി.എന്‍ പ്രതാപന്‍ ഉള്‍പ്പെടെയുള്ള ഭരണകക്ഷിയിലെ എം.എല്‍.എയും സമരത്തിന് നേതൃത്വം നല്‍കാനുണ്ടായിട്ടും പോലീസിന്റെ ഭാഗത്തുനിന്നും ഇത്തരമൊരുനീക്കമുണ്ടാത് എന്ത് കൊണ്ടാണ്.

ടി.എന്‍ പ്രതാപന്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് സമാധാനപരമായി സമരം നടത്തിയത്. സമരത്തിനുനേരെ പോലീസിന്റെ ഭാഗത്ത് നിന്നും പ്രകോപനം സൃഷ്ടിക്കുന്ന ഒരു സാഹചര്യവും വരാതെ നോക്കാന്‍ എല്ലാവരും ജാഗ്രതയോടെയാണ് സമരത്തെ നയിച്ചത്. അത് കൊണ്ട് തന്നെ പോലീസ് അതിക്രമങ്ങള്‍ ഉണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല. ടി.എന്‍ പ്രതാപന്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ പോയതിന് ശേഷമാണ് പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയത്.

ടി.എന്‍ പ്രതാപന്‍ എം.എല്‍.എക്കെതിരെയും നാട്ടുകാര്‍ പരാതി ഉന്നയിക്കുന്നുണ്ടല്ലോ?

അതിനെക്കുറിച്ച് സമരസമിതിക്ക് അറിയില്ല.

ഇനിയെന്താണ് അടുത്ത സമരപരിപാടികള്‍?

പോലീസ് ഭീകരതക്കൂമുന്നില്‍ മുട്ടുമടക്കി കാതിക്കുടത്തെ ജനത ഒളിച്ചോടുമെന്ന് കരുതിയവര്‍ക്ക് തെറ്റിയെന്നതാണ് ഇന്നലെ രാത്രിയിലും തുടരുന്ന പ്രതിഷേധങ്ങള്‍. വിഷക്കമ്പനിയിലെ മാലിന്യം പുറത്ത് വിടുന്നത് അവസാനിപ്പിക്കുവരെ സമരം തുടരും.

സമരത്തിന് നേതൃത്വം നല്‍കിയവര്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. പലര്‍ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. സമരം വരും ദിവസങ്ങളില്‍ ശക്തമായി തുടരുകതന്നെ ചെയ്യും. ജീവിക്കാനുള്ള അവകാശത്തെ മര്‍ദ്ദിച്ചൊതുക്കാമെന്ന് സര്‍ക്കാരും കമ്പനിയും കരുതുന്നുണ്ടെങ്കില്‍ അത് വ്യാമോഹം മാത്രമാണെന്ന് കാതിക്കുടം ജനത തെളിയിക്കുക തന്നെ ചെയ്യും.

സമരം തകര്‍ക്കാനുള്ള ആസൂത്രിതമായ ഗൂഢാലോചനയാണ് അക്രമത്തിനു പിന്നില്‍. അതുകൊണ്ട് തന്നെയാണ് കമ്പനിക്കുമുന്നിലെ സമരപന്തലും പോലീസ് തല്ലിത്തകര്‍ത്തത്. ഇതിനുമുമ്പും നിരവധി തവണ പോലീസ് മര്‍ദ്ദമനഴിച്ചുവിട്ടിട്ടുണ്ടെങ്കിലും അതിക്രുരമായ നിലപാട് ഒരിക്കലും ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല. എന്തൊക്കെ പോലീസ് ഭീകരതയുണ്ടായാലും കാതിക്കുടത്ത് ജനകീയ സമരം ശക്തിപ്രാപിക്കുക തന്നെ ചെയ്യും.

നിലവിളികളുടെ നിസാഹയതയ്യല്ല ഇന്നിപ്പോള്‍ കാതിക്കുടത്ത് നിന്നും കേള്‍ക്കുന്നത് പൊരുതാനുറച്ച പോരാളികളുടെ ശബ്ദമാണ് കാതിക്കുടത്തെ അടയാളപ്പെടുത്തുന്നത്. ചവിട്ടിമെതിച്ച സമരപന്തലിനുമേലെ പ്രതിഷേധത്തിന്റെ പുതിയ കൊടിപാറുമ്പോള്‍  തോല്‍ക്കാന്‍ മനസില്ലാത്ത ഒരു നാടിന്റെ പ്രകമ്പനത്തിനാണ് ഇനി കേരളം കാതോര്‍ക്കുന്നത്.

We use cookies to give you the best possible experience. Learn more