കോഴിക്കോട്: കോഴിക്കോട് പെരുവയല്‍ ഗ്രാമപഞ്ചായത്തില്‍ ഞായറാഴ്ച രാത്രിയില്‍ ഓഫീസ് തുറന്ന് കയറി ഫയലുകള്‍ പരിശോധിച്ച് വാര്‍ഡ് മെമ്പര്‍. പെരുവയല്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. ഷറഫുദീനാണ് രാത്രിയില്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തിയത്.
മുന്‍വശത്തെ ലൈറ്റുകള്‍ ഓഫാക്കിയായിരുന്നു ഇയാള്‍ ഓഫീസിനുള്ളില്‍ പ്രവേശിച്ചത്. കാര്യമറിഞ്ഞെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരോട് തട്ടിക്കയറുകയും ചെയ്തു.
പഞ്ചായത്ത് ഓഫീസില്‍ ആരോ കയറിയെന്നറിഞ്ഞ് തങ്ങള്‍ അവിടേയ്ക്ക് എത്തിയപ്പോള്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുറിയിലിരുന്ന് കംപ്യൂട്ടറില്‍ ഫയലുകള്‍ പരിശോധിക്കുകയായിരുന്നുവെന്നും, കാര്യം തിരക്കിയ തങ്ങളോട് തട്ടിക്കയറുകയുമായിരുന്നുവെന്നാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പറയുന്നത്.
നിലവില്‍ പൊലീസെത്തി ഉദ്യോഗസ്ഥനെ പുറത്താക്കുകയും പഞ്ചായത്ത് ഓഫീസ് അടയ്ക്കുകയും ചെയ്തു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Welfare Standing Committee Chairman opens Panchayat office on Sunday night