കോഴിക്കോട്: വെല്‍ഫയര്‍ പാര്‍ട്ടിയുമായി കോണ്‍ഗ്രസിന് ബന്ധം വേണ്ടിയിരുന്നില്ലെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ആര്യാടന്‍ മുഹമ്മദ്. വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള കോണ്‍ഗ്രസിന്റെ ബന്ധത്തിന് താന്‍ എതിരാണെന്നും ആര്യാടന്‍ പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടിയേയും ആര്‍.എസ്.എസിനെയും ഒരുപോലെ എതിര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആര്യാടന്‍ മുഹമ്മദിന്റെ പ്രതികരണം.
മതേതരത്വം ഉയര്‍ത്തി പിടിച്ചാലേ കോണ്‍ഗ്രസിന് ജയിക്കാനാകുവെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ലീഗിന് കീഴടങ്ങിയെന്ന ആരോപണം തെറ്റാണെന്നും ആര്യാടന്‍ മുഹമ്മദ് കീഴടങ്ങിയെന്ന ആരോപണം തെറ്റാണെന്ന് പറഞ്ഞ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലീഗിന് വര്‍ഗീയ മുഖമാണെന്ന പ്രചാരണം വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം ജോസ്.കെ.മാണിക്ക് കീഴടങ്ങിയെന്നും ആര്യാടന്‍ പറഞ്ഞു. വര്‍ഗീയ ഉപയോഗിച്ച് വോട്ട് പിടിക്കാനാണ് ഇടത് ശ്രമമെന്നും ബി.ജെ.പിയും വര്‍ഗീയത ആയുധമാക്കുകയാണെന്നും ആരോപിച്ച ആര്യാടന്‍
മതേതരത്വം ഉയര്‍ത്തി പിടിച്ചാല്‍ മാത്രമേ കോണ്‍ഗ്രസിന് ജയിക്കാനാകൂ എന്ന് വ്യക്തമാക്കി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Welfare Party should be opposed like RSS; Aryadan Mohammad