| Wednesday, 17th February 2016, 12:13 am

ഫെബ്രവരി 17 ന് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഭൂരഹിതര്‍ സെക്രട്ടറിയേറ്റ് ഉപരോധിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിലെ ഭൂരഹിതരായ ജനങ്ങള്‍ക്ക് ഭൂമി നല്‍കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഭൂരഹിതര്‍ ഫെബ്രവരി 17 സെക്രട്ടറിയേറ്റ് ഉപരോധിക്കും.

ഭൂരഹിതര്‍ക്ക് ഭൂമി നല്‍കി ഉത്തരവിറക്കുക,കൈയേറ്റ ഭൂമി തിരി ച്ചുപിടി ച്ച് വിതരണം ചെയ്യുക, സമഗ്ര ഭൂപരിഷ്‌കരണ ത്തിന് കമ്മീഷനെ നിയോഗിക്കുക,നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തിലും ഭൂപതിവ് ചട്ടത്തിലും യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികള്‍ പിന്‍വലിക്കുക,ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുന്ന ഭൂമിയുടെ അളവ് പത്ത് സെന്റായി വര്‍ധിപ്പിക്കുക,ഭൂരഹിത കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും കൃഷിഭൂമി അനുവദിക്കുക,ആദിവാസി ഭൂവിതരണം പൂര്‍ത്തിയാക്കുക,മത്സ്യത്തൊഴിലാളികള്‍ക്ക് താമസഭൂമിക്ക് പട്ടയം അനുവദിക്കുക,ഭവന നിര്‍മ്മാണത്തിന് അനുവാദം നല്‍കുക,പട്ടയം നല്‍കിയവര്‍ക്ക് വാസയോഗ്യമായ ഭൂമി നല്‍കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ഉപരോധ സമരമെന്ന് സംസ്ഥാന പ്രസിഡണ്ട ഹമീദ് വാണിയമ്പലം അറിയിച്ചു.

We use cookies to give you the best possible experience. Learn more