തൃശ്ശൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ മുന്‍ തൃശൂര്‍ ജില്ലാ പ്രസിഡന്റും കേരളാ വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായ കെ.ജി. മോഹനന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. കൊടുങ്ങല്ലൂരില്‍ വെച്ച് നടന്ന ചടങ്ങില്‍ ബി.ജെ.പി വക്താവ് ബി.ഗോപാലകൃഷ്ണനില്‍ നിന്നും അംഗത്വം സ്വീകരിച്ചുകൊണ്ടാണ് ബി.ജെ.പി പ്രവേശം.
ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് രവികുമാര്‍ ഉപ്പത്ത്, മണ്ഡലം പ്രസിഡന്റ് എം.ജി പ്രശാന്ത് ലാല്‍, നഗരസഭാ പ്രതിപക്ഷ നേതാവ് വി.ജി ഉണ്ണികൃഷ്ണന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ മണ്ഡലത്തില്‍ നിന്നും ഫെല്‍ഫയര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടിയ ഇദ്ദേഹം കഴിഞ്ഞ മാര്‍ച്ചില്‍ വെല്‍ഫയര്‍ പാര്‍ട്ടിയുടെ പ്രഥമിക അംഗത്വം രാജിവെച്ചിരുന്നു.
വെല്‍ഫെയര്‍ പാര്‍ട്ടി രൂപീകരണ കാലം തൊട്ട് തൃശ്ശൂര്‍ ജില്ലാ പ്രസിഡന്‍റും സംസ്ഥാന കമ്മറ്റി അംഗമായും പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം 1985 മുതല്‍ ബി.ജെ.പി ബി.എം.എസ് എന്നീ സംഘടനകളില്‍ ഭാരാവാഹിത്വം വഹിച്ചിരുന്നതായും 2016 നിയമസഭാ സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുത്തി വെല്‍ഫയര്‍ പാര്‍ട്ടി പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു.