| Friday, 6th March 2015, 12:52 pm

ബീഫ് ജനതാ പാര്‍ട്ടി അഥവാ 'ബി.ജെ.പി'യുടെ ബീഫ് മാനിഫെസ്റ്റൊ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീഫ് പ്രിയര്‍, ബീഫ് പ്രേമികള്‍ക്ക് വേണ്ടി, ബീഫ് പ്രിയരാല്‍ രൂപീകരിച്ച പാര്‍ട്ടിയാണ് “ബീഫ് ജനതാ പാര്‍ട്ടി”.  “ബീഫ് വാപസി” ചടങ്ങുകളില്‍ പങ്കെടുക്കുന്ന പക്ഷം ബീഫ് വിരോധികള്‍ക്കും ഈ പാര്‍ട്ടിയിലേക്ക് സ്വാഗതം അരുളുന്നു.



 


മഹാരാഷ്ട്രയില്‍ ഇപ്പോള്‍ ബീഫ് നിരോധിച്ചിരിക്കുകയാണല്ലോ. ഇന്ത്യന്‍ ചരിത്രത്തില്‍ ഗോമാംസം പ്രാഥമികമായ ആഹാരമായി സ്വീകരിച്ചിരുന്ന സവര്‍ണ ഹിന്ദുക്കള്‍ തന്നെയാണ് പില്‍ക്കാലത്ത് “വിശുദ്ധ പശു” എന്ന ഒരു മിത്തിനെ സൃഷ്ടിച്ചെടുത്തത്. ബുദ്ധിസ്റ്റുകളെയും അധസ്ഥിത വിഭാഗങ്ങളെയും അരികുവല്‍ക്കരിക്കാനും തങ്ങളുടെ ബ്രാഹ്മണാധികാരത്തെ ഉറപ്പിക്കാനും പില്‍ക്കാല ബ്രാഹ്മണിസ്റ്റുകള്‍ സൃഷ്ടിച്ചെടുത്ത ആ മിത്ത് ഇന്ന് ഇന്ത്യയുടെ മതേതരത്വത്തെ തന്നെ കാര്‍ന്നു തിന്നുന്ന വിധം വളര്‍ന്നിരിക്കുന്നു.

ഇതില്‍ നിന്നും ഇന്ത്യന്‍ ജനാധിപത്യം പോലും എത്രമാത്രം ബ്രാഹ്മണിക്കലാണെന്നതിനുള്ള നേര്‍തെളിവുകളാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ നടന്നുവരുന്ന പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ ബീഫ് നിരോധനം. ഇന്ന് ഇതിലൂടെ ദളിത് പിന്നാക്ക സമുദായങ്ങളെ മാത്രമല്ല മുസ്‌ലീങ്ങളെയും മറ്റ് മതന്യൂപക്ഷങ്ങളെയും കൂടി ആക്രമിക്കാന്‍ സവര്‍ണ ബ്രാഹ്മണിസ്റ്റ് ഫാസിസ്റ്റുകള്‍ക്ക് കഴിയുന്നു.


Also read വര്‍ഗ്ഗീയത ചുരത്തുന്ന വിശുദ്ധ പശു!!!


ഇതിനെതിരെ ശക്തമായ പ്രതികരണങ്ങളാണ് കീഴാളജനവിഭാഗങ്ങളില്‍ നിന്നും മനുഷ്യാവകാശപ്രവര്‍ത്തകരില്‍ നിന്നും സോഷ്യല്‍ മീഡിയകളില്‍ നിന്നും ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഇവിടെ “ബീഫ് ജനതാ പാര്‍ട്ടി” എന്ന പേരില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഒരു ഫേസ്ബുക്ക് പേജ് പ്രസിദ്ധീകരിച്ച “ബീഫ്യൂണിസ്റ്റ് മാനിഫെസ്റ്റോ”യാണ് നല്‍കുന്നത്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ രൂപമാതൃകയില്‍ തയ്യാറാക്കിയിട്ടുള്ള  ഇത് നിങ്ങള്‍ക്കായി മലയാളത്തില്‍ ഞങ്ങള്‍ നല്‍കുന്നു…


ഫ്യൂഡല്‍ സമൂഹത്തിന്റെ നഷ്ടാവശിഷ്ടങ്ങളില്‍നിന്നും മുളയെടുത്ത ആധുനിക സംഘികള്‍ വര്‍ഗ്ഗവൈരങ്ങളെ ഇല്ലായ്മ ചെയ്തിട്ടില്ല. പഴയവയുടെ സ്ഥാനത്ത് പുതിയ വര്‍ഗ്ഗങ്ങളേയും പുതിയ മര്‍ദ്ദനസാഹചര്യങ്ങളേയും പുതിയ സമരരൂപങ്ങളേയും പ്രതിഷ്ഠിക്കുക മാത്രമാണു ചെയ്തിട്ടുള്ളത്.


ബീഫ് പ്രിയര്‍, ബീഫ് പ്രേമികള്‍ക്ക്വേണ്ടി, ബീഫ് പ്രിയരാല്‍ രൂപീകരിച്ച പാര്‍ട്ടിയാണ് “ബീഫ് ജനതാ പാര്‍ട്ടി”.  “ബീഫ് വാപസി” ചടങ്ങുകളില്‍ പങ്കെടുക്കുന്ന പക്ഷം ബീഫ് വിരോധികള്‍ക്കും ഈ പാര്‍ട്ടിയിലേക്ക് സ്വാഗതം അരുളുന്നു.

“ദ ബീഫ്യൂണിസ്റ്റ് മാനിഫെസ്റ്റോ”

ഇന്ത്യയെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു ബീഫ്യൂണിസമെന്ന ഭൂതം. ഈ ഭൂതത്തിന്റെ ബാധയൊഴിക്കാന്‍ വേണ്ടി രാജ്യത്തെ ആര്‍ഷ ഭാരത ശക്തികളെല്ലാം – യോഗികള്‍, യോഗിനികള്‍, പ്രധാനമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍ –  എന്ന് വേണ്ട നാടന്‍ സംഘികളും താലിബാനിസ്റ്റുകളും ഒരു പാവന സഖ്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

അധികാരത്തിലിരിക്കുന്ന എതിരാളികള്‍ ബീഫ്യൂണിസ്റ്റ് എന്നു വിളിച്ചു് അധിക്ഷേപിക്കാത്ത പ്രതിപക്ഷപ്പാര്‍ട്ടി എവിടെയാണുള്ളത്. തങ്ങളേക്കാള്‍ പുരോഗമനവാദികളായ പ്രതിപക്ഷപ്പാര്‍ട്ടികളുടെ നേര്‍ക്കെന്നപോലെതന്നെ പിന്തിരിപ്പന്മാരായ തങ്ങളുടെ പ്രതിയോഗികളുടെ നേര്‍ക്കും ബീഫ്യൂണിസമെന്ന മുദ്രയടിക്കുന്ന ശകാരം തിരിച്ചറിഞ്ഞിട്ടില്ലാത്ത പ്രതിപക്ഷം എവിടെയാണുള്ളത്.


Dont miss ഗാന്ധിയുടെ ബീഫ് മനുഷ്യരെ കൊല്ലില്ല


ഇതില്‍ നിന്നും രണ്ടു സംഗതികള്‍ വ്യക്തമാകുന്നുണ്ട്:

1 ബിഫ്യൂണിസം എന്നതൊരു ശക്തിയാണെന്ന് സംഘപരിവാര്‍ ശക്തികളെല്ലാം തന്നെ അംഗീകരിച്ചിരിക്കുകയാണ്.
2ബീഫ്യൂണിസ്റ്റുകള്‍ തങ്ങളുടെ അഭിപ്രായങ്ങളും ലക്ഷ്യങ്ങളും ആശയഗതികളും പരസ്യമായി ലോകസമക്ഷം പ്രഖ്യാപിക്കുകയും, ബീഫ്യൂണിസ്റ്റ് ഭൂതത്തെക്കുറിച്ചുള്ള ഈ മുത്തശ്ശിക്കഥയെ പാര്‍ട്ടിയുടെ സ്വന്തമായൊരു മാനിഫെസ്റ്റോവഴി നേരിടുകയും ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഈ ഉദ്ദേശത്തോടുകൂടി നാനാദേശക്കാരായ ബീഫ്യൂണിസ്റ്റുകള്‍ കേരളത്തില്‍ സമ്മേളിക്കുകയും മലയാളം, ഹിന്ദി, തമിഴ്, കന്നഡ, മറാത്തി, ഒറിയ എന്നീ ഭാഷകളില്‍ പ്രസിദ്ധീകരിക്കുന്നതിനുവേണ്ടി താഴെ കൊടുക്കുന്ന മാനിഫെസ്റ്റോ തയ്യാറാക്കുകയും ചെയ്തിരിക്കുന്നു.

ഫ്യൂഡല്‍ സമൂഹത്തിന്റെ നഷ്ടാവശിഷ്ടങ്ങളില്‍നിന്നും മുളയെടുത്ത ആധുനിക സംഘികള്‍ വര്‍ഗ്ഗവൈരങ്ങളെ ഇല്ലായ്മ ചെയ്തിട്ടില്ല. പഴയവയുടെ സ്ഥാനത്ത് പുതിയ വര്‍ഗ്ഗങ്ങളേയും പുതിയ മര്‍ദ്ദനസാഹചര്യങ്ങളേയും പുതിയ സമരരൂപങ്ങളേയും പ്രതിഷ്ഠിക്കുക മാത്രമാണു ചെയ്തിട്ടുള്ളത്.

ബീഫ് വിരോധികള്‍ അധീശത്വം പുലര്‍ത്തുന്ന നമ്മുടെ കാലഘട്ടത്തിന് ഈയൊരു സവിശേഷസ്വഭാവമുണ്ട്: അത് വര്‍ഗ്ഗവൈരങ്ങളെ കൂടുതല്‍ ലളിതമാക്കിയിരിക്കുന്നു. സമൂഹമാകെത്തന്നെ രണ്ട് ഗംഭീരശത്രുപാളയങ്ങളായി, പരസ്പരം അഭിമുഖമായി നില്‍ക്കുന്ന രണ്ട് വലിയ വര്‍ഗ്ഗങ്ങളായി, കൂടുതല്‍ കൂടുതല്‍ പിളര്‍ന്നുകൊണ്ടിരിക്കുകയാണ്: ബീഫ്യൂണിസ്റ്റുകളും ബീഫ് വിരോധികളുമാണ് അവ.

എന്നാല്‍ സ്വന്തം മരണത്തെ വിളിച്ചുവരുത്താനുള്ള ആയുധങ്ങള്‍ ഊട്ടിയുണ്ടാക്കുക മാത്രമല്ല ബീഫ് വിരോധികള്‍ ചെയ്തിരിക്കുന്നത് ; ഈ ആയുധങ്ങളെടുത്ത് പ്രയോഗിക്കാനുള്ള ആളുകളെക്കൂടി ആധുനിക ബീഫ്യൂണിസ്റ്റുകള്‍ അത് സൃഷ്ടിച്ചിട്ടുണ്ട്

വിശക്കുന്ന ജനതയുടെ അടിയന്തിരലക്ഷ്യങ്ങള്‍ നേടുവാനും അവരുടെ താല്‍ക്കാലിക താല്പര്യങ്ങള്‍ നടപ്പിലാക്കുവാനും വേണ്ടി ബീഫ്യൂണിസ്റ്റുകള്‍ പൊരുതുന്നു. എന്നാല്‍ വര്‍ത്തമാനകാലത്തെ പ്രസ്ഥാനത്തില്‍, ആ പ്രസ്ഥാനത്തിന്റെ ഭാവിയേയും അവര്‍ പ്രതിനിധാനം ചെയ്യുകയും കാത്തുരക്ഷിക്കുകയും ചെയ്യുന്നുണ്ട്.

ബീഫ്യൂണിസ്റ്റുകള്‍ തങ്ങളുടെ ലക്ഷ്യങ്ങളും ആശയങ്ങളും മറച്ച് വെക്കുന്നതിനെ അവഞ്ജതയോടെ കാണുന്നവരാണ്. നിലവിലെ സാമൂഹിക സാഹചര്യങ്ങളെ തകര്‍ത്താല്‍ മാത്രമേ ലക്ഷ്യപ്രാപ്തിയില്‍ എത്താനാവൂ എന്ന് തുറന്ന് പ്രഖ്യാപിക്കുന്നവരാണ് ബീഫ്യൂണിസ്റ്റുകള്‍. വരാനിരിക്കുന്ന ബീഫ്യൂണിസ്റ്റിക് വിപ്ലവത്തിലൂടെ അധികാര കേന്ദ്രങ്ങള്‍ നടുങ്ങി വിറയ്‌ക്കേണ്ടതുണ്ട്. ഇവിടെ ബീഫ്യൂണിസ്റ്റുകള്‍ക്ക് നഷ്ടപ്പെടുവാനുള്ളത് കേവലം എല്ലുകള്‍ മാത്രമാണ് കിട്ടാനുള്ളത് പുതിയൊരു ലോകവും.

സര്‍വ്വ സംസ്ഥാന ബീഫ് പ്രിയരേ സംഘടിക്കുക, നിങ്ങളുടെ ബീഫ് പ്രിയരായ സുഹൃത്തുക്കളെ ഒത്തു ചേര്‍ക്കുക


ഇതിന് ശേഷം ബീഫ് വിരോധികള്‍ ഒരാഴ്ചക്കുള്ളിലായി ഡി.എന്‍ ഝായുടെ “മിത്ത് ഓഫ് ദ ഹോളി കൗ” എന്ന പുസ്തകം വായിച്ച് തീര്‍ക്കേണ്ടതായുണ്ട്. വരും ദിവസങ്ങളില്‍ പുസ്തകത്തെ ആധാരമാക്കി ഇവര്‍ക്ക് പ്രത്യേകം എഴുത്ത് പരീക്ഷയും ഇന്റര്‍വ്യൂവും ഉണ്ടായിരിക്കുന്നതാണ്. പരീക്ഷയില്‍ പത്തില്‍ പത്ത് മാര്‍ക്കും നേടുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക് ഓരോ പാത്രം നാടന്‍ ബീഫ് ഫ്രൈയും ബീഫ്”സ് ഓണ്‍ കണ്‍ട്രിയിലേക്കുള്ള ടിക്കറ്റും നല്‍കപ്പെടുന്നതാണ്.


“ബീഫ് വാപസി ചടങ്ങ്”

ബീഫ് വാപസ് ക്രിയകളില്‍ പങ്കെടുക്കുന്ന ബീഫ് വിരോധികള്‍ ഓരോ പാത്രം ബീഫ് ഡ്രൈ ഫ്രൈയും ബീഫ് ഉലത്തിയതും ഞൊടിയിടയില്‍ സേവിക്കേണ്ടതുണ്ട്. ഇതിന് ശേഷം മൂന്ന് പെഗ് വിസ്‌ക്കി കഴിക്കുകയും “കൗ ബോയ്‌സ് ഫ്രം ഹെല്‍”, ” ബുള്‍സ് ഓണ്‍ പരേഡ്” എന്നീ ഗാനങ്ങള്‍ക്കൊത്ത് ചുവട് ചുവട് വെക്കേണ്ടതുമുണ്ട്.


You must read this മേല്‍ജാതി സംസ്‌കാരമാണ് ബീഫ് നിരോധനത്തിലൂടെ ആര്‍.എസ്.എസ് അടിച്ചേല്‍പ്പിക്കുന്നത്: കാഞ്ച ഐലയ്യ 


ഇതിന് ശേഷം ബീഫ് വിരോധികള്‍ ഒരാഴ്ചക്കുള്ളിലായി ഡി.എന്‍ ഝായുടെ “മിത്ത് ഓഫ് ദ ഹോളി കൗ” എന്ന പുസ്തകം വായിച്ച് തീര്‍ക്കേണ്ടതായുണ്ട്. വരും ദിവസങ്ങളില്‍ പുസ്തകത്തെ ആധാരമാക്കി ഇവര്‍ക്ക് പ്രത്യേകം എഴുത്ത് പരീക്ഷയും ഇന്റര്‍വ്യൂവും ഉണ്ടായിരിക്കുന്നതാണ്. പരീക്ഷയില്‍ പത്തില്‍ പത്ത് മാര്‍ക്കും നേടുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക് ഓരോ പാത്രം നാടന്‍ ബീഫ് ഫ്രൈയും ബീഫ്”സ് ഓണ്‍ കണ്‍ട്രിയിലേക്കുള്ള ടിക്കറ്റും നല്‍കപ്പെടുന്നതാണ്.

ബീഫ്”സ് ഓണ്‍ കണ്‍ട്രിയിലേക്കൊരു യാത്ര

ഈ യാത്ര ആരംഭിക്കുക ലോകത്തിലെ ഏറ്റവും നല്ല ബീഫ് ലഭിക്കുന്ന വയനാടന്‍ മലഞ്ചെരിവുകളില്‍ നിന്നായിരിക്കും. ഇതിന് ശേഷം വിവിധ ജില്ലകളിലുള്ള തട്ടുകടകള്‍ കേന്ദ്രീകരിച്ചായിരിക്കും യാത്രകള്‍. യാത്രക്കിടയില്‍ കേരളത്തില്‍ ലഭിക്കാനിടയുള്ള എല്ലാ ബീഫ് വിഭവങ്ങളും ഒപ്പം കേരളത്തിന്റെ ദേശീയ ഭക്ഷണമായ പൊറോട്ടയും പുട്ടും നല്‍കപ്പെടുന്നതായിരിക്കും.

കേരള യാത്ര ആലപ്പുഴയിലെ ഹൗസ് ബോട്ടുകളില്‍ എത്തുന്ന പക്ഷം നിങ്ങളുടെ നാവുകള്‍ക്ക് രുചി പകരുക ബീഫും നല്ല നാടന്‍ ചെത്തുകള്ളുമായിരിക്കും. യാത്ര പുരോഗമിക്കുമ്പോഴും വിവിധ കള്ളുഷാപ്പുകള്‍ക്ക് മുമ്പില്‍ പ്രത്യേകം സ്റ്റോപ്പുകളുണ്ടായിരിക്കുന്നതാണ്.

ഏറ്റവും ഒടുവില്‍ തിരുവനന്തപുരത്ത് വച്ച് യാത്ര അവസാനിക്കുമ്പോള്‍ കടല്‍കരയില്‍ ദിങ്ങനെ മലര്‍ന്ന് കിടന്ന് ബീഫ് ബിരിയാണി തിന്നാനും ബിയര്‍ മോന്താനുമുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

കടപ്പാട്: ബീഫ് ജനതാ പാര്‍ട്ടി

We use cookies to give you the best possible experience. Learn more