എ.എഫ്.സി ചലഞ്ച് കപ്പില്‍ ചൈനക്ക് വിജയം. മ്യാന്‍മാറിനെ 47 റണ്‍സിനാണ് ചൈന പരാജയപ്പെടുത്തിയത്.
ചൈനീസ് ബാറ്റിങ്ങില്‍ നായകന്‍ വെയ് ഹുഗോ ലീ 61 പന്തില്‍ 70 റണ്‍സ് നേടി മികച്ച പ്രകടനമാണ് നടത്തിയത്. അഞ്ച് ഫോറുകളുടെയും മൂന്ന് സിക്‌സറുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്.
ഇതിന് പിന്നാലെ ഒരു ചരിത്രനേട്ടമാണ് വെയ് ഹുഗോ ലീ സ്വന്തമാക്കിയത്. ചൈനക്ക് വേണ്ടി ടി-20യില്‍ അര്‍ദ്ധസെഞ്ച്വറി നേടുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന നേട്ടമാണ് വെയ് ഹുഗോ ലീ സ്വന്തമാക്കിയത്.
ടെര്‍തായ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ മ്യാന്‍മാര്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ചൈന 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സ് ആണ് നേടിയത്. വെയ് ഹുഗോ ലീയുടെ 70 റണ്‍സ് നേടി തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം നടത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മ്യാന്മാറിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് 82 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ചൈനീസ് ബൗളിങ് നിരയില്‍ മാ ക്യുന്‍ചെങ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ മ്യാന്‍മാര്‍ ബാറ്റിങ്‌നിര തകര്‍ന്നടിയുകയായിരുന്നു.
നാല് ഓവറില്‍ വെറും ഒമ്പത് റണ്‍സ് മാത്രം വിട്ടു നല്‍കിയാണ് താരം അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ലുവോ ഷിലിന്‍ രണ്ട് വിക്കറ്റും ഡെന്‍ഗ് ജിന്‍ക്വി ഒരു വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.
മെന്‍സ് ഈസ്റ്റ് ഏഷ്യാ കപ്പില്‍ ഫെബ്രുവരി 14ന് ഹോങ് കൊങ്ങിനെതിരെയാണ് ചൈനയുടെ അടുത്ത മത്സരം.
Content Highlight: Wei Guolei create a new history in China cricket.