ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ദല്‍ഹി. കൊവിഡ് കേസുകളില്‍ കുത്തനെ വര്‍ധനവുണ്ടായതിനാല്‍ വെള്ളിയാഴ്ച മുതല്‍ വാരാന്ത്യങ്ങളില്‍ ദല്‍ഹി അടച്ചിടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു.
വാരാന്ത്യ കര്‍ഫ്യൂ സമയത്ത്, ഇതിനകം തീരുമാനിച്ചിട്ടുള്ള വിവാഹങ്ങള്‍ പോലുള്ള കാര്യങ്ങള്‍ പാസുകള്‍ ഉപയോഗിച്ച് അനുവദിക്കും.
ഓഡിറ്റോറിയങ്ങള്‍, റെസ്റ്റോറന്റുകള്‍, മാളുകള്‍, ജിമ്മുകള്‍, സ്പാകള്‍ എന്നിവ അടച്ചുപൂട്ടുകയും സിനിമാ തിയേറ്ററുകളുടെ ശേഷിയുടെ മൂന്നിലൊന്ന് ആളുകളെ വെച്ച് ഷോ നടത്താന്‍ പ്രവൃത്തിദിവസങ്ങളില്‍ അനുവദിക്കുകയും ചെയ്യും.
അതേസമയം, കൊവിഡ് സ്ഥിരീകരിച്ച ശേഷം രാജ്യത്ത് ഇതാദ്യമായി പ്രതിദിന നിരക്ക് രണ്ട് ലക്ഷം കടന്നു.
24 മണിക്കൂറിനിടെ 200739 പേര്‍ക്കാണ് രോഗം ബാധിച്ചത്. 1038 മരണമാണ് കഴിഞ്ഞ ദിവസം മാത്രം റിപ്പോര്‍ട്ട് ചെയ്തത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Weekend Curfew In Delhi; Malls, Gyms Shut, Home Delivery For Restaurants