തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കൻ ജില്ലകളിൽ ശനിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
കേരള തീരത്ത് ഇന്ന് രാത്രി 11:30 മുതൽ കള്ളകടൽ പ്രതിഭാസത്തിനും 1.7 മുതൽ 2.9 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. തീരദേശ നിവാസികൾ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.