ഇന്ത്യ- സൗത്ത് ആഫ്രിക്ക മത്സരത്തില്‍ മഴ വില്ലനാകുമോ; പിച്ച് റിപ്പോര്‍ട്ടും ഇങ്ങനെ
Sports News
ഇന്ത്യ- സൗത്ത് ആഫ്രിക്ക മത്സരത്തില്‍ മഴ വില്ലനാകുമോ; പിച്ച് റിപ്പോര്‍ട്ടും ഇങ്ങനെ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 14th December 2023, 4:04 pm

ഇന്ത്യ- സൗത്ത് ആഫ്രിക്ക അവസാന ടി-ട്വന്റി മത്സരം ഡിസംബര്‍ 14 ന് ജോഹന്നാസ്ബര്‍ഗ് സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുകയാണ്. ഇന്ത്യന്‍ സമയം രാത്രി 8.30നാണ് മത്സരം ആരംഭിക്കുന്നത്. താരതമ്യേനെ ബാറ്റര്‍മാരെ പിന്തുണക്കുന്ന പിച്ചാണ് ജോഹന്നാസിലേത്. എന്നിരുന്നാലും പേസ് ബൗളര്‍മാര്‍ക്ക് മികച്ച ബൗണ്‍സ് നല്‍കുന്ന പിച്ച് കൂടിയാണ് ഇത്. ബൗണ്‍സ് ആശ്രയിച്ച് മികച്ച രീതിയില്‍ ബാറ്റര്‍ മാര്‍ക്ക് ഇവിടെ സ്‌കോര്‍ ചെയ്യാനും കഴിയും.

കാലാവസ്ഥ കണക്കിലെടുക്കുമ്പോള്‍ രാവിലെ മേഘാവൃതവും സൂര്യപ്രകാശവും ഉള്ള കാലാവസ്ഥ ആയിരിക്കുമെന്നാണ് ആക്യു വെതര്‍ റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ വൈകുന്നേരങ്ങളില്‍ കാലാവസ്ഥ ഭാഗികമായി മേഘാവൃതമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. താപനില 17 ഡിഗ്രി ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. പക്ഷെ വൈകുന്നേരങ്ങളില്‍ 25 ശതമാനം മഴയുടെ സാധ്യത നിലനില്‍ക്കുന്നുണ്ട്.

എന്തായാലും പരമ്പരയിലെ അവസാന ടി-ട്വന്റി മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്. ഇരുവരും തമ്മിലുള്ള ആദ്യ മത്സരത്തില്‍ മഴ മൂലം ടോസ് പോലും ഇടാന്‍ കഴിയാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. അതിനാല്‍ ഇന്ന് നടക്കാനിരിക്കുന്ന മത്സരം തീ പാറുമെന്ന് ഉറപ്പാണ്.

 

സെന്റ് ജോര്‍ജ് ഓവലില്‍ നടന്ന സൗത്ത് ആഫ്രിക്കെതിരെയുള്ള രണ്ടാം ടി-ട്വന്റി മത്സരത്തില്‍ ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. തുടക്കത്തില്‍ ബാറ്റ് ചെയ്ത ഇന്ത്യ 19.3 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെ മഴപെയ്തു. ഇതോടെ മത്സരം ചുരുക്കി സൗത്ത് ആഫ്രിക്കയ്ക്ക് 15 ഓവറില്‍ 152 റണ്‍സിന്റെ വിജയലക്ഷ്യം നിര്‍ണയിക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പ്രോട്ടിയാസ് 13.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.

Content Highlight: Weather and pitch reports for India-South Africa T20