ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിജയം ഉറപ്പിച്ചു. 114 സീറ്റുകളില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് മുന്നേറുമ്പോള്‍ 99 സീറ്റുകളാണ് ഇവിടെ ബി.ജെ.പിക്ക് ലഭിച്ചത്.
ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പമാണെന്ന് ജനവിധി നല്‍കുന്ന സൂചനെയെന്ന് കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെടുന്ന നേതാവുമായ ജ്യോതിരാദിത്യ സിന്‍ധ്യ പറഞ്ഞു. മധ്യപ്രദേശ് കോണ്‍ഗ്രസ് തന്നെ ഭരിച്ചിരിക്കും അക്കാര്യത്തില്‍ ഇനി സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
വിജയം ഉറപ്പിക്കാമെന്നും അല്‍പം കൂടി കാത്തിരിക്കാമെന്നും കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥ് പറഞ്ഞു. വലിയ ഭൂരിപക്ഷം കോണ്‍ഗ്രസിന് ലഭിക്കുമെന്ന് തന്നെയാണ്പ്രതീക്ഷ. ബി.ജെ.പിയ്ക്ക് കനത്ത തിരിച്ചടി നല്‍കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടുണ്ട്. തുടക്കത്തിലെ ട്രെന്റ് മാത്രമായി ഇതിനെ കാണാന്‍ സാധിക്കില്ല.ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
“ഇതൊക്കെ തുടക്കത്തിലെ ട്രന്റല്ലേ” തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ രാജ്‌നാഥ് സിങ്
അതേസമയം രാജസ്ഥാന് പുറമെ മധ്യപ്രദേശിലും ബി.ജെ.പിയുടെ പ്രധാനപ്പെട്ട മന്ത്രിമാരെല്ലാം പിന്നിലാണ്. ധനമന്ത്രി ജയന്ത് മാലയ്യയാണ് പിന്നില്‍ നില്‍ക്കുന്ന ഒരു മന്ത്രി. മന്ത്രി ലാല്‍ സിങ്ങും പിന്നില്‍ തന്നെയാണ്.
രാജസ്ഥാനില്‍ വലിയ തിരിച്ചടിയാണ് ബി.ജെ.പി നേരിടുന്നത്. മുഖ്യമന്ത്രി വസുന്ധര രാജെ മുന്നേറുമ്പോള്‍ മന്ത്രിസഭയിലെ പ്രധാനപ്പെട്ട മന്ത്രിമാരെല്ലാം പിന്നിലാണ്.
രാജസ്ഥാനിലെ സാമൂഹ്യ നീതി വകുപ്പ് മന്ത്രി അരുണ്‍ ചതുര്‍വേദി ജയ്പൂരിലെ സിവില്‍ ലൈന്‍ മണ്ഡലത്തില്‍ 3000ത്തിലേറെ വോട്ടുകള്‍ക്ക് പിന്നിലാണ്.
കൃഷി മന്ത്രി പ്രഭു ലാല്‍ സൈനിയും 2000 വോട്ടുകള്‍ക്ക് പിന്നിലാണ്. ജലവിഭവ വകുപ്പ് മന്ത്രിയായ രാംപ്രതാപ് 1000 വോട്ടുകള്‍ക്ക് പിന്നിലാണ്.
നഗരവികസന വകുപ്പ് മന്ത്രി ശ്രീചന്ദ്ര് ക്രിപാലിനിയും 500 വോട്ടുകള്‍ക്ക് പിന്നിലാണ്.