| Saturday, 6th June 2020, 8:16 pm

9 ആഴ്ചകള്‍, 130 കേടി ജനങ്ങള്‍, ഒരു രാജ്യം; ലോക്ക്ഡൗണ്‍ കാലത്തെ ഇന്ത്യയെ കാണിച്ച് ഭാരത് ബാലയുടെ ഡോക്യുമെന്ററി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: കൊവിഡ് ഉയര്‍ത്തിയ ഭീഷണി ഇപ്പോഴും അടങ്ങിയിട്ടില്ല. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഒരു രാജ്യമാണ് ഇന്ത്യ. എഴുപതിലധികം ദിവസമാണ് രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ സമയമായിരുന്നു ഇത്. ഈ ലോക്ക്ഡൗണ്‍ കാലത്തെ ഇന്ത്യയെ അവതരിപ്പിക്കുകയാണ് പ്രശസ്ത സംവിധായകന്‍ ഭാരത് ബാലയുടെ നാം അതിജീവിക്കും എന്ന ഡോക്യുമെന്ററിയിലൂടെ.

മലയാളമടക്കം നിരവധി ഭാഷയില്‍ ഒരുങ്ങുന്ന ഈ ഡോക്യുമെന്ററിയുടെ മലയാള വേര്‍ഷന് ശബ്ദം പകര്‍ന്നിരിക്കുന്നത് നടി മഞ്ജു വാര്യരാണ്.

മുംബൈയില്‍ ഒരു മാസ്റ്റര്‍ കണ്‍ട്രോള്‍ റൂം സ്ഥാപിച്ച ശേഷമായിരുന്നു ഡോക്യുമെന്ററിയുടെ ചിത്രീകരണം, രാജ്യമെമ്പാടുമുള്ള ടീം ആംഗങ്ങളെ ഏകോപിപ്പിക്കുകയും ചെയ്തു. വീഡിയോ കോള്‍വഴിയും വാട്ട്‌സ്ആപ്പ് വീഡിയോവഴിയും ഷോട്ടുകളും ഫ്രെയിമുകളും നിശ്ചയിച്ചതും സംവിധാനം ചെയ്തതും സംവിധായകന്‍ ഭരത്ബാല തന്നെയാണ്.

117 പേര്‍ ചേര്‍ന്ന് പതിനഞ്ച് സംഘങ്ങളായി തിരിഞ്ഞ് രാജ്യത്തെ കാശ്മീര്‍ മുതല്‍ കേരളം വരെയും ഗുജറാത്ത് മുതല്‍ അസാം വരെയുമുള്ള പ്രദേശങ്ങളെയാണ് ഡോക്യുമെന്ററിയില്‍ കണിക്കുന്നത്.

14 സംസ്ഥാനങ്ങളില്‍ നിന്നായി ലോക്കഡൗണ്‍ കാലത്തെ കാണാത്ത ഇന്ത്യയുടെ കാഴ്ചകള്‍ കാണിച്ചു തരുകയാണ് ഭാരത്ബാലയും സംഘവും. ഹാര്‍ഡ്വാര്‍ മുതല്‍ സ്പിതിവരെയും , ലക്‌നൗ മുതല്‍ ബാംഗ്ലൂര്‍വരെയും , ധാരവി മുതല്‍ റെഡ്ഫോര്‍ട്ട് വരെയും ഈ ഡോക്യുമെന്ററിയില്‍ കാണിച്ച് തരുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more