പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രതികരണവുമായി സി.ആര്‍.പി.എഫിന്റെ ട്വീറ്റ്. ഇത് തങ്ങള്‍ ഒരിക്കലും മറക്കില്ലെന്നും പൊറുക്കില്ലെന്നും പറഞ്ഞുകൊണ്ടാണ് സി.ആര്‍.പി.എഫ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
പുല്‍വാമ ആക്രമത്തില്‍ മരണപ്പെട്ട ഞങ്ങളുടെ ജവാന്‍മാരെ സല്യൂട്ട് ചെയ്യുന്നു. ഞങ്ങള്‍ അവരുടെ കുടംബങ്ങളോടൊപ്പമാണ്. ഈ ഹീനമായ ആക്രമണത്തിന് പകരം ചോദിച്ചിരിക്കും- സി.ആര്‍.പി.എഫ് ട്വീറ്റില്‍ പറഞ്ഞു.
ജമ്മുകാശ്മീരില്‍ ആക്രമണം നടത്തിയവര്‍ക്ക് തക്ക ശിക്ഷ ലഭിച്ചിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചിരുന്നു. സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും അക്രമികളും അവര്‍ക്ക് പിന്നിലുള്ളവരും കനത്ത വില നല്‍കേണ്ടി വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇത്തരം അക്രമങ്ങള്‍ കൊണ്ട് ഇന്ത്യയില്‍ അസ്ഥിതരതയുണ്ടാക്കാനാവില്ല. സൈന്യത്തിന്റെ ധൈര്യത്തിലും ശൗര്യത്തിലും പൂര്‍ണവിശ്വാസമുണ്ടെന്നും മോദി പറഞ്ഞു
പുല്‍വാമ ആക്രമണത്തില്‍ പ്രതിഷേധവുമായി ഇന്ത്യ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. പാക്കിസ്ഥാനെ രാജ്യാന്തര സമൂഹത്തില്‍ ഒറ്റപ്പെടത്തുമെന്നും വിദേശ കാര്യമന്ത്രാലയം ഇതിന് സാധ്യമായ എല്ലാ നയന്ത്ര നടപടികളും സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
ഇതിനായി അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ തേടുമെന്നും ഇന്ത്യന്‍ സൈനികരെ അക്രമികള്‍ക്കും പിന്തുണച്ചവര്‍ക്കും ശക്തമായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
1980ന് ശേഷം ഉണ്ടായ ഏറ്റവും വലിയ ആക്രമണമാണ് കശ്മീരില്‍ സൈനികര്‍ക്കെതിരെയുണ്ടായത്. 2001ല്‍ ശ്രീനഗര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ജെയ്‌ഷെ മുഹമ്മദ് നടത്തിയ ചാവേറാക്രമണത്തില്‍ 38 പേര്‍ കൊല്ലപ്പെടുകയും നാല്‍പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.