വളരെ മോശം ഫോമിലൂടെയാണ് ഈ സീസണില്‍ ലിവര്‍ പൂള്‍ കടന്നു പോകുന്നത്. ഞായറാഴ്ച ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സ്വന്തം തട്ടകമായ ആന്‍ഫീഡ് മൈതാനത്ത് ലിവര്‍പൂള്‍ തോല്‍വി വഴങ്ങുകയായിരുന്നു.
ലീഡ്‌സിനോട് ഒന്നിനെതിരെ രണ്ട് ഗോളിനാണ് ലിവര്‍പൂള്‍ തോറ്റത്. 89ാം മിനിട്ടിലായിരുന്നു ലീഡ്‌സിന്റെ വിജയഗോള്‍.
നാലാം മിനിട്ടില്‍ റെഡ്രിഗോ മെറേനൊയുടെ ഗോളിലൂടെ മുന്നിലെത്തിയ ലീഡ്‌സിനെ മുഹമ്മദ് സലായുടെ ഗോളിലാണ് ലിവര്‍പൂള്‍ സമനില പിടിച്ചത്.
എന്നാല്‍ അവസാന നിമിഷം മത്സരം കൈവിടുകയായിരുന്നു. ലീഗില്‍ ഈ സീസണില്‍ നാലാം തവണയാണ് ലിവര്‍പൂള്‍ തോല്‍ക്കുന്നത്.
കിരീട പോരാട്ടത്തില്‍ ഇത്തവണ ലിവര്‍പൂള്‍ ഇല്ലെന്നാണ് കോച്ച് യര്‍ഗന്‍ ക്ലോപ്പ് പറഞ്ഞത്. ഇനി വേള്‍ഡ് കപ്പ് കഴിഞ്ഞേ ടീം മെച്ചപ്പെടുന്നതിനെ കുറിച്ച് ചിന്തിക്കുന്നുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. മത്സരശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ഖത്തര്‍ വേള്‍ഡ് കപ്പ് കഴിഞ്ഞ് താരങ്ങള്‍ തിരിച്ചെത്തിയാലേ എന്തെങ്കിലും പറയാന്‍ സാധിക്കൂ. അതിന് ശേഷം ഞങ്ങള്‍ കഠിന ശ്രമം നടത്തും. താരങ്ങളെ തിരികെ കിട്ടിയാല്‍ പരിശീലനവും നന്നായി നടക്കും.
എല്ലാവരും വേള്‍ഡ് കപ്പ് കഴിഞ്ഞ് വേഗം മടങ്ങിയെത്തട്ടെ. അപ്പോള്‍ ചെറിയൊരു ഇടവേളക്ക് ശേഷം എല്ലാം പഴയ പടിയാകും. പരിശീലനം ചെയ്യാന്‍ ഇഷ്ടം പോലെ സമയം കിട്ടുകയും ചെയ്യും. ഞാനതിന് വേണ്ടി കാത്തിരിക്കുകയാണ്.
ഇപ്പോള്‍ എല്ലാവരുടെയും ചിന്ത ലോകകപ്പിലാണ്,’ യര്‍ഗന്‍ ക്ലോപ്പ് കൂട്ടിച്ചേര്‍ത്തു.
നിലവില്‍ 12 മത്സരങ്ങളില്‍ നിന്ന് നാല് ജയവും അത്രതന്നെ തോല്‍വിയും സമനിലയുമായി 16 പോയിന്റോടെ ലീഗില്‍ ഒമ്പതാം സ്ഥാനത്താണ് ലിവര്‍പൂളിപ്പോള്‍
Content highlights: we will improve our team after Qatar World Cup, Says liverpool coach jurgen klopp