പാലക്കാട്: പാലക്കാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.വി അന്‍വര്‍ നടത്തിയ റോഡ് ഷോയില്‍ പങ്കെടുത്തവരില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുമുണ്ടെന്ന് റിപ്പോര്‍ട്ട്. വാര്‍ത്താ ചാനലായ ന്യൂസ് മലയാളം 24X7 പങ്കുവെച്ച വീഡിയോയാണ് ഇത്തരത്തില്‍ ചര്‍ച്ചയാവുന്നത്.
പാലക്കാട്: പാലക്കാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.വി അന്‍വര്‍ നടത്തിയ റോഡ് ഷോയില്‍ പങ്കെടുത്തവരില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുമുണ്ടെന്ന് റിപ്പോര്‍ട്ട്. വാര്‍ത്താ ചാനലായ ന്യൂസ് മലയാളം 24X7 പങ്കുവെച്ച വീഡിയോയാണ് ഇത്തരത്തില്‍ ചര്‍ച്ചയാവുന്നത്.
എത്രകാലമായി അന്‍വറിനെ അനുകൂലിക്കുന്ന പാര്‍ട്ടിയില്‍ ചേര്‍ന്നിട്ട് എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് കുറച്ചുകാലമായെന്നും വേറെ ഷൂട്ടിങ്ങിനൊക്കെ പോകാറുണ്ടെന്നുമാണ് റോഡ് ഷോയില്‍ പങ്കെടുത്ത സ്ത്രീ പറയുന്നത്.
കൊടുവായൂരില്‍ നിന്നും വരുന്നതെന്നും ഇത്തരത്തില്‍ ഷൂട്ടിങ്ങുകള്‍ക്കായി എറണാകുളത്തൊക്കെ പോയിട്ടുണ്ടെന്നും, ഗുരുവായൂര്‍ അമ്പലനടയിലിന്റെയും ഷൂട്ടിന് പോയിട്ടുണ്ടെന്നും സ്ത്രീ വീഡിയോയില്‍ പറയുന്നുണ്ട്.
ജൂനിയര്‍ ആര്‍ട്ടിസ്റ്റാണോ എന്ന ചോദ്യത്തിന് അല്ലെന്നും ഞങ്ങള്‍ ഏജന്റ് വിളിച്ചിട്ട് വരുന്നതാണെന്നും പതിനഞ്ചോളം പേര്‍ ഏജന്റ് വിളിച്ചിട്ട് വന്നിട്ടുണ്ടെന്നും, ഇത്തരത്തില്‍ വേറെയും കുറേ ആളുകള്‍ റോഡ് ഷോയില്‍ പങ്കെടുക്കുന്നുണ്ടെന്നും സ്ത്രീ മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞു.
ഇതു പോലെ ഷൂട്ടിങ്ങിനുവേണ്ടി ചിന്നക്കര, മുരുകമല, അതിരമ്പുഴ എന്നിവിടങ്ങളിലെല്ലാം പോയിട്ടുണ്ടെന്നും പ്രതിഫലം ഏജന്റ് തരുമെന്നും 500ഉം 600 പ്രതിഫലമായി കിട്ടാറുണ്ടെന്നും റോഡ്‌ഷോക്ക് വന്ന സ്ത്രീകള്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ന് വൈകുന്നേരമാണ് പി.വി. അന്‍വറിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ സ്ഥാനാര്‍ത്ഥി മിന്‍ഹജ് മെദാറിന്റെ തെരഞ്ഞെടുപ്പ് റോഡ് ഷോ നടന്നത്.
Content Highlight: We will go to other shootings; P.V. Did Anwar’s roadshock come from junior artists?