| Friday, 19th August 2016, 9:08 pm

ഭീകരരെ കണ്ടെത്തി നശിപ്പിക്കും; ഇസ്‌ലാമിക ഭീകരവാദത്തിലാണ് തന്റെ ശ്രദ്ധയെന്ന് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ങ്ടണ്‍: അമേരിക്കയെ ആക്രമിക്കാനൊരുങ്ങുന്ന ഭീകരര്‍ക്ക് ശക്തമായ സന്ദേശവുമായി യു.എസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപ്. ഭീകരരെ കണ്ടെത്തി നശിപ്പിക്കുമെന്നും അതില്‍ വിജയിക്കുമെന്നും പറഞ്ഞ ട്രംപ്, ഇസ്‌ലാമിക ഭീകരവാദത്തിലാണു തന്റെ ശ്രദ്ധയെന്നും കൂട്ടിച്ചേര്‍ത്തു.

നോര്‍ത്ത് കാരലൈനയിലെ ഷാര്‍ലെറ്റില്‍ നടന്ന തിരഞ്ഞെടുപ്പു റാലിയിലായിരുന്നു ട്രംപിന്റെ പ്രസ്താവന.

രാജ്യത്തെ നിര്‍മ്മിക്കുന്ന കാലഘട്ടം അവസാനിപ്പിക്കുകയാണ്. ഇനി ശ്രദ്ധ ഐസിസിനെ പോലെയുള്ള ഭീകരസംഘടനകളെ തകര്‍ക്കുന്നതിലാണ്. സൈനിക, സാമ്പത്തിക, സൈബര്‍ ശക്തിയുപയോഗിച്ചും ആരുമായും ചേര്‍ന്നും ഭീകരവാദത്തെ തകര്‍ക്കും.

നവംബറിലെ തെരെഞ്ഞെടുപ്പില്‍ ജയിച്ചാല്‍, ആവശ്യമായ പരിശോധനകളില്ലാതെ മറ്റു രാജ്യങ്ങളില്‍നിന്നു യു.എസിലേക്കു കടക്കുന്നവരുടെ കുടിയേറ്റ അവകാശം താല്‍ക്കാലികമായി റദ്ദു ചെയ്യും. നമ്മുടെ രാജ്യത്തിന്റെ മൂല്യങ്ങള്‍ പാലിക്കാത്തവരെ പുറത്താക്കും.

യു.എസ് നിയമങ്ങള്‍ക്കുപകരം ശരിയത്ത് നിയമങ്ങള്‍ വരണമെന്നു വിശ്വസിക്കുന്നവര്‍ക്കു കുടിയേറ്റ വിസ നല്‍കില്ല. ഞങ്ങളുടെ സമൂഹത്തിലേക്കു ചേരണമെങ്കില്‍ ഞങ്ങളുടെ മൂല്യങ്ങളെ പുണരണം. ഞങ്ങളുടെ രീതിയില്‍ ജീവിക്കണം ട്രംപ് പറഞ്ഞു.

വനിതകളെയും സ്വവര്‍ഗരതിക്കാരെയും ആഫ്രിക്കന്‍-അമേരിക്കന്‍ വംശജരെയും അടിച്ചമര്‍ത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഈ രാജ്യത്തേക്കു സ്വാഗതമില്ല. അമേരിക്കന്‍ മൂല്യങ്ങളെയും ജീവിത സാഹചര്യങ്ങളെയും നമ്മുടെ ഭരണകൂട സംവിധാനത്തെയുമാണ് നാം പ്രോല്‍സാഹിപ്പിക്കുകയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ംലംശഹഹളശിററലേെൃീ്യ്യീൗറീിമഹറൃtuാുീേലേൃൃീൃശേെെശശെെ

We use cookies to give you the best possible experience. Learn more