| Saturday, 11th November 2017, 9:17 pm

ബി.ജെ.പി ലൗ ജിഹാദ് എന്ന് പറയുമ്പോള്‍ ഞങ്ങള്‍ പ്യാര്‍ ഇഷ്‌ക് മൊഹബത് സിന്ദാബാദ് എന്ന് പറയും; അംബേദ്കര്‍ ജയന്തിയും പ്രണയദിനവും ആഘോഷിക്കും: ജിഗ്നേഷ് മേവാനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ബി.ജെ.പി രാജ്യത്ത് ലൗ ജിഹാദുണ്ടെന്നു പറയുമ്പോള്‍ ഞങ്ങള്‍ “പ്യാര്‍ ഇഷ്‌ക് മൊഹബത് സിന്ദാബാദ്” എന്നു പറയുമെന്ന ദളിത് സമരനായകന്‍ ജിഗ്നേഷ് മേവാനി. അംബേദ്കര്‍ ജയന്തിയും പ്രണയദിനവും തങ്ങള്‍ ഒരുപോലെ ആഘോഷിക്കുമെന്നും അദ്ദേഹം ദേശീയ മാധ്യമമായ സി.എന്‍.എന്‍ ന്യൂസ്-18 യ്ക്ക് നല്‍കി അഭിമുഖത്തില്‍ പറഞ്ഞു.


Also Read: കേസ്‌കൊടുക്കുമെന്ന് പറയുന്നവരുണ്ട്, അവര്‍ കൊടുക്കട്ടെ, എനിക്കെന്താണ്; താന്‍ ആത്മഹത്യ ചെയ്യാനൊന്നും പോവുന്നില്ലെന്നും മേജര്‍ രവി


ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ നടത്തിയ അഭിമുഖത്തിലാണ് മേവാനി ഗുജറാത്തിലെയും രാജ്യത്തെയും ബി.ജെ.പി രാഷ്ട്രീയത്തിനെതിരെ സംസാരിച്ചത്. നരേന്ദ്ര മോദിയോട് തനിക്ക് വ്യക്തിപരമായി ഒരു വിദ്വേഷവുമില്ലെന്നും ഭരണ പാര്‍ട്ടിയായ ബി.ജെ.പി ദളിതരോടും പാവപ്പെട്ടവരോടും നിരന്തരം ധാര്‍ഷ്ട്യം കാട്ടുമ്പോള്‍ എങ്ങനെ പ്രതികരിക്കാതിരിക്കുമെന്നും മേവാനി ചോദിച്ചു.

നേരത്തെ കോണ്‍ഗ്രസ് ഉപാധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയ മേവാനി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്നും പറഞ്ഞിരുന്നു. രാജ്യം 22ാം നൂറ്റാണ്ടിലേക്ക് പോകുന്നതിന് പകരം 17ാം നൂറ്റാണ്ടിലേക്ക് മടങ്ങിപ്പോകുകയാണെന്ന് പറഞ്ഞ അദ്ദേഹം രാമന്റെ ബാണത്തിന് ഐ.എസ്.ആര്‍.ഒ മിസൈലുകളെക്കാള്‍ വേഗമുണ്ടെന്നും റൈറ്റ് സഹോദരങ്ങളുടെ കണ്ടെത്തലിനെ പുഷ്‌ക വിമാനവുമായി താരതമ്യം ചെയ്യുകയും ചെയ്യുന്ന ഗുജറാത്ത് മുഖ്യമന്ത്രിയെപ്പോലുള്ള ഭരണാധികാരികള്‍ ഉള്ളപ്പോള്‍ ഇന്ത്യ ഡിജിറ്റലാകുകയല്ല ചെയ്യുന്നതെന്നും മറിച്ച് കൂടുതല്‍ മാടമ്പി രാഷ്ട്രമായി മാറുകയാണെന്നും പറഞ്ഞു.

“ഞാന്‍ ഒരു ദളിതനാണ്, അതുപോലെ യുവാവും. രണ്ട് ലക്ഷം തൊഴില്‍ സാധ്യതകള്‍ എല്ലാവര്‍ഷവും സൃഷ്ടിക്കുമെന്നായിരുന്നു മോദിയുടെ തെരഞ്ഞെടുപ്പ്് വാഗ്ദാനം. എവിടെയാണ് ആ തൊഴില്‍ അവസരങ്ങള്‍? ഗുജറാത്തിലേയും ഇന്ത്യയിലേയും ജനങ്ങളെ പറ്റിക്കുകയാണ് മോദി ചെയ്തത്” മേവാനി പറഞ്ഞു.


Dont Miss: ‘കയ്യൂരില്‍ ചുടുചോര ചിന്തിയ ധീരസഖാക്കളെ ഓര്‍ക്കു’; ചലോ കേരളയ്‌ക്കെത്തിയ ഉത്തരേന്ത്യന്‍ എ.ബി.വി.പിക്കാരെകൊണ്ട് വിപ്ലവഗാനം പാടിച്ച് ആലപ്പുഴയിലെ കലാകാരന്മാര്‍; വീഡിയോ


ഉനയില്‍ അക്രമത്തിനിരയാവര്‍ക്ക് അഞ്ച് ഏക്കര്‍ ഭൂമി സര്‍ക്കാര്‍ നല്‍കിയില്ലെന്നും എന്നാല്‍ കോര്‍പ്പറേറ്റുകള്‍ക്ക് ആയിരക്കണക്കിന് ഏക്കര്‍ ഭൂമി നല്‍കാന്‍ അവര്‍ക്ക് മടിയില്ലെന്നും മേവാനി പറഞ്ഞു. നമ്മള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന സ്വേച്ഛാധിപത്യത്തെയാണ് എതിര്‍ത്ത് തോല്‍പ്പിക്കേണ്ടതെ്ന്നും അദ്ദേഹം ശ്രേയ ദൗണ്ട്യാലിന്റെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.

ഞങ്ങള്‍ ആവശ്യപ്പെടുന്നത് സാമൂഹ്യ നീതിയാണെന്നും ഗുജറാത്തിലെ 18000 ഗ്രാമങ്ങളില്‍ 12000വും ദളിത് ഗ്രാമങ്ങളാണെന്നും അതില്‍ ഒന്നിനെപ്പോലും തൊട്ടുകൂടായ്മയില്‍ നിന്ന് രക്ഷിക്കാന്‍ ബി.ജെ.പി സര്‍ക്കാരിനായില്ലെന്നും മേവാനി പറഞ്ഞു.

രാജ്യത്തെ അസഹിഷ്ണുതയെക്കുറിച്ച് സംസാരിച്ച അദ്ദേഹം “ഗോമാതാവിന്റെയും ലൗ ജിഹാദിന്റെയും ഘര്‍ വാപസിയുടേയും പേരില്‍ ആര്‍ക്കും കൊല്ലാനുള്ള അധികാരമില്ലെന്നും പറഞ്ഞു.


You Must Read This: ‘പണം കൊടുക്കാതെ ശരീരത്തിലേക്ക് തുറിച്ച് നോക്കിയതാണോ പ്രശ്‌നം’; ദുരനുഭവം പങ്കുവെച്ച വിദ്യാ ബാലനെ അധിക്ഷേപിച്ച് സൈനികന്‍


ദളിതരും ഒബിസിയും പട്ടേലുകളും ഒരുമിച്ച് അണിനിരന്നപ്പോള്‍ ബി.ജെ.പി വിശേഷിപ്പിച്ചത് ഞങ്ങള്‍ കോണ്‍ഗ്രസ് ഏജന്റുമാരാണ് എന്നാണ്, അങ്ങനെ തന്നെ വിശേഷിപ്പിക്കട്ടെ. ജിഗ്നേഷ് തെറ്റാണ്, അല്‍പ്പേഷ് തെറ്റാണ്, ഹാര്‍ദിക് പട്ടേലും തെറ്റാണ്. എന്നാല്‍ ബി.ജെ.പിക്കെതിരെ തെരിവിലിറങ്ങിയ ആയിരക്കണക്കിനാളുകള്‍ തെറ്റാണെന്ന് അവര്‍ പറയുമോയെന്നും അദ്ദേഹം ചോദിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more