ന്യൂദൽഹി: സർക്കാർ ഇടപെടലുകൾ വളരെ കുറവായ ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
സർക്കാർ എപ്പോഴും പാവപ്പെട്ട ജനങ്ങൾക്കൊപ്പം നിൽക്കണമെന്നും ഭാരത് ടെക്സ് 2024 പരിപാടിയിൽ സംസാരിക്കുന്നതിനിടയിൽ അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ആഗോള ടെക്സ്ടൈൽ ഇവന്റുകളിൽ ഒന്നായാണ് ഭാരത് ടെക്സ് വിലയിരുത്തപ്പെടുന്നത്.
‘സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഇടപെടൽ വളരെ കുറവായ ഒരു സമൂഹത്തെ നമ്മൾ സൃഷ്ടിക്കണം. പ്രത്യേകിച്ച് എനിക്ക് മധ്യവർഗത്തിന്റെ ജീവിതത്തിൽ ഇടപെടുന്നത് ഒട്ടും ഇഷ്ടമല്ല,’ മോദി പറഞ്ഞു.
രാജ്യത്തിന്റെ അഭിവൃദ്ധി ഉറപ്പാക്കുന്നതിന് സർക്കാർ ഒരു ഉത്തേജന ഘടകമായി പ്രവർത്തിക്കണമെന്നും മോദി പറഞ്ഞു.
ഗുജറാത്ത്, മഹാരാഷ്ട്ര, തെലങ്കാന, ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലെ പരമ്പരാഗത കൈത്തറികൾ പ്രദർശിപ്പിക്കുന്നതിനുള്ള വേദിയാണ് ഭാരത് ടെക്സ്.
Content Highlight: We want to create a society where government interference is minimal: PM Modi