വാഷിംഗ്ടണ്‍: പൗരത്വഭേദദതി ബില്ലിനെതിരെ രാജ്യത്താകമാനം പ്രതിഷേധം ശക്തമാവുന്നതിനിടയില്‍ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ഇന്ത്യയോട് അമേരിക്ക.
‘പൗരത്വഭേദഗതി ബില്ലിനെ സംബന്ധിക്കുന്ന രാജ്യത്തെ സംഭവവികാസങ്ങള്‍ ഞങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. നിയമത്തിന്റെ അടിസ്ഥാനത്തില്‍ മതസ്വാതന്ത്ര്യത്തെ ബഹുമാനിക്കല്‍ ഇരു രാജ്യങ്ങളുടേയും തത്വമാണ്.’ സ്റ്റേറ്റ് വക്താവ് പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ഇന്ത്യയുടെ ജനാധിപത്യമൂല്യങ്ങള്‍ മുറുകെ പിടിക്കണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
പൗരത്വ ഭേദഗതി ബില്‍ പ്രകാരം രാജ്യത്ത് അഭയം പ്രാപിച്ച ഹിന്ദു, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, സിഖ്, പാഴ്സി ന്യൂനപക്ഷമതവിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും. 105നെതിരെ 125വോട്ടുകള്‍ക്കായിരുന്നു ബുധനാഴ്ച ബില്‍ രാജ്യസഭ പാസാക്കിയത്.