ജയ്പൂര്‍: രാമക്ഷേത്ര നിര്‍മാണത്തിന് വേണ്ടി ഫണ്ട് ശേഖരണം നടത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എന്‍.എസ്.യു.ഐ. അഖിലേന്ത്യാ പ്രസിഡന്റ് നീരജ് കുന്ദന്‍.രാമക്ഷേത്രത്തിന്റെ പേരില്‍ ബി.ജെ.പി നടത്തുന്ന കൊള്ളയ്‌ക്കെതിരെയായിരുന്നു എന്‍.എസ്.യു.ഐയുടെ ക്യാംപെയ്ന്‍ എന്നാണ് നീരജ് പറഞ്ഞത്.
” രാമന്റെ പേരില്‍ ബി.ജെ.പി ആളുകളെ കൊള്ളയടിക്കുകയും ശേഖരിച്ച സംഭാവനയില്‍ നിന്ന് പാര്‍ട്ടി ഓഫീസുകള്‍ നിര്‍മ്മിക്കുകയും ചെയ്തു. ഈ അഴിമതിയെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുന്നതിനായിരുന്നു എന്‍.എസ്.യു.ഐ പ്രചാരണം. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗത്തിന് എങ്ങനെയാണ് സുതാര്യതയില്ലാതെ പണം സംഭാവന ചെയ്യാന്‍ ആളുകളെ നിര്‍ബന്ധിക്കാന്‍ കഴിയുക?” അദ്ദേഹം ചോദിച്ചു. ചില മാധ്യമങ്ങള്‍ വാര്‍ത്ത വളച്ചൊടിച്ചതാണെന്നും നീരജ് പറഞ്ഞു.
രാമ ക്ഷേത്രത്തിന്റെ പേരില്‍ ആര്‍.എസ്.എസും ബി.ജെ.പിയും സംഘടിപ്പിച്ച കൊള്ളയെ തുറന്നുകാട്ടാനുള്ള പ്രതീകാത്മക പ്രതിഷേധമായിരുന്നു എന്‍.എസ്.യു.ഐ രാജസ്ഥാനില്‍ നടത്തിയ ക്യാംപെയ്ന്‍ എന്നും നീരജ് പറഞ്ഞു.
രാമക്ഷേത്ര നിര്‍മാണത്തിന് വേണ്ടി ഫണ്ട് ശേഖരണവുമായി കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എന്‍.എസ്.യു.ഐ. രാമന്റെ പേരില്‍ ഒരു രൂപ എന്ന് ക്യാംപെയ്ന്‍ ആരംഭിച്ചതായായിരുന്നു റിപ്പോര്‍ട്ടുകള്‍.
രാജസ്ഥാനിലെ കൊമേഴ്സ് കോളേജില്‍ വെച്ച് എന്‍.എസ്.യു.ഐ സംസ്ഥാന അധ്യക്ഷന്‍ അഭിഷേക് ചൗധരിയാണ് ക്യാംപെയ്ന്‍ ഉദ്ഘാടനം ചെയ്തത്. ആദ്യദിവസം തന്നെ 100 എന്‍.എസ്.യു.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തുക സമാഹരിക്കാന്‍ തുടങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക