| Saturday, 23rd January 2021, 9:04 am

അതിന് ഞങ്ങള്‍ റിപബ്ലിക്ക് ടിവിയുടെ പ്രേക്ഷകരല്ല മിസ്റ്റര്‍ കൃഷിമന്ത്രി! ആ പരിപ്പ് ഇവിടെ വേവില്ല: മഹുവ മൊയ്ത്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: കര്‍ഷക പ്രതിഷേധത്തില്‍ നിന്ന് രാജ്യത്തിന്റെ ശ്രദ്ധതിരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഒരു ശ്രമവും വിലപോകില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. സര്‍ക്കാരിന്റെ തെറ്റായ തീരുമാനങ്ങളെ എതിര്‍ക്കുന്ന കര്‍ഷകരേയും പ്രതിപക്ഷത്തേയുമൊക്കെ ബാഹ്യശക്തികളെന്ന് പറഞ്ഞ്
മുദ്രകുത്തുകയാണോ കേന്ദ്രമെന്നും മഹുവ ചോദിച്ചു.

‘ ഇന്ത്യന്‍ മണ്ണില്‍ കൃഷി ചെയ്യുന്ന തലമുറകള്‍ ”ബാഹ്യശക്തികളാണോ?”
പാര്‍ലമെന്റിലെ പ്രതിപക്ഷം ”ബാഹ്യശക്തികള്‍” ആണോ?വിട്ടുപോയ പഴയ സഖ്യകക്ഷകള്‍ ”ബാഹ്യശക്തികള്‍” ആണോ
ഞങ്ങള് റിപ്പബ്ലിക് ടിവിയുടെ ടിപ്പിക്കല്‍ പ്രേക്ഷകരല്ല, മിസ്റ്റര്‍, കൃഷി മന്ത്രി! ഈ പരിപ്പ് ഇവിടെ വേവുമെന്ന് കരുതണ്ട,’ മഹുവ പറഞ്ഞു. കാര്‍ഷിക നിയമം എത്രയും വേഗം പിന്‍വലിക്കണമെന്നും അവര്‍ പറഞ്ഞു.

അതേസമയം, കേന്ദ്രസര്‍ക്കാരും കര്‍ഷകരുമായുള്ള പതിനൊന്നാം ഘട്ട ചര്‍ച്ചയും പരാജയത്തില്‍ അവസാനിച്ചു. കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിക്കണമെന്ന കര്‍ഷക നേതാക്കളുടെ ആവശ്യം പൂര്‍ണ്ണമായി അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് കേന്ദ്രം പറഞ്ഞു.

അതേസമയം റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിയുമായി മുന്നോട്ട് പോകുമെന്നും കര്‍ഷക പ്രതിനിധികള്‍ വ്യക്തമാക്കി. നവംബര്‍ 26നാണ് കര്‍ഷക സമരം ആരംഭിച്ചത്. കേന്ദ്ര സര്‍ക്കാരുമായി ഇതിനോടകം കര്‍ഷകര്‍ പത്ത് പ്രാവശ്യം ചര്‍ച്ച നടത്തിക്കഴിഞ്ഞു. കര്‍ഷക നിയമം പിന്‍വലിക്കില്ലെന്ന് നിലപാടില്‍ കേന്ദ്രം ഉറച്ചു നില്‍ക്കുകയാണ്.

നേരത്തെ കാര്‍ഷിക നിയമം നടപ്പിലാക്കുന്നത് രണ്ട് മാസത്തേക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: We’re not all typical Republic tv studio audiences Mr, Agriculture Minister! says Mahua

We use cookies to give you the best possible experience. Learn more