കൊല്‍ക്കത്ത: കര്‍ഷക പ്രതിഷേധത്തില്‍ നിന്ന് രാജ്യത്തിന്റെ ശ്രദ്ധതിരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഒരു ശ്രമവും വിലപോകില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. സര്‍ക്കാരിന്റെ തെറ്റായ തീരുമാനങ്ങളെ എതിര്‍ക്കുന്ന കര്‍ഷകരേയും പ്രതിപക്ഷത്തേയുമൊക്കെ ബാഹ്യശക്തികളെന്ന് പറഞ്ഞ്
മുദ്രകുത്തുകയാണോ കേന്ദ്രമെന്നും മഹുവ ചോദിച്ചു.
‘ ഇന്ത്യന്‍ മണ്ണില്‍ കൃഷി ചെയ്യുന്ന തലമുറകള്‍ ”ബാഹ്യശക്തികളാണോ?”
പാര്‍ലമെന്റിലെ പ്രതിപക്ഷം ”ബാഹ്യശക്തികള്‍” ആണോ?വിട്ടുപോയ പഴയ സഖ്യകക്ഷകള്‍ ”ബാഹ്യശക്തികള്‍” ആണോ
ഞങ്ങള് റിപ്പബ്ലിക് ടിവിയുടെ ടിപ്പിക്കല്‍ പ്രേക്ഷകരല്ല, മിസ്റ്റര്‍, കൃഷി മന്ത്രി! ഈ പരിപ്പ് ഇവിടെ വേവുമെന്ന് കരുതണ്ട,’ മഹുവ പറഞ്ഞു. കാര്‍ഷിക നിയമം എത്രയും വേഗം പിന്‍വലിക്കണമെന്നും അവര്‍ പറഞ്ഞു.
അതേസമയം, കേന്ദ്രസര്‍ക്കാരും കര്‍ഷകരുമായുള്ള പതിനൊന്നാം ഘട്ട ചര്‍ച്ചയും പരാജയത്തില്‍ അവസാനിച്ചു. കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിക്കണമെന്ന കര്‍ഷക നേതാക്കളുടെ ആവശ്യം പൂര്‍ണ്ണമായി അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് കേന്ദ്രം പറഞ്ഞു.