റയലേ, ഞങ്ങൾ വരുന്നുണ്ട് നിങ്ങൾ കരുതിയിരുന്നോളൂ; റയൽ മാഡ്രിഡിനെതിരെ ലിവർപൂൾ പരിശീലകൻ
football news
റയലേ, ഞങ്ങൾ വരുന്നുണ്ട് നിങ്ങൾ കരുതിയിരുന്നോളൂ; റയൽ മാഡ്രിഡിനെതിരെ ലിവർപൂൾ പരിശീലകൻ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 15th March 2023, 9:23 am

ആൻഫീൽഡിൽ വെച്ച് നടന്ന ചാമ്പ്യൻസ് ലീഗിലെ ആദ്യ പാദ ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡ്‌ ലിവർപൂളിനെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു.

മത്സരത്തിന്റെ ആദ്യ 15 മിനിട്ടുകൾക്കുള്ളിൽ രണ്ട് ഗോളുകൾ സ്കോർ ചെയ്ത് ലീഡുയർത്തിയ ശേഷമാണ് ചെമ്പട റയലിനോട് അഞ്ച് ഗോളുകൾ വഴങ്ങിയത്.

എന്നാൽ ആദ്യ മത്സരത്തിൽ മൂന്ന് ഗോൾ വ്യത്യാസത്തിൽ പരാജയപ്പെട്ടെങ്കിലും തങ്ങൾ തിരിച്ചു വരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് റയൽ പരിശീലകനായ യർഗൻ ക്ലോപ്പ്.

സാന്റിയാഗോ ബെർണാബ്യൂവിൽ നടക്കുന്ന മത്സരത്തെ തങ്ങൾ പോസിറ്റീവായ രീതിയിൽ സമീപിക്കുമെന്നും ജയിക്കുമെന്നുമാണ് മത്സരത്തിന് മുമ്പ് നടന്ന പത്രസമ്മേളനത്തിൽ ക്ലോപ്പ് അഭിപ്രായപ്പെട്ടത്.

“ഞങ്ങൾ പോസിറ്റീവായ രീതിയിൽ മത്സരത്തെ സമീപിച്ച് ഞങ്ങളെ തന്നെ ആശ്ചര്യപ്പെടുത്തും. ഞങ്ങൾക്ക് മാഡ്രിഡിനോട് പറയാനുള്ളത് ഞങ്ങൾ വരുന്നുണ്ട് നിങ്ങൾ കരുതിയിരുന്നോളൂ എന്ന് മാത്രമാണ്. ജയിക്കാൻ വേണ്ടി തന്നെയാണ് ഞങ്ങൾ ഇവിടേക്ക് എത്തിയിട്ടുള്ളത്,’ ക്ലോപ്പ് പറഞ്ഞു.

“തീർച്ചയായും റയലിനെ പരാജയപ്പെടുത്തുക എന്നത് വലിയ കഷ്ടപ്പാടുള്ള പണിയാണ്. അവർ ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ്. എന്നാലും അവരെ തകർക്കാൻ വേണ്ടത് എന്തായാലും അതിനായി ഞങ്ങൾ പരമാവധി ശ്രമിക്കും,’ ക്ലോപ്പ് കൂട്ടിച്ചേർത്തു.

റയലിനെതിരെ ക്ലോപ്പിന്റെ കീഴിൽ അഞ്ച് തവണ മത്സരിക്കാനിറങ്ങിയ ലിവർപൂളിന് അഞ്ച് തവണയും പരാജയപ്പെടാനായിരുന്നു വിധി.
അതേസമയം പ്രീമിയർ ലീഗിൽ 26 മത്സരങ്ങളിൽ നിന്നും 12 വിജയങ്ങളുമായി 42 പോയിന്റോടെ ആറാം സ്ഥാനത്താണ് ലിവർപൂൾ.

25 മത്സരങ്ങളിൽ നിന്നും 17 വിജയങ്ങളോടെ 56 പോയിന്റുമായി ലാ ലിഗയിൽ രണ്ടാം സ്ഥാനത്താണ് റയൽ മാഡ്രിഡ്‌.

Content Highlights:We’re here to win the game Jurgen Klopp said about real madrid match