ഞങ്ങള്‍ സ്ത്രീസമത്വം പറയാറില്ല,സമത്വം പറഞ്ഞല്ല ഞങ്ങള്‍ സ്ത്രീകളെ സംഘടിപ്പിക്കുന്നത്; ചാനല്‍ ചര്‍ച്ചയില്‍ വനിതാ ലീഗ് ജനറല്‍ സെക്രട്ടറി
Kerala News
ഞങ്ങള്‍ സ്ത്രീസമത്വം പറയാറില്ല,സമത്വം പറഞ്ഞല്ല ഞങ്ങള്‍ സ്ത്രീകളെ സംഘടിപ്പിക്കുന്നത്; ചാനല്‍ ചര്‍ച്ചയില്‍ വനിതാ ലീഗ് ജനറല്‍ സെക്രട്ടറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st January 2019, 11:28 pm

കോഴിക്കോട്: സമത്വം പറഞ്ഞ് തങ്ങള്‍ സ്ത്രീകളെ സംഘടിപ്പിക്കാറില്ലെന്ന് മുസ്‌ലിം ലീഗിന്റെ വനിതാ സംഘടനയായ വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ്. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു നൂര്‍ബിന റഷീദിന്റെ പ്രതികരണം.

വനിതാ മതില്‍ വിഷയത്തില്‍ സമസ്തയുടെ അഭിപ്രായത്തെ പിന്തുണയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ഈ പ്രതികരണം. സ്ത്രീകളെ തെരുവിലിറക്കുന്നത് അനിസ്ലാമികമാണെന്ന് സമസ്ത നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

ALSO READ: മതിലുകൊണ്ട് തീരില്ല, തുടങ്ങുകയാണ്, ചെന്നിത്തലയുടെ നിലപാട് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് ശക്തി പകരുന്നത്: പുന്നല ശ്രീകുമാര്‍

“പൂര്‍ണമായും പ്രവാചകനെ പിന്തുടരുന്നവരാണ് വനിതാ ലീഗുകാര്‍. മതനിര്‍ദേശങ്ങള്‍ അനുസരിച്ച് സംഘടിക്കുന്നവരാണ്. മതനിര്‍ദേശങ്ങളെ മാറ്റിനിര്‍ത്തിയുള്ള രാഷ്ട്രീയ പ്രവര്‍ത്തനം വനിത ലീഗിനില്ല. വിശ്വാസികളിലെ അപാകതകള്‍ വിശ്വാസികള്‍ തിരുത്തും. അവിശ്വാസികളും അന്ധവിശ്വാസികളും ഇടപെടേണ്ട. സമസ്തയുടെ അഭിപ്രായം സമസ്ത എക്കാലത്തും പറയും” നൂര്‍ബിന റഷീദ് പറഞ്ഞു.


“ഞങ്ങള്‍ മതിലുകള്‍ പണിയുന്നില്ല, ഞങ്ങള്‍ സമത്വം പറയുന്നില്ല. സ്ത്രീസമൂഹത്തെ വഞ്ചിച്ചുകൊണ്ട് പണിത മതിലിനെതിരെയാണ് ഞങ്ങള്‍.” നൂര്‍ബിന റഷീദ പറഞ്ഞു. സ്ത്രീ സമത്വം എന്നത് എല്ലാത്തിലും തുല്യത എന്നല്ല അര്‍ത്ഥമാക്കുന്നത്. പുരുഷന് പുരുഷന്റെയും സ്ത്രീകള്‍ക്ക് സ്ത്രീകളുടേതായും രീതികളുണ്ടെന്നും നൂര്‍ബിന റഷീദ് പറഞ്ഞു.

WATCH THIS VIDEO: