ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മുംബൈ: ബി.ജെ.പി-അജിത് പവാര്‍ സഖ്യത്തിനു ഭൂരിപക്ഷം തെളിയിക്കാന്‍ ഇനിയും 25 എം.എല്‍.എമാര്‍ വേണമെന്നു വ്യക്തമാക്കി കേന്ദ്രമന്ത്രി രാംദാസ് അതാവലെ. മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചവരില്‍ ഒരാള്‍ കൂടിയാണ് ആര്.പി.ഐ നേതാവ് കൂടിയായ അതാവലെ.
‘ഞങ്ങള്‍ക്കിപ്പോഴും ഭൂരിപക്ഷം തെളിയിക്കാന്‍ 25 എം.എല്‍.എമാരെ വേണം. ഞങ്ങള്‍ക്കുടനെ അതു ലഭിക്കും. ബാക്കിയുള്ള എം.എല്‍.എമാരെക്കൂടി അജിത് പവാര്‍ കൊണ്ടുവരുമെന്ന് എനിക്കുറപ്പാണ്.’- അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
അജിത് ശരദ് പവാറിനോടു സംസാരിക്കാതിരുന്നതു നന്നായി. പക്ഷേ ശിവസേനയോടൊപ്പം പോകുന്നതില്‍ അജിത് പവാറിനു താത്പര്യമില്ലെന്നതു വ്യക്തമാണ്. അജിത്തിന്റെ തീരുമാനം ശരിയാണ്.
അതേസമയം അജിത് പവാര്‍ തിരികെവരാനുള്ള സാധ്യത പോലും നിലനില്‍ക്കുന്നുണ്ടെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു.
‘ഞങ്ങള്‍ സര്‍ക്കാരുണ്ടാക്കും. അജിത് പവാറിനൊപ്പം പോയത് എട്ട് എം.എല്‍.എമാരാണ്. അതില്‍ അഞ്ചുപേര്‍ തിരിച്ചെത്തി. അവരെ നുണ പറഞ്ഞ്, കാറിനുള്ളില്‍ക്കയറ്റി, തട്ടിക്കൊണ്ടുപോകുന്നതു പോലെയാണ് കൊണ്ടുപോയത്.
ഞങ്ങള്‍ എന്‍.സി.പിയുടെ ധനഞ്ജയ് മുണ്ടെയുമായി സംസാരിക്കുന്നുണ്ട്. അജിത് പവാര്‍ തിരിച്ചുവരാനുള്ള സാധ്യത പോലും നിലനില്‍ക്കുന്നുണ്ട്. അജിത്തിനെ ബ്ലാക്ക്മെയില്‍ ചെയ്തതാണ്. സാമ്ന പത്രത്തില്‍ ആരാണ് ഇതിനു പിറകിലുള്ളത് എന്ന കാര്യം ഞങ്ങള്‍ വെളിപ്പെടുത്തും.’- അദ്ദേഹം പറഞ്ഞു.
1011 എം.എല്‍.എമാര്‍ മാത്രമാണ് രാജ്ഭവനിലെത്തിയതെന്നും അതില്‍ മൂന്നുപേര്‍ ഇപ്പോള്‍ത്തന്നെ എന്നോടൊപ്പം വാര്‍ത്താസമ്മേളനത്തില്‍ ഇരിപ്പുണ്ടെന്നും ശരദ് പവാര്‍ നേരത്തേ പറഞ്ഞിരുന്നു. എത്ര എം.എല്‍.എമാരാണ് രാജ്ഭവനിലെത്തിയതെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.