പഞ്ച്കുള (ഹരിയാന): ഹരിയാനയിലെ പഞ്ച്കുള ജില്ലയില്‍ 22 കാരിയെ 40 പേര്‍ ചേര്‍ന്ന് നാല് ദിവസം ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയത സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
40 പേര്‍ ചേര്‍ന്ന് 22 കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവം ഞെട്ടിക്കുന്നതും വെറുപ്പുളവാക്കുന്നതുമാണ്. സ്ത്രീകള്‍ക്കെിരെ രാജ്യത്ത് വര്‍ധിച്ചുവരുന്ന അതിക്രമത്തെ കുറിച്ച് പാര്‍ലമെന്റില്‍ ഞാന്‍ സംസാരിച്ചിരുന്നു. ഇന്ത്യയുടെ മകളെ സംരക്ഷിക്കാന്‍ കഴിയാത്തതോര്‍ത്ത് ഒരു രാജ്യമെന്ന നിലയില്‍ നമ്മള്‍ ലജ്ജകൊണ്ട് തലകുനിക്കണം.””- എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.
എസ്. ഹരീഷിനെതിരായ ആക്രമണവാര്‍ത്ത മുക്കിയ മാതൃഭൂമിക്ക് “മീശ” പിന്‍വലിച്ച വാര്‍ത്ത ബ്രേക്കിങ് ന്യൂസ്
നാലു ദിവസം തടവിലാക്കിയശേഷം 40 പേര്‍ ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് 22 കാരിയായ പെണ്‍കുട്ടിയുടെ പരാതി. പെണ്‍കുട്ടിയുടെ പരാതിയില്‍ ഛണ്ഡിഗഡ് പൊലീസ് കേസെടുത്തിട്ടുണ്ട്.
ബലാത്സംഗം ചെയ്ത 40 പേരില്‍ ഒരാള്‍ തന്റെ ഭര്‍ത്താവിന് അറിയാവുന്ന വ്യക്തിയാണെന്ന് യുവതി പരാതിയില്‍ പറയുന്നു. മോണി ഹില്‍സിലെ ഗസ്റ്റ് ഹൗസില്‍ ജോലി ശരിയാക്കി നല്‍കാമെന്ന് ഇയാളാണ് വാഗ്ദാനം ചെയ്തത്.
ഇതനുസരിച്ചാണ് ഗസ്റ്റ് ഹൗസിലെത്തിയത്. അവിടെയെത്തിയ തന്നെ മുറിയില്‍ നാലു ദിവസം അടച്ചിട്ട് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് യുവതി പരാതിയില്‍ പറയുന്നു.
എന്നെ പിടിച്ച് അകത്താക്കിയാലും ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിക്കില്ല: പ്രയാര്‍ ഗോപാലകൃഷ്ണന്‍
ജൂലൈ 15 മുതല്‍ 18 വരെ തന്നെ തടവിലാക്കി കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതിയിലുളളതെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് സതീഷ് കുമാര്‍ പറഞ്ഞു.
ഓരോ ദിവസം 8 മുതല്‍ 10 പേര്‍വരെ ബലാത്സംഗം ചെയ്തു. ജൂലൈ 18 നാണ് പെണ്‍കുട്ടി അവിടെനിന്നും രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഗസ്റ്റ് ഹൗസിലെ രണ്ടു ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ അന്വേഷണം നടക്കുകയാണ്.