| Friday, 12th June 2020, 2:55 pm

'ക്ഷമിക്കണം,കറുത്തവംശത്തില്‍പ്പെട്ട എഡിറ്റര്‍മാര്‍ക്ക് ഇടം നല്‍കുന്നതില്‍ പരാജയപ്പെട്ടു'; ജീവനക്കാരോട് മാപ്പ് പറഞ്ഞ് യു.എസ് വോഗ് എഡിറ്റര്‍ ഇന്‍ ചീഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: അമേരിക്കയില്‍ വംശീയ വിവേചനത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ ശക്തിപ്പെട്ടുവരികയാണ്. ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ അപലപിച്ചും അമേരിക്കയില്‍ കാലങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുന്ന വംശീയ വിവേചനത്തെ വിമര്‍ശിച്ചും നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.

ഇപ്പോള്‍ ജീവനക്കാരോട് ക്ഷമാപണം നടത്തി രംഗത്തെത്തിയിരിക്കുകയാണ് യു.എസ് വോഗിന്റെ എഡിറ്റര്‍ ഇന്‍ ചീഫായ അന്ന വിന്റോര്‍. അറിയാതെ ഏതെങ്കിലും തരത്തിലുള്ള വര്‍ണവിവേചനം ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നാണ് അന്ന ജീവനക്കാര്‍ക്ക് അയച്ച ഇ-മെയിലില്‍ പറയുന്നത്.

” കറുത്തവംശത്തില്‍പ്പെട്ട എഡിറ്റര്‍മാര്‍, എഴുത്തുകാര്‍, ഫോട്ടോഗ്രാഫര്‍മാര്‍, ഡിസൈനര്‍മാര്‍, മറ്റ് എഴുത്തുകാര്‍ എന്നിവരെ ഉയര്‍ത്താനും ഇടം നല്‍കാനും വോഗ് മതിയായ മാര്‍ഗങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്ന് എനിക്കറിയാം. വേദനിപ്പിക്കുന്നതോ അസഹിഷ്ണുത നിറഞ്ഞതോ ആയ ചിത്രങ്ങളും വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്നതിലും ഞങ്ങള്‍ തെറ്റുകള്‍ വരുത്തി. ആ തെറ്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു, ”അവര്‍ പറഞ്ഞു.

ഇതിനെ പിന്നാലെ ട്വിറ്ററില്‍ നിരവധിപേരാണ് വോഗില്‍ നിന്നും നേരിടേണ്ടി വന്ന വംശീയ വിവേചനം പങ്കുവെച്ചെത്തിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more