യാവത്മാള്‍: മഹാരാഷ്ട്ര സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കൊവിഡ് 19 നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വസ്ത്രമലക്കാന്‍ ആളുകളില്ല. വൈറസ് ബാധ ഉണ്ടാവുമോ എന്ന ഭയത്തില്‍ തൊഴിലില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് തൊഴിലാളികള്‍. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ മൂന്ന് കൊവിഡ് 19 രോഗികളാണ് ഉള്ളത്. മറ്റുള്ളവര്‍ നിരീക്ഷണത്തിലാണ്.
ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നവരുടെ ബെഡ് ഷീറ്റും കര്‍ട്ടനുകളും വസ്ത്രങ്ങളും അലക്കാനായി നല്‍കിയപ്പോഴാണ് തങ്ങള്‍ക്ക് തുണികള്‍ കൈകാര്യം ചെയ്യാന്‍ ഭയമുണ്ടെന്നും വസ്ത്രം അലക്കുന്നതിലൂടെ വൈറസ് ബാധ ഉണ്ടാകുമോ എന്ന് ഭയപ്പെടുന്നുണ്ടെന്നും തൊഴിലാളികള്‍ അറിയിച്ചത്.
ഇതുവരെ വലിയ സുരക്ഷാ മുന്നൊരുക്കങ്ങളൊന്നും ഇല്ലാതെയാണ് തൊഴിലാൡകള്‍ ജോലി ചെയ്തിരുന്നത്. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് തങ്ങളുടെ ആശങ്ക അറിയിച്ച് തൊഴിലാളികള്‍ രംഗത്തെത്തിയത്.
വസ്ത്രങ്ങള്‍ കൈകാര്യം ചെയ്യുന്നതിലൂടെ വൈറസ് തങ്ങള്‍ക്കും ലഭിക്കുമെന്ന ഭയമുള്ളതുകൊണ്ട് മാത്രമാണ് ഇങ്ങനെ പറഞ്ഞത് എന്നാണ് തൊഴിലാളിയായ അശോക് ചൗധരി ന്യൂസ് 18 നോട് പ്രതികരിച്ചത്.
അതേസമയം കൊവിഡ് 19 രോഗികളുമായും നിരീക്ഷണത്തിലുള്ളവരുമായും സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണണെന്ന മുന്നറിയിപ്പ് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.