ലോകകപ്പ് ഫൈനലില്‍ ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് കപ്പില്‍ മുത്തമിട്ടിരിക്കുകയാണ് ഫ്രാന്‍സ്. സിദാന് സാധിക്കാത്തത് പോഗ്ബയ്ക്കും എംബാപ്പെയ്ക്കും കാന്റെയ്ക്കും സാധിച്ചു.
ടൂര്‍ണമെന്റില്‍ ഫ്രാന്‍സിന് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തിയ ടീമുകളിലൊന്ന് അര്‍ജന്റീന ആണെന്ന് പറയാം. ഫ്രാന്‍സിന്റെ നാല് ഗോളുകള്‍ക്കെതിരെ മൂന്ന് തവണയാണ് മെസ്സിയുടെ അര്‍ജന്റീന ലക്ഷ്യം കണ്ടത്. അവസാന നിമിഷം വരെ ആവേശം നീണ്ട മത്സരത്തില്‍ ഒടുവിലാണ്് ഫ്രാന്‍സ് കഷ്ടിച്ച് ക്വാര്‍ട്ടറില്‍ കടന്ന് കൂടിയത്.
അര്‍ജന്റീനയെ തോല്‍പ്പിക്കാന്‍ ഫ്രഞ്ച് പടയ്ക്ക് ആവേശമായത് മധ്യനിരയിലെ സൂപ്പര്‍ താരം പോള്‍ പോഗ്ബയുടെ വാക്കുകളാണ്. “”ഇന്ന് നമ്മള്‍ അവരെ കൊല്ലും, മെസ്സി ഉണ്ടെങ്കിലും ഇല്ലെങ്കിലും”” എന്നായിരുന്നു മത്സരത്തില്‍ സഹതാരങ്ങള്‍ക്ക് ആവേശം പകര്‍ന്ന പോഗ്ബയുടെ വാക്കുകള്‍.
പല മത്സരങ്ങളിലും പോഗ്ബയുടെ ആവേശം ഉണര്‍ത്തുന്ന വാക്കുകള്‍ ആണത്രെ ഫ്രഞ്ച് താരങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നത്. ടി.എഫ് വണ്‍ പുറത്തുവിട്ട ഡോക്യുമെന്ററിയിലാണ് പോഗ്ബ ടൂര്‍ണമെന്റില്‍ സഹതാരങ്ങളെ പ്രചോദിപ്പിക്കാന്‍ പറഞ്ഞ വാക്കുകള്‍ ഉള്ളത്.
പോഗ്ബയുടെ വാക്കുകളില്‍ ചിലത്
“”എനിക്ക് മൈതാനത്ത് പടയാളികളെ കാണണം. എനിക്ക് വീട്ടില്‍ പോകണ്ട””
“”നമ്മള്‍ ഇത് സന്തോഷകരമായി അവസാനിപ്പിക്കും. എനിക്ക് ഇന്ന് രാത്രി ആഘോഷിക്കണം. എനിക്ക് ആണുങ്ങളെ വേണം, യോദ്ധാക്കളെ, പോരാളികളെ””