| Friday, 27th February 2015, 11:52 am

നമ്മള്‍ മതേതരരായേ മതിയാകൂ, മറ്റ് മാര്‍ഗങ്ങളില്ല ; റോമില്ല ഥാപ്പര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

“ഒരര്‍ത്ഥത്തില്‍ മുസ്‌ലിം മതദേശീയത പാകിസ്ഥാന്റെ രൂപീകരണത്തിലേയ്ക്ക് വിജയിക്കുകയുണ്ടായി. അതുകൊണ്ട് ഹിന്ദു മതദേശീയതയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചവര്‍ക്ക് ഇന്ത്യയെ ഹിന്ദുരാഷ്ട്രീയത്തെ ആധാരമാക്കുന്ന രാജ്യമാക്കി ഉയര്‍ത്തിക്കൊണ്ടുവരണമെന്ന ആഗ്രഹമുണ്ടായി. മതേതരത്വത്തിനുവേണ്ടി നിലകൊള്ളുന്ന നിരവധിയാളുകള്‍ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായുണ്ടായിരുന്നതിനാല്‍ ഇതു നടന്നില്ല. അങ്ങനെ ഇന്ത്യ മതേതര രാജ്യമായി തന്നെ നിലനിന്നു.” റോമില്ല ഥാപ്പര്‍ സംസാരിക്കുന്നു..



| ഫേസ് ടു ഫേസ് : റോമില്ല ഥാപ്പര്‍ | സമന്‍ ഖാന്‍ |
മൊഴിമാറ്റം : ജിന്‍സി ബാലകൃഷ്ണന്‍


“ഇന്നെന്താണു സംഭവിക്കുന്നത്? കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി വികസന കാര്യങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ ഭാഗികമായി, ഒരു തരത്തിലുള്ള നിരാശാബോധമാണ് ഉണ്ടായിരിക്കുന്നത്. സ്വാഭാവികമായി മുന്‍ സര്‍ക്കാറുകള്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളില്‍ നിന്നും ജനങ്ങള്‍ക്ക് ഒരു ഉള്‍വലിയലുണ്ടായി.  പുതിയ മൂല്യങ്ങളുടെ സാധ്യതകളിലാണ് ഇപ്പോള്‍ ജനങ്ങള്‍ക്ക് പ്രതീക്ഷ.

ഹൈന്ദവവല്‍ക്കരണത്തെ സെക്കുലര്‍ ചരിത്ര രചനകൊണ്ട് ചെറുത്തുകൊണ്ടിരിക്കുന്ന ചരിത്രകാരിയാണ് റോമില ഥാപ്പര്‍. പുരാതന ചരിത്രത്തെ തങ്ങളുടെ അജണ്ടയിലേയ്ക്ക് തിരുത്തിയെഴുതിക്കൊണ്ടിരിക്കുകയാണ് മറുവശത്ത് വര്‍ഗ്ഗീയ ചരിത്രരചനയുടെ വക്താക്കള്‍. ഒട്ടനവധി അവകാശവാദങ്ങളിലൂടെ വര്‍ഗീയ ചരിത്രരചന ഇന്ന് ശക്തിയാര്‍ജ്ജിച്ചുകൊണ്ടുമിരിക്കുന്നു.

1998ലെ എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്തും മോദിയുടെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ സര്‍ക്കാരിന്റെ കീഴിലും ഏറ്റവും കൂടുതല്‍ വളച്ചൊടിക്കപ്പെട്ടത് ചരിത്രപാഠപുസ്തകങ്ങളായിരുന്നു എന്നത് യാദൃശ്ചികങ്ങളല്ല. അതിനായി വര്‍ഗീയ ചരിത്രകാരന്‍മാരുടെ വമ്പന്‍ പടയെ തന്നെ ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ രംഗത്തിറക്കുകയും ചെയ്തിരിക്കുന്നു.

ഇന്ത്യയുടെ മാര്‍ക്‌സിസ്റ്റ് സെക്കുലര്‍ ചരിത്രരചനാ പാരമ്പര്യത്തിലാണ് റോമിലാ ഥാപ്പറിന്റെ സ്ഥാനവും അടയാളപ്പെടുത്താന്‍ കഴിയുന്നത്. ഒട്ടനവധി ഗ്രന്ഥങ്ങളിലൂടെയും ലേഖനങ്ങ ളിലൂടെയും കണ്ടെത്ത ലുകളിലൂടെയും ഇന്ത്യന്‍ ചരിത്രരചനയെ സമ്പുഷ്ടമാക്കാന്‍ ഥാപ്പറിന് കഴിഞ്ഞു.

ഇക്കാലങ്ങളിലെല്ലാം തന്നെ ചരിത്രത്തെ ഇങ്ങനെ വളച്ചൊടിക്കുന്നതിനെതിരെ ശക്തമായ പോരാട്ടമാണ് സമാന്തര സെക്കുലര്‍ ചരിത്ര രചനകളിലൂടെ റോമിലാ ഥാപ്പറുടെ നേതൃത്വത്തില്‍നടന്നത്. ഒപ്പം മറ്റ് പ്രക്ഷോഭ പരിപാടികളും സംഘടിപ്പിക്കപ്പെട്ടിരുന്നു. 2000ല്‍ മുന്‍ എന്‍.ഡി.എ സര്‍ക്കാര്‍ കൊണ്ടുവന്ന ചരിത്ര തിരിത്തലുകളെല്ലാം പിന്‍വലിക്കേണ്ടിയും വന്നിരുന്നു. ഥാപ്പര്‍ക്കൊപ്പം പ്രമുഖ ചരിത്രകാരന്മാരായ ആര്‍.എസ് ശര്‍മ, ഇര്‍ഫാന്‍ ഹബീബ്, ബിപന്‍ ചന്ദ്ര, സതീഷ് ചന്ദ്ര മുതലായവരുടെയും ശക്തമായ നേതൃത്വമുണ്ടായിരുന്നു.

ഇന്ത്യയുടെ മാര്‍ക്‌സിസ്റ്റ് സെക്കുലര്‍ ചരിത്രരചനാ പാരമ്പര്യത്തിലാണ് റോമിലാ ഥാപ്പറിന്റെ സ്ഥാനവും അടയാളപ്പെടുത്താന്‍ കഴിയുന്നത്. ഒട്ടനവധി ഗ്രന്ഥങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും കണ്ടെത്തലുകളിലൂടെയും ഇന്ത്യന്‍ ചരിത്രരചനയെ സമ്പുഷ്ടമാക്കാന്‍ ഥാപ്പറിന് കഴിഞ്ഞു.

പുരാതന ഇന്ത്യാ ചരിത്രത്തിലാണ് ഥാപ്പര്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തിയത്. ആര്യന്‍ ഇന്‍വേഷന്‍, അശോകന്റെയും മൗര്യ സാമ്രാജ്യത്വത്തിന്റെയും തകര്‍ച്ച മുതല്‍ പുരാതന ഇന്ത്യയുടെ ഏടുകളെ ഇഴപിരിക്കാനും സാധ്യമാകുന്ന എല്ലാ തെളിവുകളുടെയും അടിസ്ഥാനത്തില്‍ അക്കാലത്തെ സാമൂഹ്യ-സാമ്പത്തിക-സാസംകാരിക പശ്ചാത്തലങ്ങളെ പുനര്‍ നിര്‍മിച്ചെടുക്കാനുമുള്ള ഥാപ്പറിന്റെ പരിശ്രമങ്ങള്‍ വിജയങ്ങളായിരുന്നു.

വര്‍ത്തമാന കാല പശ്ചാത്തലത്തില്‍ ഥാപ്പറുടെ ശബ്ദം വര്‍ഗീയവാദ ഫാസിസ്റ്റുകള്‍ക്ക് എന്നും ഒരു തലവേദന തന്നെയാണ്. പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെക്കുലര്‍ ജേണലായ “ദി ന്യൂസ് ഓണ്‍ സണ്ടേ” യുടെ പ്രതിനിധി സമന്‍ ഖാന്‍ റോമിലാ ഥാപ്പറുമായി നടത്തിയ അഭിമുഖ സംഭാഷണത്തിന്റെ വിവര്‍ത്തനം മാന്യ വായനക്കാര്‍ക്കായി സന്തോഷത്തോടെ സമര്‍പ്പിക്കട്ടെ.
എന്തുകൊണ്ടാണ് മതേതര ഇന്ത്യ ഒരു “ഹിന്ദു ഇന്ത്യ”യായി മാറിക്കൊണ്ടിരിക്കുന്നത്?

അത് വലിയൊരു കഥയാണ്. കൊളോണിയലിസത്തിനു എതിരായ മതേതര ദേശീയതയുണ്ടായിരുന്ന ഒരു കാലത്തിത്തില്‍ നിന്നാണ് അത് തുടങ്ങുന്നത്. അന്നും നമുക്ക് രണ്ട് ചെറുധാരകളുണ്ടായിരുന്നു; മുസ്‌ലിം മതദേശീയതയ്ക്ക് ഊന്നല്‍ കൊടുത്തിരുന്ന മുസ്‌ലിം ലീഗും ഹിന്ദു മതദേശീയതയ്ക്ക് ഊന്നല്‍ നല്‍കിയിരുന്ന ഹിന്ദു മഹാസഭയും.

എന്തു സംഭവിച്ചെന്നുവെച്ചാല്‍, ഒരര്‍ത്ഥത്തില്‍ മുസ്‌ലിം മതദേശീയത പാകിസ്ഥാന്റെ രൂപീകരണത്തിലേയ്ക്ക് വിജയിക്കുകയുണ്ടായി. അതുകൊണ്ട് ഹിന്ദു മതദേശീയതയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചവര്‍ക്ക് ഇന്ത്യയെ ഹിന്ദുരാഷ്ട്രീയത്തെ ആധാരമാക്കുന്ന രാജ്യമാക്കി ഉയര്‍ത്തിക്കൊണ്ടുവരണമെന്ന ആഗ്രഹമുണ്ടായി. മതേതരത്വത്തിനുവേണ്ടി നിലകൊള്ളുന്ന നിരവധിയാളുകള്‍ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായുണ്ടായിരുന്നതിനാല്‍ ഇതു നടന്നില്ല. അങ്ങനെ ഇന്ത്യ മതേതര രാജ്യമായി തന്നെ നിലനിന്നു.


നവ ഉദാരീകരണ, കമ്പോള സമ്പദ്ഘടനകളില്‍ മധ്യവര്‍ഗത്തിന്റെ വളര്‍ച്ച വളരെ വലുതാണ്. അതേസമയം തന്നെ ശക്തമായ മാത്സര്യമുള്ള ഒരു വ്യവസ്ഥയെയാണ് ഇത് സാധ്യമാക്കുന്നത്. അതിനുള്ളില്‍ ശക്തമായ അരക്ഷിതാവസ്ഥയും നിലനില്‍ക്കുന്നു. അരക്ഷിതാവസ്ഥയുടെ കാലഘട്ടം വരുമ്പോഴെല്ലാം ആളുകള്‍ എളുപ്പമുള്ള ഉത്തരങ്ങളിലേക്ക് തിരിയും. എളുപ്പമുള്ള ഉത്തരങ്ങള്‍ക്കുവേണ്ടി നോക്കുന്നവരുടെ ആവശ്യമാണ് ഹിന്ദു ജനതയ്ക്ക് പ്രാഥമികത്വം നല്‍കുകയെന്ന ആശയം.


ഇന്നെന്താണു സംഭവിക്കുന്നത്? കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി വികസന കാര്യങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ ഭാഗികമായി, ഒരു തരത്തിലുള്ള നിരാശാബോധമാണ് ഉണ്ടായിരിക്കുന്നത്. സ്വാഭാവികമായി മുന്‍ സര്‍ക്കാറുകള്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളില്‍ നിന്നും ജനങ്ങള്‍ക്ക് ഒരു ഉള്‍വലിയലുണ്ടായി.  പുതിയ മൂല്യങ്ങളുടെ സാധ്യതകളിലാണ് ഇപ്പോള്‍ ജനങ്ങള്‍ക്ക് പ്രതീക്ഷ.

തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ വികസന പ്രശ്‌നങ്ങള്‍ക്ക് ഊന്നല്‍ നല്‍കി അധികാരത്തിലെത്തിയ ഇപ്പോഴത്തെ സര്‍ക്കാര്‍ മറ്റുചില  അജണ്ടകളാണ് നടപ്പാക്കുന്നതെന്ന് തോന്നുന്നു.

രാജ്യത്തിലും സമൂഹത്തിലും “ഹൈന്ദവവത്കരണം” കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ കൊണ്ടുപിടിച്ച് നടക്കുകയാണ്. ഇത് വളരെയധികം ഉച്ഛത്തിലായിക്കൊണ്ടിരിക്കുകയാണ്.

നവ ഉദാരീകരണ, കമ്പോള സമ്പദ്ഘടനകളില്‍ മധ്യവര്‍ഗത്തിന്റെ വളര്‍ച്ച വളരെ വലുതാണ്. അതേസമയം തന്നെ ശക്തമായ മാത്സര്യമുള്ള ഒരു വ്യവസ്ഥയെയാണ് ഇത് സാധ്യമാക്കുന്നത്. അതിനുള്ളില്‍ ശക്തമായ അരക്ഷിതാവസ്ഥയും നിലനില്‍ക്കുന്നു. അരക്ഷിതാവസ്ഥയുടെ കാലഘട്ടം വരുമ്പോഴെല്ലാം ആളുകള്‍ എളുപ്പമുള്ള ഉത്തരങ്ങളിലേക്ക് തിരിയും. എളുപ്പമുള്ള ഉത്തരങ്ങള്‍ക്കുവേണ്ടി നോക്കുന്നവരുടെ ആവശ്യമാണ് ഹിന്ദു ജനതയ്ക്ക് പ്രാഥമികത്വം നല്‍കുകയെന്ന ആശയം.

അടുത്തപേജില്‍ തുടരുന്നു


ഇന്ത്യയില്‍ മതേതരത്വത്തിന് വ്യത്യസ്തമായ പല നിര്‍വചനങ്ങളമുണ്ട്. അതൊന്നും പര്യാപ്തമല്ലെന്നാണ് എനിക്കു തോന്നുന്നത്.
അതൊന്നും പര്യാപ്തമമാണെന്ന് എനിക്കു തോന്നുന്നില്ല. നമ്മെളെപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത് എല്ലാ മതങ്ങളുടെയും സഹവര്‍ത്തിത്വം എന്ന അര്‍ത്ഥത്തിലുള്ള മതേതരത്വത്തെക്കുറിച്ചാണ്. ഇപ്പോള്‍ അതു പര്യാപ്തമല്ല. വിവിധ മതങ്ങളുടെ സഹവര്‍ത്തിത്വം ഉണ്ടായിട്ടും എല്ലാ മതങ്ങള്‍ക്കിടയിലെ സമത്വം ഇല്ലെങ്കില്‍ അത് മതേതരമല്ല.



നവ ഉദാരീകരണം, ബിസിനസ്, മതം എന്നിവയുടെ കൂട്ടുകെട്ട് അപകടകരവും ജനവിരുദ്ധവുമാണെന്ന് നിങ്ങള്‍ ചിന്തിക്കുന്നില്ലേ?

അതെ. അത് അപകടകരമായ കൂട്ടുകെട്ടാണ്. നിക്ഷേപം മുതലായ മറ്റ് പണമുണ്ടാക്കാനുള്ള വ്യക്തിഗത മാര്‍ഗ്ഗങ്ങള്‍ക്ക് അല്ലെങ്കില്‍ പരിശ്രമങ്ങള്‍ക്ക് കാര്യങ്ങള്‍ വിട്ടുകൊടുക്കുന്നതിനെയാണ് നവ ഉദാരീകരണം എന്നതുകൊണ്ടര്‍ത്ഥമാക്കുന്നത്. അവിടെ വൈരുദ്ധ്യവും നിലനില്‍ക്കുന്നുണ്ട്. അതായത് പ്രത്യയശാസ്ത്രത്തില്‍ ഊന്നിക്കൊണ്ടുള്ള ഒരു ഹിന്ദു രാജ്യം സ്ഥാപിക്കപ്പെടണമെങ്കില്‍ അത്തരമൊരു ഭരണകൂടം അനിവാര്യമാക്കിത്തീര്‍ക്കുന്ന നിയന്ത്രണങ്ങളെയും നിങ്ങള്‍ക്ക് പാലിക്കേണ്ടിവരും, അതിനനുസരിച്ച് നിങ്ങള്‍ക്ക് ഡിസിപ്ലിനാകേണ്ടിവരും. ഇത് നിലവിലെ സമ്പദ്ഘടനയുമായി വൈരുദ്ധത്തിലായേക്കാം. ഈ വൈരുദ്ധ്യം മുന്നോട്ട് പോകുന്ന വേളയില്‍ ഒരു സംഘര്‍ഷത്തില്‍ എത്തിച്ചേരാനുള്ള സാധ്യതയും ഞാന്‍ ചിന്തിക്കുന്നു.

മതേതര രാജ്യമെന്ന് മുഖ്യമായും അവകാശപ്പെടുന്ന ഒരു രാജ്യത്ത് മതേതര ശക്തികള്‍ ദുര്‍ബലമാകുന്നത് എന്തുകൊണ്ടാണ്?

എനിക്കു തോന്നുന്നത് മതനിരപേക്ഷരായിരുന്നവര്‍ പോലും മതേതരത്വം ഇവിടെ നിലനില്‍ക്കുന്നുണ്ട് എന്ന് പറയാനാണ് മതേതരത്വം എന്ന ആശയത്തെ പ്രയോജനപ്പെടുത്തിയത്. മാത്രവുമല്ല ഭരണകൂടം സെക്കുലറാണ് എന്ന ആശയത്തെ അവര്‍ കൂടുതലും ആശ്രയിച്ചുകൊണ്ടുമിരുന്നു. അങ്ങനെ അവര്‍ മതേതരത്വം സംരക്ഷിക്കാമെന്ന് കരുതി. എന്താണ് മതേതര സമൂഹമെന്നതുകൊണ്ട് യഥാര്‍ത്ഥത്തില്‍ അര്‍ത്ഥമാക്കുന്നതെന്നും ഏതു തരത്തിലുള്ള നിയമങ്ങളാണ് മതേതര സമൂഹത്തിനു ആവശ്യമെന്നതും സംബന്ധിച്ച് ജനതയെ ബോധവാന്മാരാക്കാന്‍ പര്യാപ്തമായ ഇടപെടലുകള്‍ അവരുടെ ഭാഗത്തുനിന്ന് പര്യാപ്തമായ വിധത്തില്‍ ഉണ്ടായതുമില്ല.

ഇന്ത്യയില്‍ മതേതരത്വത്തിന് വ്യത്യസ്തമായ പല നിര്‍വചനങ്ങളമുണ്ട്. അതൊന്നും പര്യാപ്തമല്ലെന്നാണ് എനിക്കു തോന്നുന്നത്.
അതൊന്നും പര്യാപ്തമമാണെന്ന് എനിക്കു തോന്നുന്നില്ല. നമ്മെളെപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത് എല്ലാ മതങ്ങളുടെയും സഹവര്‍ത്തിത്വം എന്ന അര്‍ത്ഥത്തിലുള്ള മതേതരത്വത്തെക്കുറിച്ചാണ്. ഇപ്പോള്‍ അതു പര്യാപ്തമല്ല. വിവിധ മതങ്ങളുടെ സഹവര്‍ത്തിത്വം ഉണ്ടായിട്ടും എല്ലാ മതങ്ങള്‍ക്കിടയിലെ സമത്വം ഇല്ലെങ്കില്‍ അത് മതേതരമല്ല. മതങ്ങളുടെ സഹവര്‍ത്തിത്വം നിലനില്‍ക്കുമ്പോഴും സമത്വത്തിന്റെ അഭാവം നിലനില്‍ക്കാം. സഹവര്‍ത്തിത്വത്തില്‍ നമ്മള്‍ വിശ്വസിക്കുന്നുണ്ട്. എന്നാല്‍ ചില മതങ്ങള്‍ക്ക് കൂടുതല്‍ ആധിപത്യപരമായ പങ്ക് നമ്മള്‍ അനുവദിച്ചുകൊടുക്കുന്നു. അവിടെയാണ് നമ്മുടെ നിര്‍വചനങ്ങള്‍ പര്യാപ്തമല്ലാതെ വരുന്നത്.


ഹിന്ദു മൗലികവാദം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഹിന്ദുമൗലികവാദമെന്നത് മതപരമായ സംജ്ഞകളിലുള്ള ഒരു വൈരുദ്ധമാണ് അല്ലാതെ രാഷ്ട്രീയ സംജ്ഞകളിലല്ലതന്നെ. ഇങ്ങനെ സംഭവിക്കുന്നതില്‍ തീര്‍ച്ചയായും നിരാശയുണ്ട്. പക്ഷേ അതേസമയം, അത് തീര്‍ത്തും മോശമാകുമ്പോള്‍ അവിടെയൊരു വെല്ലുവിളി ഉയരുകയാണെന്നും ഓര്‍ക്കണം. ആ വെല്ലുവിളിയെ നമുക്ക് നേരിടാമെന്ന് പ്രതീക്ഷിക്കാം. ഇതിനോട് എതിര്‍പ്പുള്ള ആളുകളും ഉണ്ട്.



ഈ ദിശയില്‍ ചിന്തിക്കുന്ന ഏതെങ്കിലും തരത്തിലുള്ള പ്രസ്ഥാനമോ അല്ലെങ്കില്‍ ആളുകളോ ഉണ്ടെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?

ഈ രീതിയില്‍ ചിന്തിക്കുന്ന വ്യക്തികള്‍ മാത്രമാണ് ഇപ്പോഴുള്ളത്. എന്റെ അറിവില്‍പ്പെട്ടിടത്തോളമെങ്കിലും ഈ ദിശയിലേയ്ക്കുള്ള കരുത്തുറ്റ പ്രസ്ഥാനങ്ങളൊന്നുമില്ല.

പാകിസ്ഥാനിലെ ജനത പ്രത്യേകിച്ച് മതേതര ഉദാര കാഴ്ചപ്പാടുള്ളവര്‍ ഇന്ത്യയെ പ്രതീക്ഷയോടെ നോക്കുന്ന സമയത്ത് ഇതൊരു ദു:ഖകരമായ അവസ്ഥയല്ലേ?

തീര്‍ച്ചയായും. ഹിന്ദു മൗലികവാദം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഹിന്ദുമൗലികവാദമെന്നത് മതപരമായ സംജ്ഞകളിലുള്ള ഒരു വൈരുദ്ധമാണ് അല്ലാതെ രാഷ്ട്രീയ സംജ്ഞകളിലല്ലതന്നെ. ഇങ്ങനെ സംഭവിക്കുന്നതില്‍ തീര്‍ച്ചയായും നിരാശയുണ്ട്. പക്ഷേ അതേസമയം, അത് തീര്‍ത്തും മോശമാകുമ്പോള്‍ അവിടെയൊരു വെല്ലുവിളി ഉയരുകയാണെന്നും ഓര്‍ക്കണം. ആ വെല്ലുവിളിയെ നമുക്ക് നേരിടാമെന്ന് പ്രതീക്ഷിക്കാം. ഇതിനോട് എതിര്‍പ്പുള്ള ആളുകളും ഉണ്ട്.

എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ നിങ്ങള്‍ പറഞ്ഞിരുന്നു ഹിന്ദുവെന്ന പേരുവന്നത് പിന്നീടാണ്, ആദ്യം “ബ്രാഹ്മണ”മതമോ മറ്റോ…?

അല്ല. അത് ബ്രാഹ്മണ്‍ അല്ല. എല്ലാ മതവിഭാഗങ്ങളെയും ഉള്‍ക്കൊള്ളിക്കാവുന്ന ഒറ്റവാക്ക് ഇല്ല. പടിഞ്ഞാറന്‍ ഏഷ്യയിലെ ആളുകള്‍ സുന്ധുവിന്റെ (ഇന്‍ഡസ്) തീരത്തുടനീളം ജീവിച്ചിരുന്ന ഒരു ജനതയെ ജനതയെ ഹിന്ദൂസ് എന്ന് വിളിച്ചതില്‍ നിന്നാണ് ഹിന്ദുവെന്ന വാക്കിന്റെ ഉത്ഭവം. ആ അര്‍ത്ഥത്തില്‍ അല്‍ഹിന്ദ് എന്നത് ഭാഷാപരമായി സിന്ദു/ഹിന്ദു എന്നിവയോട് കണ്ണിചേര്‍ന്നിരിക്കുന്നുവെന്നു പറയാം.

സിന്ധുവിനരികെ ജീവിക്കുന്ന എല്ലാവരെയും ഉദ്ദേശിച്ചുള്ളതായിരുന്നു ആദ്യം ഈ വാക്ക്. അത് ഭൂമിശാസ്ത്രപരമായ ഒരു വാക്കായിരുന്നു. എന്നാല്‍ കാലക്രമേണ ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും ക്രിസ്ത്യാനികളെയും വേര്‍തിരിക്കേണ്ട ആവശ്യകത വന്നപ്പോള്‍ മുസ്‌ലീങ്ങളും ക്രിസ്ത്യാനികളും അല്ലാത്തവരെ സൂചിപ്പിക്കാന്‍ ആ വാക്ക് ഉപയോഗിച്ചു തുടങ്ങി. 14, 15 നൂറ്റാണ്ടുകളിലാണ് മതപരമായ അര്‍ത്ഥത്തില്‍ ആ വാക്ക് ഉപയോഗിക്കാന്‍ തുടങ്ങിയത്. പക്ഷെ യഥാര്‍ത്ഥത്തില്‍ അത് ഭൂമിശാസ്ത്രപരമായ നാമധേയമാണ്.

അടുത്തപേജില്‍ തുടരുന്നു


വൈദിക ബ്രാഹ്മണിസത്തെയും വേദങ്ങളുടെ പവിത്രതയെയും വെല്ലുവിളിച്ച ഒരു വിഭാഗത്തെയാണ്  ബുദ്ധന്‍ പ്രതിനിധീകരിക്കുന്നത് എന്നാണ് ഞാന്‍ പറഞ്ഞത്. ആത്മാവ് എന്ന ആശയത്തെയും അതുപോലുള്ള മറ്റ് പല കാര്യങ്ങളെയും അവര്‍ വെല്ലുവിളിച്ചിരുന്നു. എന്നാല്‍ ബുദ്ധനായിരുന്നില്ല ആദ്യ യുക്തിവാദി, അദ്ദേഹം മാത്രമായിരുന്നില്ല യുക്തിവാദി. ഇത്തരത്തിലുള്ള ഒരുപാട് പേരുണ്ട്.



ബുദ്ധനാണ് ആദ്യ യുക്തിവാദിയെന്ന് നിങ്ങള്‍ പറഞ്ഞിരുന്നു..?

അദ്ദേഹമായിരുന്നു യുക്തിവാദി എന്നല്ല ഞാന്‍ പറഞ്ഞത്. വൈദിക ബ്രാഹ്മണിസത്തെയും വേദങ്ങളുടെ പവിത്രതയെയും വെല്ലുവിളിച്ച ഒരു വിഭാഗത്തെയാണ്  ബുദ്ധന്‍ പ്രതിനിധീകരിക്കുന്നത് എന്നാണ് ഞാന്‍ പറഞ്ഞത്. ആത്മാവ് എന്ന ആശയത്തെയും അതുപോലുള്ള മറ്റ് പല കാര്യങ്ങളെയും അവര്‍ വെല്ലുവിളിച്ചിരുന്നു. എന്നാല്‍ ബുദ്ധനായിരുന്നില്ല ആദ്യ യുക്തിവാദി, അദ്ദേഹം മാത്രമായിരുന്നില്ല യുക്തിവാദി. ഇത്തരത്തിലുള്ള ഒരുപാട് പേരുണ്ട്.

എന്തുകൊണ്ടാണ് ബുദ്ധിസം ഇന്ത്യയില്‍ മങ്ങുകയും ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ വളരുകയും ചെയ്തത്?

ഒരു ഘട്ടത്തില്‍ ബുദ്ധിസത്തിനു ഇന്ത്യയില്‍ വളരെയധികം പ്രാധാന്യമുണ്ടായിരുന്നു. ബുദ്ധിസം ആധിപത്യമുള്ള മതമായി ഏതാണ്ട് മാറുകയും ചെയ്തു. പിന്നീട് ബ്രാഹ്മണിസവുമായുള്ള മത്സരത്തില്‍ അത് തകരുകയായിരുന്നു. കിഴക്കന്‍ ഇന്ത്യയിലേക്ക് അത് തള്ളി നീക്കപ്പെട്ടു. കിഴക്കന്‍ ഇന്ത്യയില്‍ നിന്നും അത് തിബറ്റുമായി ബന്ധം സ്ഥാപിക്കുകയും തുടര്‍ന്ന് തെക്ക് കിഴക്കന്‍ ഏഷ്യയിലേക്ക് വ്യാപിക്കുകയും ചെയ്തു.

മറ്റൊരു ഭാഗം വടക്ക് പടിഞ്ഞാറന്‍ ഇന്ത്യയിലെ ഗാന്ധാരത്തില്‍ നിന്നും മധ്യേഷ്യയിലേക്കും തുടര്‍ന്ന് ചൈനയിലേക്കും പോയി. അങ്ങനെ ഇന്ത്യയില്‍ ക്രമേണ തകര്‍ന്നുവെങ്കിലും ഒരു കാലഘട്ടത്തില്‍ ഏഷ്യയിലെ തന്നെ സുപ്രധാനമതമായി ബുദ്ധിസം മാറി.

ഹിന്ദു വലതുപക്ഷ ശക്തികള്‍ അവരുടെ അധികാരം ശക്തിപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ആ കാലഘട്ടത്തിലെ മതേതര ചരിത്രകാരന്മാര്‍ തങ്ങളുടെ രചനകളിലൂടെ അത്തരം ശ്രമങ്ങളോട് എതിരിടുകയുണ്ടായല്ലോ. ഇന്നത്തെ സാഹചര്യത്തില്‍ അത്തരം ചെറുത്തുനില്‍പ്പുകള്‍ ഇവിടെ ഇല്ല. ചരിത്രപരമായ വികാസത്തെ ചോദ്യം ചെയ്യണമെന്ന് ചരിത്രകാരന്മാരോടുള്ള താങ്കളുടെ പ്രസംഗത്തില്‍ അവരെ ഉപദേശിക്കുന്നുണ്ട്. ചരിത്രകാരന്മാരെ അണിനിരത്തേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

ഞങ്ങള്‍ മതേതര ചരിത്രകാരന്മാരാണ്. ചരിത്ര രചനകളിലൂടെയാണ് ഞങ്ങളുടെ പ്രതികരണങ്ങള്‍ പുറത്തുവരുന്നത്. ചരിത്രകാരന്മാരെ “അണിനിരത്താന്‍” നിങ്ങള്‍ക്കാവില്ല. ചരിത്രത്തെ വ്യാഖ്യാനിക്കുന്നതില്‍ ചരിത്രകാരന്മാര്‍ തനതായൊരു പാതയെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്.

നിഖില്‍ ചക്രവര്‍ത്തി അനുസ്മരണ പ്രഭാഷണത്തില്‍ ഞാന്‍ രാജ്യവും സമൂഹവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തങ്ങളുടെ വിയോജിപ്പുകള്‍ ജനങ്ങള്‍ തുറന്നുപറയണമെന്ന് വാദിച്ചു. ഈ കാലഘട്ടത്തില്‍ അധികം ആളുകള്‍ ഉണര്‍ന്ന് പറയാന്‍ തയ്യാറാകാത്തത് എന്നെ അസ്വസ്ഥപ്പെടുത്തിയിരുന്നു.

നിങ്ങള്‍ ഉപയോഗിച്ച “അണിനിരത്തല്‍” എന്ന വാക്കിന്റെ കാര്യത്തില്‍ എനിക്ക് അഭിപ്രായ വ്യത്യാസമുണ്ടെന്ന് പറയട്ടെ. കഴിഞ്ഞ അമ്പത് വര്‍ഷങ്ങളായി ഞങ്ങളെപ്പോലുള്ള ചരിത്രകാരന്മാര്‍ അണിനിരന്നില്ല എന്നതല്ല പ്രശ്‌നം.

ഞങ്ങള്‍ മതേതര ചരിത്രകാരന്മാരാണ്. ചരിത്ര രചനകളിലൂടെയാണ് ഞങ്ങളുടെ പ്രതികരണങ്ങള്‍ പുറത്തുവരുന്നത്. ചരിത്രകാരന്മാരെ “അണിനിരത്താന്‍” നിങ്ങള്‍ക്കാവില്ല. ചരിത്രത്തെ വ്യാഖ്യാനിക്കുന്നതില്‍ ചരിത്രകാരന്മാര്‍ തനതായൊരു പാതയെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്.


മതകീയ ധാരണകളെ തീര്‍ത്തും പിന്തുണയ്ക്കുന്ന ഒരാളെ പോലും പോലും ആകര്‍ഷിക്കുന്ന ഒരു മതേതര ചരിത്രം ഒരു ചരിത്രകാരിയെന്ന നിലയില്‍ ഞാന്‍ കണ്ടെത്തേണ്ടതുണ്ട്. അതേസമയം ചരിത്രകാരെ അണിനിരത്തുന്നതിലേക്ക് ഞങ്ങള്‍ കടക്കേണ്ടതില്ല. സ്വന്തം ഉത്തരങ്ങള്‍ക്കുവേണ്ടി അവര്‍ തന്നെ ചിന്തിക്കണം.


അവന്‍ അല്ലെങ്കില്‍ അവള്‍ എഴുതുന്ന ചരിത്രം ഒരു വിശദീകരണമാണ്, അല്ലെങ്കില്‍ പഠിക്കപ്പെടേണ്ട ചരിത്ര പ്രശ്‌നങ്ങളെക്കുറിച്ച് അത് ധാരണ നല്‍കുന്നുണ്ട് എന്ന് ഓരോ ചരിത്രകാരനും ബോധ്യപ്പെടേണ്ടതുണ്ട്.

മതകീയ ധാരണകളെ തീര്‍ത്തും പിന്തുണയ്ക്കുന്ന ഒരാളെ പോലും പോലും ആകര്‍ഷിക്കുന്ന ഒരു മതേതര ചരിത്രം ഒരു ചരിത്രകാരിയെന്ന നിലയില്‍ ഞാന്‍ കണ്ടെത്തേണ്ടതുണ്ട്. അതേസമയം ചരിത്രകാരെ അണിനിരത്തുന്നതിലേക്ക് ഞങ്ങള്‍ കടക്കേണ്ടതില്ല. സ്വന്തം ഉത്തരങ്ങള്‍ക്കുവേണ്ടി അവര്‍ തന്നെ ചിന്തിക്കണം.

തങ്ങള്‍ എഴുതുന്ന ചരിത്രത്തിന്റെ സാധുതയെക്കുറിച്ച് സ്വയം ചോദ്യമുന്നയിക്കുന്നില്ലെങ്കില്‍ അതിനെ വിമര്‍ശിക്കുയല്ലാതെ മറ്റൊരാള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും.  തെളിവുകളുടെ വിമര്‍ശനാത്മകമായ വിലയിരുത്തലിലും യുക്തിസഹവും കൃത്യതയുമാര്‍ന്ന വിശകലനങ്ങളിലും സാധ്യമായ എല്ലാ സ്രോതസ്സുകളെയും പ്രയോജനപ്പെടുത്തുന്നതിലും അത്തരത്തിലുള്ള മറ്റ് കാര്യങ്ങള്‍ പരിഗണിക്കുന്നതിലും ഊന്നിക്കൊണ്ടല്ലാതെ ചരിത്രരചന സാധ്യമല്ല എന്നതാണ് ഇതിനു കാരണം.

അടുത്തപേജില്‍ തുടരുന്നു


ഈ വിഭിന്ന സ്വത്വങ്ങളെ മനസിലാക്കുന്ന ചരിത്രകാരന്മാര്‍ എങ്ങനെയാണ് അവയെ സമന്വയ രൂപത്തില്‍ പ്രതിനിധീകരിക്കുന്നതെന്നത് ഒരു പ്രശ്മാണ്. ഇങ്ങനെ നോക്കുമ്പോള്‍ സ്വത്വമെന്ന ആശയത്തെ നമ്മള്‍ പുനപരിശോധിക്കേണ്ടിയും വരും. ഒരു സ്വത്വമെന്നതുകൊണ്ട് നമ്മള്‍ എന്താണ് ഉദ്ദേശിക്കുന്നത്? ചരിത്ര സാഹചര്യങ്ങള്‍ മാറുന്നതനുസരിച്ച് സ്വത്വങ്ങളും മാറുമെന്ന കാര്യം നമ്മള്‍ മനസില്‍ കരുതേണ്ടതുണ്ട്. ഒരു പ്രത്യേക സ്വത്വത്തെക്കുറിച്ചാണ് നമ്മള്‍ പറയുന്നതെങ്കിലും അതും മാറ്റത്തിനു വിധേയമാണെന്നതിനാല്‍ അതിനെയും നമ്മള്‍ ശ്രദ്ധയോടെ വ്യാഖ്യാനിക്കേണ്ടതുണ്ട്.


അറിവ് പകര്‍ന്നു നല്‍കാനുള്ള പ്രധാന ഉപകരണമായാണ് പാഠപുസ്തകങ്ങളെ കാണുന്നത്. 1970, 1980 കാലഘട്ടങ്ങളില്‍ നിങ്ങള്‍ രചിച്ച പാഠ പുസ്തകങ്ങള്‍ മതേതര ഐഡന്റിറ്റി ഉറപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. പാഠപുസ്തകങ്ങള്‍ വലതുപക്ഷ ശക്തികള്‍ തിരുത്തുന്നതിനെ കുറിച്ച് എന്താണ് പറയാനുള്ളത്?

ബഹുസ്വരസ്വത്വങ്ങളുള്ളതാണ് നമ്മുടെ സമൂഹമെങ്കില്‍ അത്തരം ഭിന്ന സ്വത്വങ്ങളെല്ലാം ഒരു തരത്തില്‍ ആഗ്രഹിക്കുന്നത് ചരിത്രത്തിലൊരു സ്ഥാനമാണ്. അതുകൊണ്ടുതന്നെ ഞങ്ങള്‍ “അത് ഉള്‍പ്പെടുത്തും ഇത് ഉള്‍പ്പെടുത്തില്ല” എന്ന് ചരിത്രകാരന്മാര്‍ക്ക് പറയാനാവില്ല.

ഈ വിഭിന്ന സ്വത്വങ്ങളെ മനസിലാക്കുന്ന ചരിത്രകാരന്മാര്‍ എങ്ങനെയാണ് അവയെ സമന്വയ രൂപത്തില്‍ പ്രതിനിധീകരിക്കുന്നതെന്നത് ഒരു പ്രശ്മാണ്. ഇങ്ങനെ നോക്കുമ്പോള്‍ സ്വത്വമെന്ന ആശയത്തെ നമ്മള്‍ പുനപരിശോധിക്കേണ്ടിയും വരും. ഒരു സ്വത്വമെന്നതുകൊണ്ട് നമ്മള്‍ എന്താണ് ഉദ്ദേശിക്കുന്നത്? ചരിത്ര സാഹചര്യങ്ങള്‍ മാറുന്നതനുസരിച്ച് സ്വത്വങ്ങളും മാറുമെന്ന കാര്യം നമ്മള്‍ മനസില്‍ കരുതേണ്ടതുണ്ട്. ഒരു പ്രത്യേക സ്വത്വത്തെക്കുറിച്ചാണ് നമ്മള്‍ പറയുന്നതെങ്കിലും അതും മാറ്റത്തിനു വിധേയമാണെന്നതിനാല്‍ അതിനെയും നമ്മള്‍ ശ്രദ്ധയോടെ വ്യാഖ്യാനിക്കേണ്ടതുണ്ട്.

ഉദാഹരണത്തിന് പാകിസ്ഥാനി എന്ന സ്വത്വം, ഇന്ത്യന്‍ എന്ന സ്വത്വം, അല്ലെങ്കില്‍ ശ്രീലങ്കന്‍ എന്ന സ്വത്വം എന്നതുകൊണ്ട് എന്താണ് നമ്മള്‍ ഉദ്ദേശിക്കുന്നത്? രാജ്യമായി ബന്ധപ്പെട്ടു കിടക്കുന്നവെന്നതിലപ്പുറം എന്തൊക്കെയാണ് ഈ സ്വത്വങ്ങള്‍? നമ്മള്‍ അതിനെ ചര്‍ച്ചയ്ക്ക് വിധേയമാക്കിയില്ല, അങ്ങനെ തോന്നിപ്പിക്കുകമാത്രമാണ് ചെയ്തത്. ചര്‍ച്ചയില്‍ മതം, സംസ്‌കാരം, ഭാഷ തുടങ്ങി സമുദായങ്ങളുടെയും പൗരന്മാരുടെയും സൃഷ്ടിയിലേക്ക് നയിക്കുന്ന എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തണം. നമുക്കുള്ളതിനേക്കാള്‍ ശ്രദ്ധയോടെ ചരിത്ര സംജ്ഞകളിലും വിവിധ വീക്ഷണങ്ങളില്‍ നിന്നും ഇവയെ നോക്കിക്കാണേണ്ടതുണ്ട്.

ഫെമിനിസ്റ്റ് ചരിത്രം തികച്ചും അത്യാവശ്യമാണ്. ഫെമിനിസ്റ്റ് ചരിത്രകാരന്മാര്‍ ഉന്നയിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കാതെ ഒരാള്‍ക്ക് സാമൂഹിക ചരിത്രം എഴുതാന്‍ കഴിയില്ല. അവരുടെ ഉത്തരങ്ങള്‍ അല്ലെങ്കില്‍ സാമാന്യവത്കരണങ്ങള്‍ അവ എന്തായാലും ഒരാള്‍ക്ക് അംഗീകരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്യാം. എന്നാല്‍ ഈ ചോദ്യം ചോദിക്കേണ്ടതിന്റെ ആവശ്യകതയെ ആരും സംശയിക്കേണ്ടതില്ല. അതുപോലെ ദളിത് ചരിത്രം. ചോദ്യം ഉയര്‍ന്നേക്കാം. സാമൂഹ്യ ചരിത്രത്തിന്റെ മറ്റ് ഘടകങ്ങളുമായി എങ്ങനെ കണ്ണിചേരുന്നു എന്നതിനെ ആശ്രയിച്ചാണ് ഓരോന്നും ഉയര്‍ന്നുവരുന്നത്.

ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ചരിത്രകാരന്മാരെ പലഗ്രൂപ്പുകളായി വിഭജിക്കാം. വിഭജിക്കാറുമുണ്ട്. ചില ചരിത്രകാരന്മാര്‍ മാര്‍ക്‌സിസ്റ്റുകാര്‍ ആയിരുന്നവരോ ആയവരോ ആണ്. ചിലര്‍ മാര്‍ക്‌സിസ്റ്റുകള്‍ അല്ലാതെ തന്നെ നില്‍ക്കുന്നു. സമഗ്രമായ സംവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് യൂറോപ്പിലേതിനു സമാനമായ ഫ്യൂഡല്‍ സമൂഹം ഇന്ത്യയില്‍ ഉണ്ടായിരുന്നോ, ഏതുതരത്തിലാണ് ഇവ വ്യത്യാസപ്പെട്ടിരിക്കുന്നത് തുടങ്ങിയ ചോദ്യവുമായി ബന്ധപ്പെട്ട് നടന്നതുപോലുള്ളവ.

മധ്യകാല ഇന്ത്യന്‍ സമൂഹം എന്നു വിളിക്കുന്ന ഒന്നിനെപ്പറ്റിയുള്ള അറിവ് ഇത്തരം സംവാദനങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ചരിത്ര സംവാദങ്ങളേക്കാള്‍ തങ്ങളുടെ ആശയങ്ങളെ എങ്ങനെ വളര്‍ത്താം എന്നതിലായിരുന്നു ഹിന്ദുത്വ കാഴ്ചപ്പാടിലൂടെ ചിരിത്രത്തെ നോക്കികാണുന്നവര്‍ ആശങ്കപ്പെട്ടത്.


മതേതരത്വത്തെ നിര്‍വചിക്കുന്ന പ്രശ്‌നത്തില്‍ നിരവധി ചര്‍ച്ചകളും ചെറുത്തുനില്‍പ്പുകളും നടക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ജനാധിപത്യ രാജ്യമായി നമ്മള്‍ക്ക് നിലനില്‍ക്കാന്‍ കഴിയണമെങ്കില്‍ നമ്മള്‍ മതനിരപേക്ഷരരാവണം. മറ്റുവഴിയൊന്നുമില്ല. ഏകാധിപത്യത്തിലേക്ക് പോകുകയാണെങ്കില്‍ അത് മാറും. അപ്പോള്‍ മുഴുവന്‍ മതങ്ങളുടെയും രാഷ്ട്രീയം മാറും.


ഒരു സങ്കീര്‍ണ സമൂഹത്തെ മനസിലാക്കാന്‍ നിങ്ങള്‍ ശ്രമിക്കണമെങ്കില്‍ നിങ്ങള്‍ക്കതിനെ ഒന്നിലധികം വീക്ഷണകോണുകളിലൂടെ നോക്കേണ്ടിവരും. ഓരോന്നും തെളിവുകളിലും വിശകലനങ്ങളിലും ഊന്നിയുള്ളവയാവും. ഉപയോഗിക്കുന്ന തെളിവുകളുടെ വിശ്വാസ്യത പരിശോധിക്കുകയാണ് ചരിത്രകാരനു ചെയ്യാനുള്ളത്. അതിന്റെ അടിസ്ഥാനത്തില്‍ വരുന്ന പ്രസ്താവനകളുടെ വിശ്വസ്യതയും യുക്തിയും പരിശോധിക്കുക. എന്നിട്ട് നോക്കുക ഭൂതകാലത്തെ പറ്റിയുള്ള ഏറ്റവും നല്ല ധാരണ എങ്ങനെയാണ് ഉയര്‍ന്നുവരുന്നതെന്ന്.

ഇപ്പോള്‍ എന്തിനെക്കുറിച്ചൊക്കെയാണ് എഴുതാറുള്ളത്?

ഒന്നിനെക്കുറിച്ചും ഇപ്പോള്‍ എഴുതുന്നില്ല. അക്കാദമിക് പ്രബന്ധങ്ങള്‍ (മോണോഗ്രാഫ്) എഴുതും ഞാന്‍ അവസാനിപ്പിച്ചു.

എങ്ങനെയാണ് സമയം ചിലവഴിക്കുന്നത്?

വായിക്കും. പ്രസംഗങ്ങളും ചര്‍ച്ചകളും മറ്റും നടത്തും. ചെറിയ കുറിപ്പുകളുണ്ടാക്കും. പക്ഷെ പുസ്തകങ്ങള്‍ തയ്യാറാക്കുന്നില്ല.

ഇന്നത്തെ രാഷ്ട്രീയ സാഹചര്യം വെച്ച് ഇന്ത്യയിലെ മതനിരപേക്ഷതയുടെ ഭാവിയെ എങ്ങനെ നോക്കിക്കാണുന്നു. അത് മാറുമോ?

അത് മാറ്റത്തിന് വിധേയമാവണം. മതേതരത്വത്തെ നിര്‍വചിക്കുന്ന പ്രശ്‌നത്തില്‍ നിരവധി ചര്‍ച്ചകളും ചെറുത്തുനില്‍പ്പുകളും നടക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ജനാധിപത്യ രാജ്യമായി നമ്മള്‍ക്ക് നിലനില്‍ക്കാന്‍ കഴിയണമെങ്കില്‍ നമ്മള്‍ മതനിരപേക്ഷരരാവണം. മറ്റുവഴിയൊന്നുമില്ല. ഏകാധിപത്യത്തിലേക്ക് പോകുകയാണെങ്കില്‍ അത് മാറും. അപ്പോള്‍ മുഴുവന്‍ മതങ്ങളുടെയും രാഷ്ട്രീയം മാറും.

ഇന്ത്യയില്‍ ഏകാധിപത്യത്തിന്റെ സൂചനകള്‍ കാണുന്നുണ്ടോ?

എനിക്കറിയില്ല. ഈ ഘട്ടത്തില്‍ അതിനെക്കുറിച്ചു പറയുകയെന്നത് വളരെ ബുദ്ധിമുട്ടാണ്.

ദല്‍ഹിയെക്കുറിച്ച് എന്തു പറയുന്നു? ആം ആദ്മി പാര്‍ട്ടി പുതിയൊരു പ്രതിഭാസമാണ്.

ദല്‍ഹിയിലെ വോട്ടര്‍മാര്‍ എങ്ങനെയാണ് ചിന്തിക്കുന്നതിനെക്കുറിച്ച് എനിക്ക് കുറഞ്ഞ അറിവേയുള്ളൂ. ആം ആദ്മി പാര്‍ട്ടി ഒരുക്കല്‍ അതിന്റെ പൊട്ടന്‍ഷ്യല്‍ തെളിയിച്ചതാണ്. നമുക്ക് നോക്കാം അതിന് ഇനിയും സാധ്യതകളുണ്ടോ എന്ന്.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം നല്ലരീതിയിലാവുമെന്ന് തോന്നുന്നുണ്ടോ?

ആത്മാര്‍ത്ഥമായി ഞാന്‍ അങ്ങനെ ആഗ്രഹിക്കുന്നു. കാലക്രമേണ അതാണ് സംഭവിക്കേണ്ടത്. സാംസ്‌കാരികമായും ചരിത്രപരമായും ഈ മേഖലമുഴുവന്‍ ആഴത്തില്‍ ബന്ധപ്പെട്ടുകിടക്കുന്നതിനാല്‍ അതു തന്നെയാണ് സംഭവിക്കുക. ശത്രുത അനന്തമായി നീളുന്നത് ഞാന്‍ കരുതുന്നില്ല.

കടപ്പാട് : tns.thenews.com.pk

We use cookies to give you the best possible experience. Learn more