| Sunday, 21st October 2018, 2:23 pm

ശബരിമല അടച്ചിടാന്‍ ഞങ്ങള്‍ക്ക് അധികാരമുണ്ട്; സര്‍ക്കാരിനേയും സുപ്രീംകോടതിയേയും വെല്ലുവിളിച്ച് പന്തളം കൊട്ടാരം പ്രതിനിധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പന്തളം: സര്‍ക്കാര്‍ വഴങ്ങിയില്ലെങ്കില്‍ ശബരിമല അടച്ചിട്ട് പ്രതിഷേധിക്കാനൊരുങ്ങി പന്തളം രാജകൊട്ടാരം. സ്ത്രീ പ്രവേശനം അനുവദിക്കില്ലെന്ന നിലപാടില്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറല്ലെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ വ്യക്തമാക്കി. ശബരിമലയിലേക്ക് വരുന്ന സ്ത്രീകള്‍ വിശ്വാസത്തോടെ വരുന്നവരല്ല. ക്ഷേത്രത്തിന്റെ പവിത്രത നശിപ്പിക്കാനാണ് അവര്‍ എത്തുന്നതെന്നും ശശികുമാര വര്‍മ കൂട്ടിച്ചേര്‍ത്തു.

ശബരിമലയിലെ യുവതീപ്രവേശനം സര്‍ക്കാര്‍ തടയണം. സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്യാനാകില്ലെന്ന ദേവസ്വം ബോര്‍ഡ് നിലപാട് തെറ്റാണ്.സര്‍ക്കാരിനോട് സംസാരിച്ചിട്ട് കാര്യമില്ല. സര്‍ക്കാര്‍ നയം മാറ്റിയില്ലെങ്കില്‍ ക്ഷേത്രം അടച്ചിടാന്‍ കൊട്ടാരത്തിന് അധികാരമുണ്ടെന്നും അദ്ദേഹം മുന്നറയിപ്പ് നല്കി.

ALSO READ: നടപ്പന്തലില്‍ വീണ്ടും യുവതിയെ തടഞ്ഞു; പ്രതിഷേധത്തിനിടെ യുവതിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി

1949 ല്‍ തിരുവിതാംകൂര്‍ രാജാവുമായി കേന്ദ്ര സര്‍ക്കാര്‍ ഒപ്പിട്ട കവനന്റ് ഉടമ്പടി പ്രകാരം കൊട്ടാരത്തിന് ക്ഷേത്രം അടിച്ചിടാന്‍ അധികാരമുണ്ട്. അത്തരത്തിലുള്ള നടപടിയിലേക്ക് കടക്കാന്‍ കൊട്ടാരത്തിന് മടിയില്ലെന്നും ശശികുമാര വര്‍മ വ്യക്തമാക്കി.

സവര്‍ണ-അവര്‍ണ വേര്‍തിരിവുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായും ആരോപിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more