| Saturday, 28th March 2020, 12:07 am

വരാനിരിക്കുന്നത് 2009നേക്കാള്‍ വലിയ മാന്ദ്യം; കൊവിഡ് രാജ്യങ്ങളുടെ സാമ്പത്തികാവസ്ഥ തകര്‍ത്തുടയ്ക്കുമെന്ന് ഐ.എം.എഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊവിഡ് 19 ലോകവ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഐ.എം.എഫ്. കൊവിഡ് വ്യാപനം ലോകത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൊണ്ടെത്തിക്കുമെന്നും 2009ലെ സാമ്പത്തിക മാന്ദ്യത്തേക്കാള്‍ രൂക്ഷമായ അവസ്ഥയാണ് വരാനിരികുന്നതെന്നും ഐ.എം.എഫ് മേധാവി ക്രിസ്റ്റിന ജിയോര്‍ജിവ പറഞ്ഞു.

‘നമ്മള്‍ മാന്ദ്യാവസ്ഥയിലേക്ക് കടന്നുകഴിഞ്ഞു എന്നത് തീര്‍ച്ചയാണ്. അത് 2009ലെ സാമ്പത്തിക മാന്ദ്യത്തേക്കാള്‍ രൂക്ഷമായിരിക്കും’ ക്രിസ്റ്റിന പറഞ്ഞു.

ലോകത്തൊട്ടാകെ സാമ്പത്തിക രംഗം പെട്ടെന്നുള്ള അടച്ചുപൂട്ടല്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. വിപണിയെ ഉത്തേജിപ്പിക്കണമെങ്കില്‍ രണ്ട് ലക്ഷം കോടി ഡോളറെങ്കിലും ആവശ്യമാണെന്നും അവര്‍ വ്യക്തമാക്കി.

ആഭ്യന്തര വിഭവങ്ങള്‍ ചുരുങ്ങുകയാണെന്നും രാജ്യങ്ങള്‍ കടുത്ത കടക്കെണിയിലാണെന്നും ക്രിസ്റ്റിന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വരുമാനം കുറഞ്ഞതിനെത്തുടര്‍ന്ന് ഇപ്പോള്‍ത്തന്നെ ഐ.എം.എഫിനോട് 80 രാജ്യങ്ങള്‍ സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

We use cookies to give you the best possible experience. Learn more