കൊവിഡ് 19 ലോകവ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഐ.എം.എഫ്. കൊവിഡ് വ്യാപനം ലോകത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൊണ്ടെത്തിക്കുമെന്നും 2009ലെ സാമ്പത്തിക മാന്ദ്യത്തേക്കാള്‍ രൂക്ഷമായ അവസ്ഥയാണ് വരാനിരികുന്നതെന്നും ഐ.എം.എഫ് മേധാവി ക്രിസ്റ്റിന ജിയോര്‍ജിവ പറഞ്ഞു.
‘നമ്മള്‍ മാന്ദ്യാവസ്ഥയിലേക്ക് കടന്നുകഴിഞ്ഞു എന്നത് തീര്‍ച്ചയാണ്. അത് 2009ലെ സാമ്പത്തിക മാന്ദ്യത്തേക്കാള്‍ രൂക്ഷമായിരിക്കും’ ക്രിസ്റ്റിന പറഞ്ഞു.
ലോകത്തൊട്ടാകെ സാമ്പത്തിക രംഗം പെട്ടെന്നുള്ള അടച്ചുപൂട്ടല്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. വിപണിയെ ഉത്തേജിപ്പിക്കണമെങ്കില്‍ രണ്ട് ലക്ഷം കോടി ഡോളറെങ്കിലും ആവശ്യമാണെന്നും അവര്‍ വ്യക്തമാക്കി.