| Wednesday, 2nd October 2024, 3:30 pm

ഇസ്രഈലിലെ ആ സ്ഥലങ്ങളെ ലക്ഷ്യമിടാന്‍ ഞങ്ങള്‍ക്ക്‌ കാരണങ്ങളുണ്ടായിരുന്നു: ഇറാന്‍ സൈനിക മേധാവി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: ഇസ്രഈല്‍ ലക്ഷ്യമാക്കി 400ലധികം മിസൈലുകള്‍ തൊടുത്തതിന് പിന്നാലെ ഇറാന്റെ അറ്റാക്കിങ് സ്ട്രാറ്റജി പങ്കുവെച്ച് ഇറാന്‍ ചീഫ് സ്റ്റാഫ് ഓഫ് മേജര്‍ ജനറല്‍ മുഹമ്മദ് ബഗേരി. ഇസ്രഈലിന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ചെറിയ തോതിലാണ് ആക്രമണം പ്ലാന്‍ ചെയ്തിരുന്നെന്നും ജനവാസ മേഖലകളെ ആക്രമണത്തില്‍ നിന്ന് മനപൂര്‍വ്വം ഒഴിവാക്കിയതാണെന്നും ബെഗാരി കൂട്ടിച്ചേര്‍ത്തു.

ഐ.ആര്‍.ജി.സി(ഇസ്‌ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ് കോര്‍പ്‌സ്) തൊടുത്തുവിട്ട 90 ശതമാനം മിസൈസുകളും ലക്ഷ്യസ്ഥാനത്തെത്തിയെന്ന് പറഞ്ഞ ബഗേരി കഴിഞ്ഞ ദിവസത്തെ ആക്രമണത്തെ ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 2 എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

‘ഇന്ന് രാത്രി ഐ.ആര്‍.ജി.സിയുടെ എയ്റോസ്പേസ് ഫോഴ്സ് അവരുടെ വീരോചിതമായ പ്രവര്‍ത്തനങ്ങളിലൂടെ ജൂതരാഷ്ട്രത്തിന്റെ നിരവധി കുറ്റകൃത്യങ്ങള്‍ക്ക് ഇസ്രഈലിനോട് പ്രതികാരം ചെയ്തു,’ വിജയകരമായി ഈ ഓപ്പറേഷന്‍ നടപ്പിലാക്കുന്നതില്‍ പങ്കാളികളായ ഐ.ആര്‍.ജി.സി, ഇറാന്‍ സൈന്യം, പ്രതിരോധ മന്ത്രാലയം എന്നിവ

ര്‍ തമ്മിലുള്ള സംയുക്ത പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്,’ ബഗേരി പറഞ്ഞു.

ഇസ്രഈല്‍ തലസ്ഥാനമായുള്ള ടെല്‍ അവീവിനടുത്തുള്ള ടെല്‍ നോഫ് എയര്‍ബേസ്, ഹാറ്റ്‌സെറിം എയര്‍ബേസ് എഫ്-35 യുദ്ധവിമാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ‘നെവാറ്റിം’ എയര്‍ബേസ്, റാമോണ്‍ എയര്‍ബേസ്, എന്നിവ ലക്ഷ്യമാക്കിയാണ് ഇറാന്‍ ആക്രമണം നടത്തിയതെന്ന് പ്രസ് ടി. വി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇതില്‍ തന്നെ ഓപ്പറേഷന്‍ ട്രൂ പ്രോമിസിന്റെ മുഖ്യലക്ഷ്യ കേന്ദ്രമായി ഐ.ആര്‍.ജി.സി തെരഞ്ഞെടുത്തിരിക്കുന്നത് മൊസാദിന്റെ ആസ്ഥാനങ്ങളായി പ്രവര്‍ത്തിക്കുന്ന ടെല്‍ നോഫ്, ഹാറ്റ്‌സെരിം എയര്‍ബേസ് എന്നിവയാണ്. ഇസ്രഈലിന്റെ ചാരപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ടെല്‍ നോഫ് എയര്‍ബേസ് കേന്ദ്രീകരിച്ചാണ് പല കൊലപാതകളുടേയും ആസൂത്രണം നടന്നിരിക്കുന്നത്.

എന്നാല്‍ നെവാറ്റിം എയര്‍ബേസ് അടിസ്ഥാനമാക്കിയാണ് ഇസ്രഈലിന്റെ എഫ്-35 ജെറ്റ് യുദ്ധവിമാനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റാമോണ്‍ എയര്‍ബേസ് അടിസ്ഥാനമാക്കിയാണ് ഹിസ്ബുല്ല നേതാവ് ഹസന്‍ നസറുല്ലയുടെ കൊലപാതകങ്ങള്‍ നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ഇസ്രഈലിലെ ജനവാസ മേഖലകളെയും സാമ്പത്തിക, വ്യാവസായിക കേന്ദ്രങ്ങളെയും ആക്രമിക്കാന്‍ സാധിക്കാമായിരുന്നിട്ടും അത് ഒഴിവാക്കുകയായിരുന്നെന്നും ബഗേരി കൂട്ടിച്ചേര്‍ത്തു. ഇറാന്റെ ആക്രമണത്തില്‍ എത്രയും പെട്ടെന്ന് തിരിച്ചടി നല്‍കുമെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചിട്ടുണ്ട്.

Content Highlight: We had reasons to target those places in Israel says Iran’s military chief

We use cookies to give you the best possible experience. Learn more