കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് മുന്നേറ്റമുണ്ടാക്കിയ ട്വന്റി 20 യും വീ ഫോര്‍ കേരളയും നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യത്തിനില്ല.
തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുമായി സംസാരിച്ചെങ്കിലും സാമ്പത്തിക കാരണങ്ങള്‍ പറഞ്ഞ് തിരിച്ചയച്ചു എന്ന് വീ ഫോര്‍ കൊച്ചി ചെയര്‍മാന്‍ നിപുണ്‍ ചെറിയാന്‍ പറഞ്ഞു. തങ്ങള്‍ മത്സരിക്കരുത് എന്നാണ്
” കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുമായി സംസാരിച്ചിരുന്നു. ട്വന്റി 20 കിഴക്കമ്പലത്തിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാമ്പത്തിക ശേഷിയുണ്ട്.
ഞങ്ങള്‍ക്ക് അതില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഞങ്ങള്‍ മത്സരിക്കരുത് എന്നൊരു സമീപനമാണ് അവരില്‍ നിന്നുണ്ടായത്. അത് ഞങ്ങള്‍ അംഗീകരിക്കില്ല,” നിപുണ്‍ ചെറിയാന്‍ പറഞ്ഞു.
പാര്‍ട്ടി എന്ന നിലയില്‍ മത്സരിക്കുമ്പോള്‍ കൂട്ടുകെട്ട് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലാണ് ട്വന്റി 20ക്കുള്ളത്.
സംഘടനകളുമായി ആശയപരമായി യോജിക്കാന്‍ സാധിക്കുമെന്ന് ഉറപ്പുവരുത്താതെ സഹകരിച്ച് മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് സാബു.എം ജേക്കബ് പറഞ്ഞു.
ട്വന്റി 20 എറണാകുളം ജില്ലയില്‍ എട്ടു സീറ്റിലാണ് മത്സരിക്കുന്നത്. വീ ഫോര്‍ കേരള മൂന്ന് മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. നേരത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ ട്വന്റി 20ക്ക് സാധിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിക്കാന്‍ ട്വന്റി 20 തയ്യാറെടുക്കുന്നത്. പൈനാപ്പിള്‍ ചിഹ്നത്തിലാണ് ട്വന്റി 20 നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.\