| Saturday, 23rd May 2020, 7:35 am

അതിഥി തൊഴിലാളികളുടെ വിഷയം കൈകാര്യം ചെയ്തതിൽ വീഴ്ച്ച പറ്റി; വിമർശനവുമായി നീതി ആയോ​ഗ് സി.ഇ.ഒ അമിതാഭ് കാന്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: കൊവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗണിൽ കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന അതിഥി തൊഴിലാളികളുടെ വിഷയത്തിൽ പ്രതികരണവുമായി നീതി ആയോ​ഗ് സി.ഇ.ഒ അമിതാഭ് കാന്ത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് അതിഥി തൊഴിലാളികളുടെ പ്രശ്നത്തിൽ കാര്യക്ഷമമായി ഇടപെടാമായിരുന്നു എന്നും അവർക്ക് വേണ്ടി നിരവധി കാര്യങ്ങൾ ചെയ്യാമായിരുന്നു എന്നും അമിതാഭ് കാന്ത് പറഞ്ഞു.

ലോക്ക് ഡൗൺ വൈറസ് വ്യാപനത്തിന്റെ തോത് കുറയ്ക്കാൻ സഹായിച്ചുവെങ്കിലും അതിഥി തൊഴിലാളികളുടെ വിഷയം കൈകാര്യം ചെയ്തതിൽ പരാജയം സംഭവിച്ചു എന്നും അദ്ദേഹം എൻ.ഡി.ടി.വിയോട് പ്രതികരിച്ചു.

“അതിഥി തൊഴിലാളികളെ സംരക്ഷിക്കേണ്ടത് സംസ്ഥാന സർക്കാരുകളുടെ കൂടി ചുമതലയായിരുന്നു. അവരുടെ പ്രശ്നം കുറച്ചുകൂടി മികച്ച രീതിയിൽ കൈകാര്യം ചെയ്യേണ്ടതായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂടെ സഹായത്താൽ മികച്ച രീതിയിൽ ഇത് ചെയ്യാമായിരുന്നു”. അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത് അതിഥി തൊഴിലാളികളുടെ പ്രശ്നം കൈകാര്യം ചെയ്ത രീതി അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ ചർച്ചയായിരുന്നു. മുന്നറിയിപ്പുകളില്ലാതെ നടപ്പിലാക്കിയ ലോക്ക് ഡൗണിൽ നാട്ടിലേക്ക് മടങ്ങാൻ സാധിക്കാത്ത അതിഥി തൊഴിലാളികൾ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

We use cookies to give you the best possible experience. Learn more