| Tuesday, 12th January 2021, 1:23 pm

പ്രധാനമന്ത്രിയോട്  ചര്‍ച്ചയ്ക്ക് വരണമെന്ന് പറയാന്‍ ഞങ്ങള്‍ക്ക് കഴിയില്ല; കര്‍ഷക പ്രതിഷേധത്തില്‍ സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി : കേന്ദ്രത്തിന്റെ  കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി ചര്‍ച്ചയ്‌ക്കെത്തണമെന്ന് പ്രധാനമന്ത്രിയോട് പറയാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്ന് സുപ്രീംകോടതി. കാര്‍ഷിക നിയമത്തില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം.

പ്രതിഷേധത്തിനിടെ തങ്ങളുമായി നിരവധിപേര്‍ ചര്‍ച്ചയ്ക്കുവന്നെങ്കിലും  പ്രധാന വ്യക്തിയായ പ്രധാനമന്ത്രി  ചര്‍ച്ചയ്‌ക്കെത്തിയിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നുണ്ടെന്ന കാര്യം എം.എല്‍ ശര്‍മ ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതിയി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്.

പ്രധാനമന്ത്രി ഇവിടെ കക്ഷിയാവാത്തതുകൊണ്ട് കര്‍ഷകരുമായി ചര്‍ച്ചയ്‌ക്കെത്തണമെന്ന് പറയാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്നാണ് കോടതി പറഞ്ഞത്.
അതേസമയം, കര്‍ഷക ഭൂമി സംരക്ഷിക്കാമെന്നാണ് സുപ്രീംകോടതി കര്‍ഷകര്‍ക്ക് നല്‍കുന്ന ഉറപ്പ്. കോടതിയുടെ അധികാരം ഉപയോഗിച്ച് പ്രശ്‌നം തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും കോടതി പറഞ്ഞു. ആവശ്യമെങ്കില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാമെന്നും കോടതി പറഞ്ഞു.

യഥാര്‍ത്ഥ ചിത്രം കോടതിക്ക് മനസ്സിലാകണമെന്നും സംഘടനകളുടെ അഭിപ്രായം കേള്‍ക്കണമെന്നും കോടതി പറഞ്ഞു. വിദഗ്ധ സമിതി രൂപീകരിക്കുമെന്നും കോടതി വ്യക്തമാക്കി. ഈ സമതി കോടതി നടപടികളുടെ ഭാഗമാകുമെന്നും കോടതി വ്യക്തമാക്കി.
എന്നാല്‍ കര്‍ഷക സംഘടനകള്‍ സമിതിക്ക് മുന്നിലെത്തില്ലെന്ന് അറിയിച്ചതായി അഭിഭാഷകര്‍ കോടതിയോട് പറഞ്ഞു. കോടതിയില്‍ വാദം തുടരുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: We cannot ask the Prime Minister to go. He is not a party here says Supreme Court On Farmers Protest

We use cookies to give you the best possible experience. Learn more