ന്യൂദല്‍ഹി: ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.
ഏതൊരു സര്‍ക്കാരിനും മുന്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കുമെങ്കിലും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന യുക്തി ഒരു സര്‍ക്കാരിനും ഇല്ലാതാക്കാന്‍ കഴിയില്ലെന്നും ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ഭാരത് മാതാ കി ജയ് എന്ന് വിളിക്കാന്‍ തനിക്ക് ഒരു പ്രശ്‌നവുമില്ലെന്നും അതേസമയം, തന്റെ രാജ്യത്തെ ഒരു ദേവതയായി കാണാന്‍ മതം അനുവദിക്കാത്ത ഒരു സഹ മുസ്‌ലിമിനെ താന്‍ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മിണ്ടാതിരിക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ ഹിന്ദുത്വ നേതാക്കള്‍ അതിന് അനുവദിക്കില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ അവഹേളിക്കാതെ വ്യത്യസ്ത ഐഡന്റികളില്‍ വിശ്വസിക്കാന്‍ ഇന്ത്യന്‍ ഭരണഘടന തന്നെ അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക