| Monday, 20th April 2020, 6:40 pm

പൊങ്ങച്ചം പറയാന്‍ വാര്‍ത്താസമ്മേളനം ഉപയോഗിച്ചിട്ടില്ല; ഏത് സാഹചര്യത്തെയും നമ്മുക്ക് നേരിടാം, എന്നാല്‍ ഇത് ശ്വാസം വിടാനുള്ള സമയമല്ലെന്നും മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് എതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊങ്ങച്ചം അവതരിപ്പിക്കാന്‍ വാര്‍ത്ത സമ്മേളനം ഉപയോഗിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി. വൈറസ് ബാധയില്‍ കേരളം ആകെ ഉണര്‍ന്ന് പ്രവര്‍ത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് രോഗത്തിന്റെ ഇത് വരെയുള്ള നാള്‍ വഴി വിശദീകരിച്ച് കൊണ്ടാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ആരംഭിച്ചത്.

‘കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത് ഇടവിട്ട ദിവസങ്ങളില്‍ ഇനി കാണാം എന്നു പറഞ്ഞതാണ്. അതതു ദിവസത്തെ പ്രധാനസംഭവങ്ങളാണ് വാര്‍ത്താസമ്മേളനത്തില്‍ ഇതുവരെ പറഞ്ഞിരുന്നത്. നാം ഇതുവരെ ചെയ്ത പ്രവര്‍ത്തനങ്ങള്‍ പൊങ്ങച്ചമായി പറയാന്‍ ഇതുവരെ വാര്‍ത്താസമ്മേളനത്തില്‍ ശ്രമിച്ചിട്ടില്ല അദ്ദേഹം പറഞ്ഞു.

ഉയര്‍ന്ന രോഗവിമുക്തിയും കുറഞ്ഞ മരണ നിരക്കും കേരളത്തില്‍ ആണെന്നും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് കേരളത്തിന് ഈ നേട്ടം കൈവരിക്കാനായതെന്നും അദ്ദേഹം പറഞ്ഞു.

ഏത് അടിയന്തിര സാഹചര്യം നേരിടാനും സംസ്ഥാനം സജ്ജമാണെന്നും മുഖ്യന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 1296 ആശുപത്രികളിലായി 49722 കിടക്കകള്‍ ഇപ്പോള്‍ സജ്ജമാണ്. 1369 ഐസിയു ബെഡുകളും, 800 വെന്റിലേറ്ററുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സജ്ജമാണ്. 866 വെന്റിലേറ്ററുകള്‍ സ്വകാര്യ ആശുപത്രികളിലുണ്ട്. 81904 ബെഡുകളും 6059 ഐസിയു ബെഡുകളും 1578 വെന്റിലേറ്ററുകളും സ്വകാര്യമേഖലയില്‍ സജ്ജമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു

കേരളത്തിന്റെ സേന യുദ്ധമുഖത്താണ്, ഏത് സാഹചര്യത്തെയും നമ്മുക്ക് നേരിടാം. എന്നാല്‍ ഇത് ശ്വാസം വിടാനുള്ള സമയമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

Latest Stories

We use cookies to give you the best possible experience. Learn more