'പുറത്തിരുന്ന് കളി കാണുകയാണ്; സച്ചിന്‍ ബി.ജെ.പിയില്‍ ചേരുമെന്ന സൂചന ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല'; വിശ്വാസ വോട്ടെടുപ്പിന് ആവശ്യപ്പെടില്ലെന്നും ബി.ജെ.പി
India
'പുറത്തിരുന്ന് കളി കാണുകയാണ്; സച്ചിന്‍ ബി.ജെ.പിയില്‍ ചേരുമെന്ന സൂചന ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല'; വിശ്വാസ വോട്ടെടുപ്പിന് ആവശ്യപ്പെടില്ലെന്നും ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th July 2020, 10:28 am

ജയ്പൂര്‍: രാജസ്ഥാനില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ബി.ജെ.പി ആവശ്യപ്പെടില്ലെന്ന് സംസ്ഥാന ബി.ജെ.പി നേതാവ് ഗുലാബ് ചന്ദ് കട്ടാരിയ. തങ്ങള്‍ കളി പുറത്തിരുന്ന് കാണുകയാണെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

ഇത് കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്‌നം മാത്രമാണ്. ഒരു കോണിലിരുന്ന് ഇതെല്ലാം ബി.ജെ.പി വീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി നേതാവ് വസുന്ധര രാജെയുമായി ഞാന്‍ സംസാരിച്ചിരുന്നു. എല്ലാ കാര്യങ്ങളും ഞങ്ങള്‍ ചര്‍ച്ച ചെയ്തു.

പൈലറ്റ് ബി.ജെ.പിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ടുള്ള സൂചനകളൊന്നും ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. അദ്ദേഹത്തിന് കോണ്‍ഗ്രസുമായി ചില പ്രശ്‌നങ്ങളുണ്ട്. ഞങ്ങള്‍ക്ക് വേണ്ട നമ്പറുകള്‍ ഉണ്ട്. ഇനി അഥവാ വിശ്വാസ വോട്ടെടുപ്പ് നടക്കുകയാണെങ്കില്‍ അത് ഞങ്ങള്‍ നോക്കിക്കോളും.

എന്നിരുന്നാലും വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ഞങ്ങള്‍ ആവശ്യപ്പെടില്ല. ജനാധിപത്യത്തിന് വേണ്ടി കോണ്‍ഗ്രസ് തന്നെ അവരുടെ ഭൂരിപക്ഷം സഭയില്‍ തെളിയിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ